Kerala Weather: തിരുവനന്തപുരം: കേരളത്തിൽ പലയിടങ്ങളിലും മഴ. ഇന്ന് വയനാട്ടിലെ വൈത്തിരിയിലും കണ്ണൂരിലെ തളിപ്പറമ്പിലുമാണ് ഏറ്റവും കൂടുതൽ മഴ ലഭിച്ചത്, 5 സെന്റിമീറ്റർ. തൃശൂർ, കോട്ടയം, കാസർകോട്, ഇടുക്കി, പാലക്കാട് എന്നീ ജില്ലകളിലെ ചില പ്രദേശങ്ങളിലും മഴ ലഭിച്ചു. അടുത്ത ഏതാനും മണിക്കൂറിനുളളിൽ കോഴിക്കോട്, കണ്ണൂർ ജില്ലകളിലെ ചിലയിടങ്ങളിൽ ഇടിമിന്നലോടുകൂടിയ മഴ പെയ്തേക്കുമെന്നാണ് കാലാവസ്ഥാ പ്രവചനം.

വരും ദിവസങ്ങളിലും സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ മഴ പെയ്യുമെന്നാണ് കാലാവസ്ഥാ റിപ്പോർട്ട്. സെപ്റ്റംബർ 8 മുതൽ 12 വരെ കേരളത്തിലെ വിവിധ ഭാഗങ്ങളിൽ ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാധ്യതയുണ്ട്. അതേസമയം, ഈ ദിവസങ്ങളിൽ കാലാവസ്ഥാ മുന്നറിയിപ്പൊന്നും ഇല്ല. കേരള തീരത്ത് മത്സ്യത്തൊഴിലാളികൾക്ക് ജാഗ്രതാ മുന്നറിയിപ്പും ഇല്ല.

ഒഡീഷ തീരത്ത് രൂപംകൊണ്ട ന്യൂനമർദമാണ് സംസ്ഥാനത്ത് മൺസൂൺ വീണ്ടും ശക്തി പ്രാപിക്കാൻ പ്രധാന കാരണം. മഴ കനത്തതോട് കൂടി പല അണക്കെട്ടുകളുടെയും ഷട്ടർ തുറന്നിട്ടുണ്ട്. തിരുവനന്തപുരത്ത് നെയ്യാർ, അരുവിക്കര, പേപ്പാറ എന്നീ ഡാമുകളുടെ ഷട്ടറുകൾ തുറന്നിട്ടുണ്ട്.

Kerala Weather: കഴിഞ്ഞ 24 മണിക്കൂറിനുളളിൽ രേഖപ്പെടുത്തിയ താപനില

ആലപ്പുഴ

കൂടിയ താപനില- 32 ഡിഗ്രി സെൽഷ്യസ്
കുറഞ്ഞ താപനില-27 ഡിഗ്രി സെൽഷ്യസ്

സിയാൽ കൊച്ചി

കൂടിയ താപനില- 32 ഡിഗ്രി സെൽഷ്യസ്
കുറഞ്ഞ താപനില-21 ഡിഗ്രി സെൽഷ്യസ്

കണ്ണൂർ

കൂടിയ താപനില- 31 ഡിഗ്രി സെൽഷ്യസ്
കുറഞ്ഞ താപനില-23 ഡിഗ്രി സെൽഷ്യസ്

കരിപ്പൂർ (എപി)

കൂടിയ താപനില- 30 ഡിഗ്രി സെൽഷ്യസ്
കുറഞ്ഞ താപനില-24 ഡിഗ്രി സെൽഷ്യസ്

കൊച്ചി എപി

കൂടിയ താപനില- 31 ഡിഗ്രി സെൽഷ്യസ്
കുറഞ്ഞ താപനില-24 ഡിഗ്രി സെൽഷ്യസ്

കോട്ടയം (ആർബി)

കൂടിയ താപനില- 34 ഡിഗ്രി സെൽഷ്യസ്
കുറഞ്ഞ താപനില-22 ഡിഗ്രി സെൽഷ്യസ്

കോഴിക്കോട്

കൂടിയ താപനില- 33 ഡിഗ്രി സെൽഷ്യസ്
കുറഞ്ഞ താപനില-25 ഡിഗ്രി സെൽഷ്യസ്

പാലക്കാട്

കൂടിയ താപനില- 30 ഡിഗ്രി സെൽഷ്യസ്
കുറഞ്ഞ താപനില-24 ഡിഗ്രി സെൽഷ്യസ്

പുനലൂർ

കൂടിയ താപനില- 32 ഡിഗ്രി സെൽഷ്യസ്
കുറഞ്ഞ താപനില-23 ഡിഗ്രി സെൽഷ്യസ്

തിരുവനന്തപുരം എപി

കൂടിയ താപനില- 32 ഡിഗ്രി സെൽഷ്യസ്
കുറഞ്ഞ താപനില-25 ഡിഗ്രി സെൽഷ്യസ്

തിരുവനന്തപുരം സിറ്റി

കൂടിയ താപനില- 31 ഡിഗ്രി സെൽഷ്യസ്
കുറഞ്ഞ താപനില-25 ഡിഗ്രി സെൽഷ്യസ്

വെളളാനിക്കര

കൂടിയ താപനില- 31 ഡിഗ്രി സെൽഷ്യസ്
കുറഞ്ഞ താപനില-22 ഡിഗ്രി സെൽഷ്യസ്

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook