Kerala Weather: തിരുവനന്തപുരം: കേരളത്തിൽ വരും ദിവസങ്ങളിലും അതിശക്തമായ മഴയെന്ന് കാലാവസ്ഥ വകുപ്പ് റിപ്പോർട്ട്. ഇന്നു വടക്കൻ ജില്ലകളിൽ ശക്തമായ മഴയാണ് ലഭിച്ചത്. കണ്ണൂരിലെ തളിപ്പറമ്പിൽ 13 സെന്റിമീറ്ററും കോഴിക്കോട് വടകരയിൽ 11 സെന്റിമീറ്ററും മഴ ലഭിച്ചു. കാസർകോട്, മലപ്പുറം, തൃശൂർ, വയനാട്, കോട്ടയം, ആലപ്പുഴ, ഇടുക്കി, പാലക്കാട്, എറണാകുളം, തിരുവനന്തപുരം ജില്ലകളിലെ വിവിധ പ്രദേശങ്ങളിൽ മഴ ലഭിച്ചു.
ഒക്ടോബർ 30 വരെയുളള ദിവസം കേരളത്തിൽ ഇടിമിന്നലോടുകൂടിയ മഴ ലഭിക്കുമെന്നാണ് കാലാവസ്ഥ പ്രവചനം. 26 മുതൽ 30 വരെയുളള അഞ്ചു ദിവസവും അതിശക്തമായ മഴ പെയ്യുമെന്നാണ് മുന്നറിയിപ്പ്. അടുത്ത 24 മണിക്കൂറിനുളളിൽ ഒന്നോ രണ്ടോ ഇടങ്ങളിൽ 7 മുതൽ 11 സെന്റിമീറ്റർവരെ മഴ ലഭിച്ചേക്കും. ഒക്ടോബർ 30 ന് ഒന്നോ രണ്ടോ ഇടങ്ങളിൽ 12 മുതൽ 20 സെന്റിമീറ്റർവരെ മഴ ലഭിച്ചേക്കും.
കേരള തീരത്ത് ശക്തമായ തിരമാലകൾ ഉയർന്നുപൊങ്ങാൻ സാധ്യതയുണ്ട്. 26, 27 തീയതികളിൽ രാവിലെ 9.30 നും രാത്രി 11.30 നും ഇടയ്ക്ക് പൊഴിയൂർ മുതൽ കാസർകോട് വരെയുളള തീരപ്രദേശങ്ങളിൽ 3.0 മുതൽ 3.7 മീറ്റർ ഉയരത്തിൽവരെ തിരമാലകൾ ഉയർന്നുപൊങ്ങാൻ സാധ്യതയുണ്ട്. 28 മുതൽ 30 വരെയുളള തീയതികളിൽ മണിക്കൂറിൽ 50-60 കിലോമീറ്റർ വേഗതയിൽ ശക്തമായ കാറ്റ് വീശിയടിക്കാൻ സാധ്യതയുണ്ട്. ഈ ദിവസങ്ങളിൽ മത്സ്യത്തൊഴിലാളികൾ കടലിൽ പോകരുത്.
27-ാം തീയതി കൊല്ലം, ഇടുക്കി, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ യെല്ലോ അലർട്ടുണ്ട്. 28, 29, 30 തീയതികളിലും ചില ജില്ലകളിൽ യെല്ലോ അലർട്ടും 30-ാം തീയതി കൊല്ലം, ഇടുക്കി ജില്ലകളിൽ ഓറഞ്ച് അലർട്ടുമുണ്ട്.
അതേസമയം, മധ്യകിഴക്കൻ അറബിക്കടലിൽ രൂപംകൊണ്ട ന്യൂനമർദം ചുഴലിക്കാറ്റായി മാറിയിട്ടുണ്ട്. ക്യാർ എന്നു പേരിട്ടിരിക്കുന്ന ചുഴലിക്കാറ്റ് അടുത്ത 6 മണിക്കൂറിനുളളിൽ മണിക്കൂറിൽ 14 കിലോമീറ്റർ വേഗതയിൽ വടക്കുപടിഞ്ഞാറേക്കു നീങ്ങും. ചുഴലിക്കാറ്റ് കേരളത്തെ ബാധിക്കില്ലെങ്കിലും ചിലയിടങ്ങളിൽ അതിന്റെ സ്വാധീനം മൂലം കനത്ത മഴയ്ക്ക് സാധ്യതയുണ്ട്. ഇന്നലെ കാസർകോടിന്റെ വിവിധ പ്രദേശങ്ങളിൽ ശക്തമായ മഴ പെയ്തിരുന്നു.
Kerala Weather: കഴിഞ്ഞ 24 മണിക്കൂറിനുളളിൽ രേഖപ്പെടുത്തിയ താപനില
ആലപ്പുഴ
കൂടിയ താപനില- 32 ഡിഗ്രി സെൽഷ്യസ്
കുറഞ്ഞ താപനില-23 ഡിഗ്രി സെൽഷ്യസ്
സിയാൽ കൊച്ചി
കൂടിയ താപനില- 33 ഡിഗ്രി സെൽഷ്യസ്
കുറഞ്ഞ താപനില-22 ഡിഗ്രി സെൽഷ്യസ്
കണ്ണൂർ
കൂടിയ താപനില- 29 ഡിഗ്രി സെൽഷ്യസ്
കുറഞ്ഞ താപനില-22 ഡിഗ്രി സെൽഷ്യസ്
കരിപ്പൂർ (എപി)
കൂടിയ താപനില- 31 ഡിഗ്രി സെൽഷ്യസ്
കുറഞ്ഞ താപനില-20 ഡിഗ്രി സെൽഷ്യസ്
കൊച്ചി എപി
കൂടിയ താപനില- 32 ഡിഗ്രി സെൽഷ്യസ്
കുറഞ്ഞ താപനില- 23 ഡിഗ്രി സെൽഷ്യസ്
കോട്ടയം (ആർബി)
കൂടിയ താപനില- 33 ഡിഗ്രി സെൽഷ്യസ്
കുറഞ്ഞ താപനില- 21 ഡിഗ്രി സെൽഷ്യസ്
കോഴിക്കോട്
കൂടിയ താപനില- 32 ഡിഗ്രി സെൽഷ്യസ്
കുറഞ്ഞ താപനില- 22 ഡിഗ്രി സെൽഷ്യസ്
പാലക്കാട്
കൂടിയ താപനില- 32 ഡിഗ്രി സെൽഷ്യസ്
കുറഞ്ഞ താപനില-24 ഡിഗ്രി സെൽഷ്യസ്
പുനലൂർ
കൂടിയ താപനില- 33 ഡിഗ്രി സെൽഷ്യസ്
കുറഞ്ഞ താപനില- 22 ഡിഗ്രി സെൽഷ്യസ്
തിരുവനന്തപുരം എപി
കൂടിയ താപനില- 31 ഡിഗ്രി സെൽഷ്യസ്
കുറഞ്ഞ താപനില-24 ഡിഗ്രി സെൽഷ്യസ്
തിരുവനന്തപുരം സിറ്റി
കൂടിയ താപനില- 32 ഡിഗ്രി സെൽഷ്യസ്
കുറഞ്ഞ താപനില-24 ഡിഗ്രി സെൽഷ്യസ്
വെളളാനിക്കര
കൂടിയ താപനില- 33 ഡിഗ്രി സെൽഷ്യസ്
കുറഞ്ഞ താപനില-20 ഡിഗ്രി സെൽഷ്യസ്