Kerala Weather: തിരുവനന്തപുരം: തുലാവർഷം കേരളത്തിൽ ശക്തം. കേരളത്തിൽ വിവിധ ഇടങ്ങളിൽ കനത്ത മഴ പെയ്തു. ആലപ്പുഴ ജില്ലയിലാണ് ഏറ്റവും കൂടുതൽ മഴ ലഭിച്ചത്. തിരുവനന്തപുരം ജില്ലയിലെ നെയ്യാറ്റിൻകരയിൽ 9 സെന്റിമീറ്റർ മഴ ലഭിച്ചു. തിരുവനന്തപുരം, ആലപ്പുഴ, കോട്ടയം, എറണാകുളം, പത്തനംതിട്ട, ഇടുക്കി, തൃശൂർ, കൊല്ലം, മലപ്പുറം, പാലക്കാട്, വയനാട്, കണ്ണൂർ, കോഴിക്കോട് ജില്ലകളിലെ വിവിധ പ്രദേശങ്ങളിൽ ഇന്നു മഴ പെയ്തു. ഇന്നും നാളെയും കേരളത്തിൽ അതിശക്തമായ മഴ ലഭിക്കുമെന്നാണ് കാലാവസ്ഥ റിപ്പോർട്ട്.
ഒക്ടോബർ രണ്ട്, മൂന്ന് തീയതികളിൽ കേരളത്തിലെ ഒന്നോ രണ്ടോ ഇടങ്ങളിലും ഒക്ടോബർ നാലിന് ഒറ്റപ്പെട്ട ഇടങ്ങളിലും ഇടിമിന്നലോടു കൂടിയ മഴ ലഭിക്കുമെന്നാണ് കാലാവസ്ഥ വകുപ്പ് റിപ്പോർട്ട്. നാളെ കേരളത്തിൽ ഒറ്റപ്പെട്ട ഇടങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴ ലഭിക്കുമെന്ന് മുന്നറിയിപ്പുണ്ട്. അടുത്ത 24 മണിക്കൂറിനുളളിൽ ഒന്നോ രണ്ടോ ഇടങ്ങളിൽ 12 മുതൽ 20 സെന്റിമീറ്റർവരെ മഴ ലഭിച്ചേക്കും. നവംബർ ഒന്നിന് ഒന്നോ രണ്ടോ ഇടങ്ങളിൽ 7 മുതൽ 11 സെന്റിമീറ്റർവരെ മഴ ലഭിച്ചേക്കുമെന്ന് കാലാവസ്ഥ റിപ്പോർട്ടിൽ പറയുന്നു. നാളെ കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
അടുത്ത 24 മണിക്കൂറിനുളളിൽ കേരള തീരത്ത് ശക്തമായ കാറ്റ് വീശിയടിക്കാൻ സാധ്യതയുണ്ട്. മണിക്കൂറിൽ 35-45 കിലോമീറ്ററിൽനിന്നും 60 കിലോമീറ്റർവരെ വേഗതയുളള കാറ്റായിരിക്കും വീശുക. കടലും പ്രക്ഷുബ്ദമായിരിക്കും. അതിനാൽ മത്സ്യത്തൊഴിലാളികൾ കടലിൽ പോകരുത്. ശക്തമായ തിരമാലകൾക്കും സാധ്യതയുണ്ട്. പൊഴിയൂർ മുതൽ കാസർകോട് വരെയുളള തീരപ്രദേശത്ത് 3.5 മുതൽ 4.3 മീറ്റർ ഉയരത്തിൽവരെ തിരമാലകൾ ഉയർന്നുപൊങ്ങിയേക്കും.
കണ്ണൂരിലാണ് ഇന്നു ഏറ്റവും കൂടുതൽ ചൂട് രേഖപ്പെടുത്തിയത്, 35 ഡിഗ്രി സെൽഷ്യസ്. ഏറ്റവും കുറവ് വെള്ളാനിക്കരയിലാണ്, 20 ഡിഗ്രി സെൽഷ്യസ്.
Kerala Weather: കഴിഞ്ഞ 24 മണിക്കൂറിനുളളിൽ രേഖപ്പെടുത്തിയ താപനില
ആലപ്പുഴ
കൂടിയ താപനില- 29 ഡിഗ്രി സെൽഷ്യസ്
കുറഞ്ഞ താപനില- 22 ഡിഗ്രി സെൽഷ്യസ്
സിയാൽ കൊച്ചി
കൂടിയ താപനില- 30 ഡിഗ്രി സെൽഷ്യസ്
കുറഞ്ഞ താപനില- 22 ഡിഗ്രി സെൽഷ്യസ്
കണ്ണൂർ
കൂടിയ താപനില- 35 ഡിഗ്രി സെൽഷ്യസ്
കുറഞ്ഞ താപനില- 23 ഡിഗ്രി സെൽഷ്യസ്
കരിപ്പൂർ (എപി)
കൂടിയ താപനില- 30 ഡിഗ്രി സെൽഷ്യസ്
കുറഞ്ഞ താപനില- 22 ഡിഗ്രി സെൽഷ്യസ്
കൊച്ചി എപി
കൂടിയ താപനില- 29 ഡിഗ്രി സെൽഷ്യസ്
കുറഞ്ഞ താപനില- 23 ഡിഗ്രി സെൽഷ്യസ്
കോട്ടയം (ആർബി)
കൂടിയ താപനില- 29 ഡിഗ്രി സെൽഷ്യസ്
കുറഞ്ഞ താപനില- 21 ഡിഗ്രി സെൽഷ്യസ്
കോഴിക്കോട്
കൂടിയ താപനില- 32 ഡിഗ്രി സെൽഷ്യസ്
കുറഞ്ഞ താപനില- 23 ഡിഗ്രി സെൽഷ്യസ്
പാലക്കാട്
കൂടിയ താപനില- 30 ഡിഗ്രി സെൽഷ്യസ്
കുറഞ്ഞ താപനില- 24 ഡിഗ്രി സെൽഷ്യസ്
പുനലൂർ
കൂടിയ താപനില- 28 ഡിഗ്രി സെൽഷ്യസ്
കുറഞ്ഞ താപനില- 21 ഡിഗ്രി സെൽഷ്യസ്
തിരുവനന്തപുരം എപി
കൂടിയ താപനില- 28 ഡിഗ്രി സെൽഷ്യസ്
കുറഞ്ഞ താപനില- 23 ഡിഗ്രി സെൽഷ്യസ്
തിരുവനന്തപുരം സിറ്റി
കൂടിയ താപനില- 27 ഡിഗ്രി സെൽഷ്യസ്
കുറഞ്ഞ താപനില- 22 ഡിഗ്രി സെൽഷ്യസ്
വെളളാനിക്കര
കൂടിയ താപനില- 30 ഡിഗ്രി സെൽഷ്യസ്
കുറഞ്ഞ താപനില- 20 ഡിഗ്രി സെൽഷ്യസ്