Kerala Weather: കാലവർഷം കേരളത്തിൽ ശക്തിപ്പെട്ടു, സെപ്റ്റംബർ 28 വരെ പരക്കെ മഴ

Kerala Weather: സെപ്റ്റംബർ 25, 26 തീയതികളിൽ കേരളത്തിൽ അതിതീവ്ര മഴ ലഭിക്കുമെന്നാണ് കാലാവസ്ഥ മുന്നറിയിപ്പ്

Kerala weather, കാലാവസ്ഥ, Kerala weather report, കേരളത്തിലെ കാലാവസ്ഥ, weather thiruvananthapuram, കാലാവസ്ഥ തിരുവനന്തപുരം, weather kochi, കാലാവസ്ഥ കൊച്ചി, weather palakkad, കാലാവസ്ഥ പാലക്കാട്, weather kozhikode, കാലാവസ്ഥ കോഴിക്കോട്, weather thrissur, കാലാവസ്ഥ തൃശൂർ, ie malayalam, ഐഇ മലയാളം

Kerala Weather: തിരുവനന്തപുരം: തെക്കു പടിഞ്ഞാറൻ കാലവർഷം കേരളത്തിൽ ശക്തിപ്പെട്ടു. കേരളത്തിലും ലക്ഷദ്വീപിലും നിരവധി പ്രദേശങ്ങളിൽ മഴ ലഭിച്ചു. തിരുവനന്തപുരത്താണ് ഏറ്റവും കൂടുതൽ മഴ ലഭിച്ചത്, ഒൻപതു സെന്റിമീറ്റർ. പാലക്കാട് ജില്ലയിലെ മണ്ണാർകാട് ഏഴു സെന്റിമീറ്റർ മഴ ലഭിച്ചു. ഇടുക്കി, കൊല്ലം, വയനാട്, എറണാകുളം, ആലപ്പുഴ, കൊല്ലം, കോട്ടയം, മലപ്പുറം ജില്ലകളിലെ ചില പ്രദേശങ്ങളിലും മഴ പെയ്തു.

വരും ദിവസങ്ങളിലും കേരളത്തിൽ ശക്തമായ മഴ ലഭിക്കുമെന്നാണ് കാലാവസ്ഥ പ്രവചനം. സെപ്റ്റംബർ 28 വരെ കേരളത്തിലും ലക്ഷദ്വീപിലും പരക്കെ മഴ ലഭിക്കും. സെപ്റ്റംബർ 25, 26 തീയതികളിൽ കേരളത്തിൽ അതിതീവ്ര മഴ ലഭിക്കുമെന്നാണ് കാലാവസ്ഥ മുന്നറിയിപ്പ്. ഏഴു മുതൽ 11 സെന്റിമീറ്റർവരെ ഈ ദിവസങ്ങളിൽ മഴ ലഭിക്കും.

ശക്തമായ കാറ്റ് വീശാനും തിരമാലകൾ ഉയർന്നുപൊങ്ങാനും സാധ്യതയുളളതിനാൽ മത്സ്യത്തൊഴിലാളികൾ ജാഗ്രത പുലർത്തണമെന്ന നിർദേശമുണ്ട്.

Kerala Weather: കഴിഞ്ഞ 24 മണിക്കൂറിനുളളിൽ രേഖപ്പെടുത്തിയ താപനില

ആലപ്പുഴ

കൂടിയ താപനില- 33 ഡിഗ്രി സെൽഷ്യസ്
കുറഞ്ഞ താപനില-25 ഡിഗ്രി സെൽഷ്യസ്

സിയാൽ കൊച്ചി

കൂടിയ താപനില- 33 ഡിഗ്രി സെൽഷ്യസ്
കുറഞ്ഞ താപനില-23 ഡിഗ്രി സെൽഷ്യസ്

കണ്ണൂർ

കൂടിയ താപനില- 33 ഡിഗ്രി സെൽഷ്യസ്
കുറഞ്ഞ താപനില-26 ഡിഗ്രി സെൽഷ്യസ്

കരിപ്പൂർ (എപി)

കൂടിയ താപനില- 33 ഡിഗ്രി സെൽഷ്യസ്
കുറഞ്ഞ താപനില-25 ഡിഗ്രി സെൽഷ്യസ്

കൊച്ചി എപി

കൂടിയ താപനില- 32 ഡിഗ്രി സെൽഷ്യസ്
കുറഞ്ഞ താപനില-24 ഡിഗ്രി സെൽഷ്യസ്

കോട്ടയം (ആർബി)

കൂടിയ താപനില- 33 ഡിഗ്രി സെൽഷ്യസ്
കുറഞ്ഞ താപനില-23 ഡിഗ്രി സെൽഷ്യസ്

കോഴിക്കോട്

കൂടിയ താപനില- 33 ഡിഗ്രി സെൽഷ്യസ്
കുറഞ്ഞ താപനില-25 ഡിഗ്രി സെൽഷ്യസ്

പാലക്കാട്

കൂടിയ താപനില- 34 ഡിഗ്രി സെൽഷ്യസ്
കുറഞ്ഞ താപനില-24 ഡിഗ്രി സെൽഷ്യസ്

പുനലൂർ

കൂടിയ താപനില- 33 ഡിഗ്രി സെൽഷ്യസ്
കുറഞ്ഞ താപനില-23 ഡിഗ്രി സെൽഷ്യസ്

തിരുവനന്തപുരം എപി

കൂടിയ താപനില- 31 ഡിഗ്രി സെൽഷ്യസ്
കുറഞ്ഞ താപനില-23 ഡിഗ്രി സെൽഷ്യസ്

തിരുവനന്തപുരം സിറ്റി

കൂടിയ താപനില- 33 ഡിഗ്രി സെൽഷ്യസ്
കുറഞ്ഞ താപനില-25 ഡിഗ്രി സെൽഷ്യസ്

വെളളാനിക്കര

കൂടിയ താപനില- 32 ഡിഗ്രി സെൽഷ്യസ്
കുറഞ്ഞ താപനില-22 ഡിഗ്രി സെൽഷ്യസ്

Read Here: Kerala Weather: സെപ്റ്റംബർ 30 ന് കേരളത്തിൽ പരക്കെ ശക്തമായ മഴയ്ക്ക് സാധ്യത

Get the latest Malayalam news and Weather news here. You can also read all the Weather news by following us on Twitter, Facebook and Telegram.

Web Title: Kerala weather report 2019 september 24 thiruvanthapuram kochi palakkad kozhikode

The moderation of comments is automated and not cleared manually by malayalam.indianexpress.com