scorecardresearch
Latest News

Kerala Weather: ഒക്ടോബർ 28, 29 തീയതികളിൽ ഇടിമിന്നലോടുകൂടിയ കനത്ത മഴ

Kerala Weather: ഒക്ടോബർ 30, 31 തീയതികളിൽ അതിതീവ്ര മഴ പെയ്യുമെന്നാണ് റിപ്പോർട്ട്

Kerala Weather: ഒക്ടോബർ 28, 29 തീയതികളിൽ ഇടിമിന്നലോടുകൂടിയ കനത്ത മഴ

Kerala Weather: തിരുവനന്തപുരം: കേരളത്തിൽ വരും ദിവസങ്ങളിലും മഴ തുടരും. ഇന്നു ഒന്നോ രണ്ടോ ഇടങ്ങളിൽ മാത്രമാണ് മഴ പെയ്തത്. നവംബർ ഒന്നുവരെ കേരളത്തിലെ വിവിധ പ്രദേശങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴ പെയ്യുമെന്നാണ് കാലാവസ്ഥ റിപ്പോർട്ട്. ഒക്ടോബർ 28 മുതൽ നവംബർ ഒന്നുവരെയുളള അഞ്ചു ദിവസവും കാലാവസ്ഥ മുന്നറിയിപ്പുമുണ്ട്.

ഒക്ടോബർ 28, 29 തീയതികളിൽ ശക്തമായ മഴയ്ക്കൊപ്പം ഇടിമിന്നലുമുണ്ടാകും. ജനങ്ങൾ ജാഗ്രത പുലർത്തണമെന്ന് മുന്നറിയിപ്പുണ്ട്. ഒക്ടോബർ 30, 31 തീയതികളിൽ അതിതീവ്ര മഴ പെയ്യുമെന്നാണ് റിപ്പോർട്ട്. ഈ ദിവസങ്ങളിൽ ചില പ്രദേശങ്ങളിൽ 21 സെന്റിമീറ്ററിൽ കൂടുതൽ മഴ ലഭിച്ചേക്കും. ഒക്ടോബർ 29, 30 തീയതികളിൽ തിരുവന്തപുരം, കൊല്ലം ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

ഒക്ടോബർ 27 മുതൽ 29 വരെയുളള തീയതികളിൽ പൊഴിയൂർ മുതൽ കാസർകോട് വരെയുളള കേരള തീരത്ത് 2.5-2.9 മീറ്റർ ഉയരത്തിൽ തിരമാലകൾ ഉയർന്നുപൊങ്ങാൻ സാധ്യതയുണ്ട്. ഇന്നു ഏറ്റവും കൂടുതൽ താപനില രേഖപ്പെടുത്തിയത് കോട്ടയത്താണ്, 33 ഡിഗ്രി സെൽഷ്യസ്. ഏറ്റവും കുറവ് വെള്ളാനിക്കരയിലാണ്, 21 ഡിഗ്രി സെൽഷ്യസ്.

Kerala Weather: കഴിഞ്ഞ 24 മണിക്കൂറിനുളളിൽ രേഖപ്പെടുത്തിയ താപനില

ആലപ്പുഴ

കൂടിയ താപനില- 31 ഡിഗ്രി സെൽഷ്യസ്
കുറഞ്ഞ താപനില-24 ഡിഗ്രി സെൽഷ്യസ്

സിയാൽ കൊച്ചി

കൂടിയ താപനില- 31 ഡിഗ്രി സെൽഷ്യസ്
കുറഞ്ഞ താപനില- 23 ഡിഗ്രി സെൽഷ്യസ്

കണ്ണൂർ

കൂടിയ താപനില- 32 ഡിഗ്രി സെൽഷ്യസ്
കുറഞ്ഞ താപനില- 23 ഡിഗ്രി സെൽഷ്യസ്

കരിപ്പൂർ (എപി)

കൂടിയ താപനില- 30 ഡിഗ്രി സെൽഷ്യസ്
കുറഞ്ഞ താപനില- 23 ഡിഗ്രി സെൽഷ്യസ്

കൊച്ചി എപി

കൂടിയ താപനില- 31 ഡിഗ്രി സെൽഷ്യസ്
കുറഞ്ഞ താപനില- 24 ഡിഗ്രി സെൽഷ്യസ്

കോട്ടയം (ആർബി)

കൂടിയ താപനില- 33 ഡിഗ്രി സെൽഷ്യസ്
കുറഞ്ഞ താപനില- 23 ഡിഗ്രി സെൽഷ്യസ്

കോഴിക്കോട്

കൂടിയ താപനില- 31 ഡിഗ്രി സെൽഷ്യസ്
കുറഞ്ഞ താപനില- 24 ഡിഗ്രി സെൽഷ്യസ്

പാലക്കാട്

കൂടിയ താപനില- 31 ഡിഗ്രി സെൽഷ്യസ്
കുറഞ്ഞ താപനില- 25 ഡിഗ്രി സെൽഷ്യസ്

പുനലൂർ

കൂടിയ താപനില- 32 ഡിഗ്രി സെൽഷ്യസ്
കുറഞ്ഞ താപനില- 23 ഡിഗ്രി സെൽഷ്യസ്

തിരുവനന്തപുരം എപി

കൂടിയ താപനില- 31 ഡിഗ്രി സെൽഷ്യസ്
കുറഞ്ഞ താപനില- 24 ഡിഗ്രി സെൽഷ്യസ്

തിരുവനന്തപുരം സിറ്റി

കൂടിയ താപനില- 31 ഡിഗ്രി സെൽഷ്യസ്
കുറഞ്ഞ താപനില-25 ഡിഗ്രി സെൽഷ്യസ്

വെളളാനിക്കര

കൂടിയ താപനില- 30 ഡിഗ്രി സെൽഷ്യസ്
കുറഞ്ഞ താപനില- 21 ഡിഗ്രി സെൽഷ്യസ്

Stay updated with the latest news headlines and all the latest Weather news download Indian Express Malayalam App.

Web Title: Kerala weather report 2019 october 28 thiruvananthapuram kozhikode kochi