Kerala Weather: തിരുവനന്തപുരം: കേരളത്തിൽ തുലാവർഷം ശക്തി പ്രാപിക്കുന്നു. ഇന്നു കേരളത്തിന്റെ നിരവധി പ്രദേശങ്ങളിൽ മഴ ലഭിച്ചു. തൃശൂരിലെ കൊടുങ്ങല്ലൂരിലും കാസർകോട് കുടുലുവിലുമാണ് ഏറ്റവും കൂടുതൽ മഴ ലഭിച്ചത്, 8 സെന്റിമീറ്റർ. ഇതിനു പുറമേ എറണാകുളം, മലപ്പുറം, കോഴിക്കോട്, കണ്ണർ, വയനാട്, ഇടുക്കി ജില്ലകളിലെ വിവിധ പ്രദേശങ്ങളിലും ഇന്നു മഴ പെയ്തു.

ഒക്ടോബർ 31 വരെ കേരളത്തിൽ ഇടിമിന്നലോടു കൂടിയ ശക്തമായ മഴയ്ക്ക് സാധ്യതയെന്നാണ് കാലാവസ്ഥ പ്രവചനം. ഒക്ടോബർ 27 മുതൽ 31 വരെയുളള അഞ്ചു ദിവസം കേരളത്തിൽ കനത്ത മഴ പെയ്യുമെന്ന് മുന്നറിയിപ്പുണ്ട്. ഈ ദിവസങ്ങളിൽ 7 മുതൽ 11 സെന്റിമീറ്റർവരെ മഴ ലഭിച്ചേക്കും. ഒക്ടോബർ 29, 30 തീയതികളിൽ 12 മുതൽ 20 സെന്റിമീറ്റർവരെ മഴ ലഭിച്ചേക്കും.

കേരള തീരത്ത് ശക്തമായ തിരമാലകൾ ഉയർന്നുപൊങ്ങാൻ സാധ്യതയുണ്ട്. ഇന്നു പൊഴിയൂർ മുതൽ കാസർകോട് വരെയുളള തീരപ്രദേശങ്ങളിൽ 3.0 മുതൽ 3.7 മീറ്റർ ഉയരത്തിൽവരെ തിരമാലകൾ ഉയർന്നുപൊങ്ങാൻ സാധ്യതയുണ്ട്. കടലും പ്രക്ഷുബ്ധമായിരിക്കും. മത്സ്യത്തൊഴിലാളികൾ ജാഗ്രത പുലർത്തണം.

ഒക്ടോബർ 28 ന് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി ജില്ലകളിൽ യെല്ലോ അലർട്ടും ഒക്ടോബർ 29 ന് കൊല്ലത്ത് ഓറഞ്ച് അലർട്ടും തിരുവനന്തപുരം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളിൽ ഓറഞ്ച് അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.

ഇന്നു ഏറ്റവും കൂടുതൽ താപനില രേഖപ്പെടുത്തിയത് തിരുവനന്തപുരം നഗരത്തിലാണ്, 32 ഡിഗ്രി സെൽഷ്യസ്. വെളളാനിക്കരയിലാണ് ഏറ്റവും കുറഞ്ഞ താപനില രേഖപ്പെടുത്തിയത്, 20 സെന്റിമീറ്റർ.

Kerala Weather: കഴിഞ്ഞ 24 മണിക്കൂറിനുളളിൽ രേഖപ്പെടുത്തിയ താപനില

ആലപ്പുഴ

കൂടിയ താപനില- 30 ഡിഗ്രി സെൽഷ്യസ്
കുറഞ്ഞ താപനില-23 ഡിഗ്രി സെൽഷ്യസ്

സിയാൽ കൊച്ചി

കൂടിയ താപനില- 30 ഡിഗ്രി സെൽഷ്യസ്
കുറഞ്ഞ താപനില-22 ഡിഗ്രി സെൽഷ്യസ്

കണ്ണൂർ

കൂടിയ താപനില- 27 ഡിഗ്രി സെൽഷ്യസ്
കുറഞ്ഞ താപനില-22 ഡിഗ്രി സെൽഷ്യസ്

കരിപ്പൂർ (എപി)

കൂടിയ താപനില- 29 ഡിഗ്രി സെൽഷ്യസ്
കുറഞ്ഞ താപനില- 21 ഡിഗ്രി സെൽഷ്യസ്

കൊച്ചി എപി

കൂടിയ താപനില- 30 ഡിഗ്രി സെൽഷ്യസ്
കുറഞ്ഞ താപനില- 23 ഡിഗ്രി സെൽഷ്യസ്

കോട്ടയം (ആർബി)

കൂടിയ താപനില- 31 ഡിഗ്രി സെൽഷ്യസ്
കുറഞ്ഞ താപനില- 22 ഡിഗ്രി സെൽഷ്യസ്

കോഴിക്കോട്

കൂടിയ താപനില- 31 ഡിഗ്രി സെൽഷ്യസ്
കുറഞ്ഞ താപനില- 23 ഡിഗ്രി സെൽഷ്യസ്

പാലക്കാട്

കൂടിയ താപനില- 31 ഡിഗ്രി സെൽഷ്യസ്
കുറഞ്ഞ താപനില- 22 ഡിഗ്രി സെൽഷ്യസ്

പുനലൂർ

കൂടിയ താപനില- 31 ഡിഗ്രി സെൽഷ്യസ്
കുറഞ്ഞ താപനില- 23 ഡിഗ്രി സെൽഷ്യസ്

തിരുവനന്തപുരം എപി

കൂടിയ താപനില- 31 ഡിഗ്രി സെൽഷ്യസ്
കുറഞ്ഞ താപനില-25 ഡിഗ്രി സെൽഷ്യസ്

തിരുവനന്തപുരം സിറ്റി

കൂടിയ താപനില- 32 ഡിഗ്രി സെൽഷ്യസ്
കുറഞ്ഞ താപനില-24 ഡിഗ്രി സെൽഷ്യസ്

വെളളാനിക്കര

കൂടിയ താപനില- 30 ഡിഗ്രി സെൽഷ്യസ്
കുറഞ്ഞ താപനില-20 ഡിഗ്രി സെൽഷ്യസ്

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook