Latest News

Kerala Weather: കേരളത്തിലും ലക്ഷദ്വീപിലും ഒറ്റപ്പെട്ട സ്ഥലങ്ങളിൽ മഴ

Kerala Weather: സെപ്റ്റംബർ 11 മുതൽ സെപ്റ്റംബർ 15 വരെയുള്ള ദിവസങ്ങളിൽ ഇടിയോടുകൂടിയ മഴ ലഭിക്കുമെന്ന് റിപ്പോർട്ട്

meteorological department

Kerala Weather: തിരുവനന്തപുരം: സംസ്ഥാനത്ത് കാലവർഷം ദുർബലമായി. കേരളത്തിലും ലക്ഷദ്വീപിലും ഒറ്റപ്പെട്ട സ്ഥലങ്ങളിൽ മഴ ലഭിച്ചു. കോട്ടയം ജില്ലയിലെ വൈക്കത്തും, തൃശൂർ ജില്ലയിലെ ചാലക്കുടിയിലും, കണ്ണൂർ ജില്ലയിലെ ഇരിക്കൂറും മൂന്ന് സെന്റിമീറ്ററും മഴ ലഭിച്ചു. എറണാകുളം ജില്ലയിലെ സിയാൽ കൊച്ചിയിലും പെരുമ്പാവൂരും ആലപ്പുഴ ജില്ലയിലെ മങ്കൊമ്പും കോഴിക്കോട് ജില്ലയിലെ വടകരയിലും തൃശൂർ ജില്ലയിലെ കൊടുങ്ങലൂരും രണ്ട് സെന്റിമീറ്ററും മഴ ലഭിച്ചു.

വരു ദിവസങ്ങളിലും കേരളത്തിലും ലക്ഷദ്വീപിലും ഒറ്റപ്പെട്ട് ഇടങ്ങളിൽ മഴ ലഭിക്കുമെന്നാണ് കാലാവസ്ഥ റിപ്പോർട്ട്. സെപ്റ്റംബർ 11 മുതൽ സെപ്റ്റംബർ 15 വരെയുള്ള ദിവസങ്ങളിൽ ഇടിയോടുകൂടിയ മഴ ലഭിക്കുമെന്ന് റിപ്പോർട്ടിൽ പറയുന്നു. 7 – 11 സെന്റിമീറ്റർ വരെ മഴ തിങ്കളാഴ്ച ലഭിക്കുമെന്ന് റിപ്പോർട്ടിൽ പറയുന്നു. കേരള തീരത്ത് മത്സ്യത്തൊഴിലാളികൾക്ക് ജാഗ്രതാ മുന്നറിയിപ്പും ഇല്ല.

കേരള തീരത്ത് മത്സ്യബന്ധനത്തിന് പോകുന്നതിൽ തടസമില്ല. തെക്കുപടിഞ്ഞാറൻ ദിശയിൽ നിന്ന് 45-55 കിലോമീറ്റർ വേഗതയിൽ ശക്തമായ കാറ്റ് വീശിയേക്കും. തെക്ക് പടിഞ്ഞാറൻ അറേബ്യൻ കടലിൽ 4.0 മീറ്റർ ഉയരത്തിൽ ഉയർന്ന തിരമാലകളുണ്ടാകും. തെക്ക്-കിഴക്ക് ദിശയിൽ നിന്ന് 45-55 കിലോമീറ്റർ വേഗതയിൽ തെക്ക്-കിഴക്ക്, മധ്യ ബംഗാൾ ഉൾക്കടലിൽ കാറ്റ് വീശാൻ സാധ്യതയുണ്ട്. മത്സ്യത്തൊഴിലാളികൾ ഈ ഭാഗങ്ങളിൽ മത്സ്യബന്ധനത്തിന് പോകരുത്.

Follow Kerala Weather Updates Here

Kerala Weather: കഴിഞ്ഞ 24 മണിക്കൂറിനുളളിൽ രേഖപ്പെടുത്തിയ താപനില

ആലപ്പുഴ

കൂടിയ താപനില- 34 ഡിഗ്രി സെൽഷ്യസ്
കുറഞ്ഞ താപനില-26 ഡിഗ്രി സെൽഷ്യസ്

സിയാൽ കൊച്ചി

കൂടിയ താപനില- 32 ഡിഗ്രി സെൽഷ്യസ്
കുറഞ്ഞ താപനില-23 ഡിഗ്രി സെൽഷ്യസ്

കണ്ണൂർ

കൂടിയ താപനില- 30 ഡിഗ്രി സെൽഷ്യസ്
കുറഞ്ഞ താപനില-25 ഡിഗ്രി സെൽഷ്യസ്

കരിപ്പൂർ (എപി)

കൂടിയ താപനില- 30 ഡിഗ്രി സെൽഷ്യസ്
കുറഞ്ഞ താപനില-24 ഡിഗ്രി സെൽഷ്യസ്

കൊച്ചി എപി

കൂടിയ താപനില- 31 ഡിഗ്രി സെൽഷ്യസ്
കുറഞ്ഞ താപനില-23 ഡിഗ്രി സെൽഷ്യസ്

കോട്ടയം (ആർബി)

കൂടിയ താപനില- 31 ഡിഗ്രി സെൽഷ്യസ്
കുറഞ്ഞ താപനില-25 ഡിഗ്രി സെൽഷ്യസ്

കോഴിക്കോട്

കൂടിയ താപനില- 32 ഡിഗ്രി സെൽഷ്യസ്
കുറഞ്ഞ താപനില-22 ഡിഗ്രി സെൽഷ്യസ്

പാലക്കാട്

കൂടിയ താപനില- 29 ഡിഗ്രി സെൽഷ്യസ്
കുറഞ്ഞ താപനില-24 ഡിഗ്രി സെൽഷ്യസ്

പുനലൂർ

കൂടിയ താപനില- 33 ഡിഗ്രി സെൽഷ്യസ്
കുറഞ്ഞ താപനില-22 ഡിഗ്രി സെൽഷ്യസ്

തിരുവനന്തപുരം എപി

കൂടിയ താപനില- 29 ഡിഗ്രി സെൽഷ്യസ്
കുറഞ്ഞ താപനില-24 ഡിഗ്രി സെൽഷ്യസ്

തിരുവനന്തപുരം സിറ്റി

കൂടിയ താപനില- 33 ഡിഗ്രി സെൽഷ്യസ്
കുറഞ്ഞ താപനില-22 ഡിഗ്രി സെൽഷ്യസ്

വെളളാനിക്കര

കൂടിയ താപനില- 31 ഡിഗ്രി സെൽഷ്യസ്
കുറഞ്ഞ താപനില-23 ഡിഗ്രി സെൽഷ്യസ്

Get the latest Malayalam news and Weather news here. You can also read all the Weather news by following us on Twitter, Facebook and Telegram.

Web Title: Kerala weather report 2019 september 11 thiruvanthapuram kochi palakkad kozhikode

Next Story
Kerala Weather: മാനം തെളിഞ്ഞു; ഓണം വെളുക്കുംmeteorological department
The moderation of comments is automated and not cleared manually by malayalam.indianexpress.com