Kerala Weather: കേരളത്തിൽ തെക്ക് പടിഞ്ഞാറൻ കാലവർഷം സജീവമായി തുടരുകയാണ്. എറണാകുളം ജില്ലയിലെ പെരുമ്പാവൂരിൽ കഴിഞ്ഞ മണിക്കൂറുകളിൽ പത്ത് സെന്റിമീറ്റർ മഴ രേഖപ്പെടുത്തി. സിയാൽ കൊച്ചി, ചാലക്കുടി, വൈത്തിരി, എന്നിവിടങ്ങളിൽ ഒമ്പത് സെന്റിമീറ്ററും ഇരിങ്ങാലക്കുടയിൽ എട്ട് സെന്രിമീറ്ററും മഴ ലഭിച്ചു.

വരും ദിവസങ്ങളിലും കേരളത്തിൽ ശക്തമായ മഴ ലഭിക്കുമെന്നാണ് കാലാവസ്ഥാ റിപ്പോർട്ട്. സെപ്റ്റംബർ ആറ് മുതൽ എട്ട് വരെ സംസ്ഥാനത്തും ലക്ഷദ്വീപിലും ഇടിയോടുകൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് റിപ്പോർട്ടിൽ പറയുന്നു. ശക്തമായ മഴയ്ക്ക് മുന്നറിയിപ്പും നൽകിയിട്ടുണ്ട്. ഈ ദിവസങ്ങളിൽ ഏഴ് മുതൽ 11 സെന്റിമീറ്റർ മഴ ലഭിച്ചേക്കും.

സെപ്റ്റംബർ ഏഴ് ശനിയാഴ്ച (നാളെ) സംസ്ഥാനത്ത് ആറ് ജില്ലകളിലാണ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുള്ളത്.ആലപ്പുഴ, മലപ്പുറം,കോഴിക്കോട്,വയനാട് ,കണ്ണൂർ,കാസർഗോഡ് ജില്ലകളിലാണ് യെല്ലോ അലര്‍ട്ട്. ഇവിടെ ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യതയുണ്ട്. കേരളത്തിലും ലക്ഷദ്വീപിലും പരക്കെ മഴ ലഭിക്കുമെന്നാണ് പ്രവചനം. സെപ്റ്റംബർ 8 ന് – മലപ്പുറം, കോഴിക്കോട്,കണ്ണൂർ,കാസറഗോഡ് ജില്ലകളിലും യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

തെക്കുപടിഞ്ഞാറൻ ദിശയിൽ നിന്ന് 45-55 കിലോമീറ്റർ വേഗതയിൽ ശക്തമായ കാറ്റ് വീശിയേക്കും. തെക്ക് പടിഞ്ഞാറൻ അറേബ്യൻ കടലിൽ 4.0 മീറ്റർ ഉയരത്തിൽ ഉയർന്ന തിരമാലകളുണ്ടാകും. തെക്ക്-കിഴക്ക് ദിശയിൽ നിന്ന് 45-55 കിലോമീറ്റർ വേഗതയിൽ തെക്ക്-കിഴക്ക്, മധ്യ ബംഗാൾ ഉൾക്കടലിൽ കാറ്റ് വീശാൻ സാധ്യതയുണ്ട്. മത്സ്യത്തൊഴിലാളികൾ ഈ ഭാഗങ്ങളിൽ മത്സ്യബന്ധനത്തിന് പോകരുത്.

Follow Kerala Weather Updates Here

Kerala Weather: കഴിഞ്ഞ 24 മണിക്കൂറിനുളളിൽ രേഖപ്പെടുത്തിയ താപനില

ആലപ്പുഴ

കൂടിയ താപനില- 31 ഡിഗ്രി സെൽഷ്യസ്
കുറഞ്ഞ താപനില-27 ഡിഗ്രി സെൽഷ്യസ്

സിയാൽ കൊച്ചി

കൂടിയ താപനില- 31 ഡിഗ്രി സെൽഷ്യസ്
കുറഞ്ഞ താപനില-23 ഡിഗ്രി സെൽഷ്യസ്

കണ്ണൂർ

കൂടിയ താപനില- 28 ഡിഗ്രി സെൽഷ്യസ്
കുറഞ്ഞ താപനില-23 ഡിഗ്രി സെൽഷ്യസ്

കരിപ്പൂർ (എപി)

കൂടിയ താപനില- 28 ഡിഗ്രി സെൽഷ്യസ്
കുറഞ്ഞ താപനില-23 ഡിഗ്രി സെൽഷ്യസ്

കൊച്ചി എപി

കൂടിയ താപനില- 30 ഡിഗ്രി സെൽഷ്യസ്
കുറഞ്ഞ താപനില-26 ഡിഗ്രി സെൽഷ്യസ്

കോട്ടയം (ആർബി)

കൂടിയ താപനില- 31 ഡിഗ്രി സെൽഷ്യസ്
കുറഞ്ഞ താപനില-24 ഡിഗ്രി സെൽഷ്യസ്

കോഴിക്കോട്

കൂടിയ താപനില- 29 ഡിഗ്രി സെൽഷ്യസ്
കുറഞ്ഞ താപനില-23 ഡിഗ്രി സെൽഷ്യസ്

പാലക്കാട്

കൂടിയ താപനില- 28 ഡിഗ്രി സെൽഷ്യസ്
കുറഞ്ഞ താപനില-23 ഡിഗ്രി സെൽഷ്യസ്

പുനലൂർ

കൂടിയ താപനില- 32 ഡിഗ്രി സെൽഷ്യസ്
കുറഞ്ഞ താപനില-24 ഡിഗ്രി സെൽഷ്യസ്

തിരുവനന്തപുരം എപി

കൂടിയ താപനില- 31 ഡിഗ്രി സെൽഷ്യസ്
കുറഞ്ഞ താപനില-26 ഡിഗ്രി സെൽഷ്യസ്

തിരുവനന്തപുരം സിറ്റി

കൂടിയ താപനില- 31 ഡിഗ്രി സെൽഷ്യസ്
കുറഞ്ഞ താപനില-26 ഡിഗ്രി സെൽഷ്യസ്

വെളളാനിക്കര

കൂടിയ താപനില- 30 ഡിഗ്രി സെൽഷ്യസ്
കുറഞ്ഞ താപനില-22 ഡിഗ്രി സെൽഷ്യസ്

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook