Kerala Weather: തിരുവനന്തപുരം: കേരളത്തിൽ ഇന്നു നിരവധി ഇടങ്ങളിൽ മഴ ലഭിച്ചു. കൊല്ലത്തെ ആര്യങ്കാവിലും ആലപ്പുഴയിലെ മാവേലിക്കരയിലുമാണ് ഏറ്റവും കൂടുതൽ മഴ ലഭിച്ചത്, 4 സെന്റിമീറ്റർ വീതം. തിരുവനന്തപുരം, ഇടുക്കി, കൊല്ലം, ആലപ്പുഴ, കാസർകോട്, കണ്ണൂർ ജില്ലകളിലെ ചില പ്രദേശങ്ങളിലും ഇന്നു മഴ പെയ്തു. നവംബർ ഒന്നുവരെ കേരളത്തിലെ നിരവധി പ്രദേശങ്ങളിൽ ഇടിമിന്നലോടു കൂടിയ ശക്തമായ മഴ പെയ്യുമെന്നാണ് കാലാവസ്ഥ പ്രവചനം. ഈ മൂന്നു ദിവസവും കാലാവസ്ഥ മുന്നറിയിപ്പുണ്ട്.

ഒക്ടോബർ 30, 31 തീയതികളിൽ കേരളത്തിലെ ചിലയിടങ്ങളിൽ ഇടിമിന്നലുണ്ടാകുമെന്ന് ജനങ്ങൾക്ക് ജാഗ്രത മുന്നറിയിപ്പുണ്ട്. ഈ തീയതികളിൽ ഒന്നോ രണ്ടോ ഇടങ്ങളിൽ 12 മുതൽ 20 സെന്റിമീറ്റർവരെ മഴ ലഭിച്ചേക്കും. നവംബർ ഒന്നിന് അതിതീവ്ര മഴയാണ് ലഭിക്കുക. ഈ ദിവസം ഒന്നോ രണ്ടോ ഇടങ്ങളിൽ 21 സെന്റിമീറ്റർവരെ മഴ ലഭിച്ചേക്കും. എറണാകുളം, തൃശൂർ, മലപ്പുറം, കോഴിക്കോട് ജില്ലകളിൽ നാളെ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

നാളെ (ഒക്ടോബർ 31) കേരള തീരത്ത് ശക്തമായ കാറ്റും വീശിയേക്കും. മണിക്കൂറിൽ 35-45 കിലോമീറ്ററിൽനിന്നും 55 കിലോമീറ്റർവരെ ശക്തമായ കാറ്റായിരിക്കും വീശുക. അടുത്ത 48 മണിക്കൂറിൽ കടലും പ്രക്ഷുബ്ദമായിരിക്കും. അതിനാൽ മത്സ്യത്തൊഴിലാളികൾ കടലിൽ പോകരുത്.

കണ്ണൂരിലാണ് ഇന്നു ഏറ്റവും കൂടുതൽ ചൂട് രേഖപ്പെടുത്തിയത്, 34 ഡിഗ്രി സെൽഷ്യസ്. ഏറ്റവും കുറവ് വെള്ളാനിക്കരയിലാണ്, 22 ഡിഗ്രി സെൽഷ്യസ്.

Kerala Weather: കഴിഞ്ഞ 24 മണിക്കൂറിനുളളിൽ രേഖപ്പെടുത്തിയ താപനില

ആലപ്പുഴ

കൂടിയ താപനില- 33 ഡിഗ്രി സെൽഷ്യസ്
കുറഞ്ഞ താപനില- 25 ഡിഗ്രി സെൽഷ്യസ്

സിയാൽ കൊച്ചി

കൂടിയ താപനില- 33 ഡിഗ്രി സെൽഷ്യസ്
കുറഞ്ഞ താപനില- 23 ഡിഗ്രി സെൽഷ്യസ്

കണ്ണൂർ

കൂടിയ താപനില- 34 ഡിഗ്രി സെൽഷ്യസ്
കുറഞ്ഞ താപനില- 26 ഡിഗ്രി സെൽഷ്യസ്

കരിപ്പൂർ (എപി)

കൂടിയ താപനില- 31 ഡിഗ്രി സെൽഷ്യസ്
കുറഞ്ഞ താപനില- 23 ഡിഗ്രി സെൽഷ്യസ്

കൊച്ചി എപി

കൂടിയ താപനില- 32 ഡിഗ്രി സെൽഷ്യസ്
കുറഞ്ഞ താപനില- 25 ഡിഗ്രി സെൽഷ്യസ്

കോട്ടയം (ആർബി)

കൂടിയ താപനില- 33 ഡിഗ്രി സെൽഷ്യസ്
കുറഞ്ഞ താപനില- 23 ഡിഗ്രി സെൽഷ്യസ്

കോഴിക്കോട്

കൂടിയ താപനില- 33 ഡിഗ്രി സെൽഷ്യസ്
കുറഞ്ഞ താപനില- 25 ഡിഗ്രി സെൽഷ്യസ്

പാലക്കാട്

കൂടിയ താപനില- 30 ഡിഗ്രി സെൽഷ്യസ്
കുറഞ്ഞ താപനില- 25 ഡിഗ്രി സെൽഷ്യസ്

പുനലൂർ

കൂടിയ താപനില- 31 ഡിഗ്രി സെൽഷ്യസ്
കുറഞ്ഞ താപനില- 23 ഡിഗ്രി സെൽഷ്യസ്

തിരുവനന്തപുരം എപി

കൂടിയ താപനില- 31 ഡിഗ്രി സെൽഷ്യസ്
കുറഞ്ഞ താപനില- 24 ഡിഗ്രി സെൽഷ്യസ്

തിരുവനന്തപുരം സിറ്റി

കൂടിയ താപനില- 31 ഡിഗ്രി സെൽഷ്യസ്
കുറഞ്ഞ താപനില-25 ഡിഗ്രി സെൽഷ്യസ്

വെളളാനിക്കര

കൂടിയ താപനില- 30 ഡിഗ്രി സെൽഷ്യസ്
Kerala Weather: കുറഞ്ഞ താപനില- 22 ഡിഗ്രി സെൽഷ്യസ്

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook