Kerala Weather: തിരുവനന്തപുരം: കേരളത്തിൽ നിരവധി ഇടങ്ങളിൽ മഴ ലഭിച്ചു. എറണാകുളത്തെ ആലുവയിലാണ് ഏറ്റവും കൂടുതൽ മഴ ലഭിച്ചത്, 5 സെന്റിമീറ്റർ. കൊല്ലം, ഇടുക്കി, പത്തനംതിട്ട, തൃശൂർ, പാലക്കാട്, മലപ്പുറം, തിരുവനന്തപുരം, എറണാകുളം, ആലപ്പുഴ, കോട്ടയം, വയനാട്, കാസർകോട്, കണ്ണൂർ എന്നീ ജില്ലകളിലെ ചിലയിടങ്ങളിൽ മഴ പെയ്തു. പക്ഷേ മഴയുടെ അളവ് കുറവായിരുന്നു.

വരും ദിവസങ്ങളിലും മഴ ലഭിക്കുമെന്നാണ് കാലാവസ്ഥാ റിപ്പോർട്ട്. സെപ്റ്റംബർ 16 മുതൽ 20 വരെയുളള ദിവസങ്ങളിൽ കേരളത്തിൽ നിരവധി പ്രദേശങ്ങളിൽ ഇടിയോടു കൂടിയ മഴ പെയ്യുമെന്നാണ് കാലാവസ്ഥാ റിപ്പോർട്ട്. എന്നാൽ ഈ ദിവസങ്ങളിൽ കാലാവസ്ഥാ മുന്നറിയിപ്പൊന്നും ഇല്ല.

അതേസമയം, തെക്കുപടിഞ്ഞാറൻ ദിശയിൽ നിന്ന് 40-50 കിലോമീറ്റർ വേഗതയിൽ ശക്തമായ കാറ്റ് വീശിയേക്കും. മത്സ്യത്തൊഴിലാളികൾ ജാഗ്രത പുലർത്തണം.

Kerala Weather: കഴിഞ്ഞ 24 മണിക്കൂറിനുളളിൽ രേഖപ്പെടുത്തിയ താപനില

ആലപ്പുഴ

കൂടിയ താപനില- 32 ഡിഗ്രി സെൽഷ്യസ്
കുറഞ്ഞ താപനില-24 ഡിഗ്രി സെൽഷ്യസ്

സിയാൽ കൊച്ചി

കൂടിയ താപനില- 31 ഡിഗ്രി സെൽഷ്യസ്
കുറഞ്ഞ താപനില-24 ഡിഗ്രി സെൽഷ്യസ്

കണ്ണൂർ

കൂടിയ താപനില- 32 ഡിഗ്രി സെൽഷ്യസ്
കുറഞ്ഞ താപനില-25 ഡിഗ്രി സെൽഷ്യസ്

കരിപ്പൂർ (എപി)

കൂടിയ താപനില- 31 ഡിഗ്രി സെൽഷ്യസ്
കുറഞ്ഞ താപനില-24 ഡിഗ്രി സെൽഷ്യസ്

കൊച്ചി എപി

കൂടിയ താപനില- 30 ഡിഗ്രി സെൽഷ്യസ്
കുറഞ്ഞ താപനില-25 ഡിഗ്രി സെൽഷ്യസ്

കോട്ടയം (ആർബി)

കൂടിയ താപനില- 32 ഡിഗ്രി സെൽഷ്യസ്
കുറഞ്ഞ താപനില-23 ഡിഗ്രി സെൽഷ്യസ്

കോഴിക്കോട്

കൂടിയ താപനില- 33 ഡിഗ്രി സെൽഷ്യസ്
കുറഞ്ഞ താപനില-26 ഡിഗ്രി സെൽഷ്യസ്

പാലക്കാട്

കൂടിയ താപനില- 32 ഡിഗ്രി സെൽഷ്യസ്
കുറഞ്ഞ താപനില-24 ഡിഗ്രി സെൽഷ്യസ്

പുനലൂർ

കൂടിയ താപനില- 33 ഡിഗ്രി സെൽഷ്യസ്
കുറഞ്ഞ താപനില-23 ഡിഗ്രി സെൽഷ്യസ്

തിരുവനന്തപുരം എപി

കൂടിയ താപനില- 31 ഡിഗ്രി സെൽഷ്യസ്
കുറഞ്ഞ താപനില-25 ഡിഗ്രി സെൽഷ്യസ്

തിരുവനന്തപുരം സിറ്റി

കൂടിയ താപനില- 31 ഡിഗ്രി സെൽഷ്യസ്
കുറഞ്ഞ താപനില-24 ഡിഗ്രി സെൽഷ്യസ്

വെളളാനിക്കര

കൂടിയ താപനില- 32 ഡിഗ്രി സെൽഷ്യസ്
കുറഞ്ഞ താപനില-22 ഡിഗ്രി സെൽഷ്യസ്

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook