Kerala Weather: തിരുവനന്തപുരം: സംസ്ഥാനത്ത് വടക്ക് കിഴക്കൻ കാലവർഷം സജീവമായിരുന്നു. കേരളത്തിന്റെ വിവിധ ഭാഗങ്ങളിലും ലക്ഷദ്വീപിലും കഴിഞ്ഞ മണിക്കൂറുകളിൽ ഒറ്റപ്പെട്ട മഴ ലഭിച്ചു. ലക്ഷദ്വീപിലെ അഗാതിയിലാണ് ഏറ്റവും കൂടുതൽ മഴ ലഭിച്ചത്, 9 സെന്റിമീറ്റർ. കൊല്ലത്ത് 6 സെന്റിമീറ്ററും ഹരിപ്പാട്, എറണാകുളം സൗത്ത്, ചാലക്കുടി, കൊടുങ്ങല്ലൂർ, വൈത്തിരി എന്നിവിടങ്ങളിൽ മൂന്ന് സെന്റിമീറ്റർ മഴയും ലഭിച്ചു,

അടുത്ത അഞ്ചു ദിവസവും കേരളത്തിലും ലക്ഷദ്വീപിലും ഇടിയോടുകൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ റിപ്പോർട്ടിൽ പറയുന്നു. ഒക്ടോബർ 23, 24 തീയതികളിൽ ഇടിയോടുകൂടിയ ശക്തമായ മഴയുണ്ടാകുമെന്ന മുന്നറിയിപ്പും റിപ്പോർട്ടിൽ നൽകുന്നു. അടുത്ത 24 മണിക്കൂറിൽ 7 മുതൽ 11 സെന്റിമീറ്റർ വരെ മഴ ലഭിക്കാനാണ് സാധ്യത.

ഒക്ടോബർ 26 വരെ സമുദ്രപ്രദേശങ്ങളിൽ പോകരുതെന്ന് ദുരന്ത നിവാരണ അതോറിറ്റിയും കർശനമായി നിർദേശിച്ചിട്ടുണ്ട്. അറബിക്കടലിൽ രൂപപ്പെട്ടിരിക്കുന്ന ന്യൂനമർദ പ്രദേശത്തിൻറെ പ്രഭാവം മൂലം ശക്തമായ കാറ്റ് വീശാനുള്ള സാധ്യതയുണ്ട്. അത് കൊണ്ട് കേരളത്ത് നിന്ന് ഒക്ടോബർ 23 വരെ ഒരു കാരണവശാലും മൽസ്യത്തൊഴിലാളികൾ കടലിൽ പോകുവാൻ പാടില്ല.

കാറ്റിന്റെ വേഗത 45-55 കിലോമീറ്റർ വേഗതയിൽ 65 കിലോമീറ്റർ വേഗതയിൽ എത്താൻ സാധ്യതയുണ്ട്. കേരളത്തിലും ലക്ഷദ്വീപിലുമുള്ള മത്സ്യത്തൊഴിലാളികൾ കടലിൽ പോകരുതെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.

Kerala Weather: കഴിഞ്ഞ 24 മണിക്കൂറിനുളളിൽ രേഖപ്പെടുത്തിയ താപനില

ആലപ്പുഴ

കൂടിയ താപനില- 30 ഡിഗ്രി സെൽഷ്യസ്
കുറഞ്ഞ താപനില-23 ഡിഗ്രി സെൽഷ്യസ്

സിയാൽ കൊച്ചി

കൂടിയ താപനില- 31 ഡിഗ്രി സെൽഷ്യസ്
കുറഞ്ഞ താപനില-22 ഡിഗ്രി സെൽഷ്യസ്

കണ്ണൂർ

കൂടിയ താപനില- 31 ഡിഗ്രി സെൽഷ്യസ്
കുറഞ്ഞ താപനില-24 ഡിഗ്രി സെൽഷ്യസ്

കരിപ്പൂർ (എപി)

കൂടിയ താപനില- 30 ഡിഗ്രി സെൽഷ്യസ്
കുറഞ്ഞ താപനില-23 ഡിഗ്രി സെൽഷ്യസ്

കൊച്ചി എപി

കൂടിയ താപനില- 30 ഡിഗ്രി സെൽഷ്യസ്
കുറഞ്ഞ താപനില- 24 ഡിഗ്രി സെൽഷ്യസ്

കോട്ടയം (ആർബി)

കൂടിയ താപനില- 31 ഡിഗ്രി സെൽഷ്യസ്
കുറഞ്ഞ താപനില-22 ഡിഗ്രി സെൽഷ്യസ്

കോഴിക്കോട്

കൂടിയ താപനില- 31 ഡിഗ്രി സെൽഷ്യസ്
കുറഞ്ഞ താപനില-24 ഡിഗ്രി സെൽഷ്യസ്

പാലക്കാട്

കൂടിയ താപനില- 30 ഡിഗ്രി സെൽഷ്യസ്
കുറഞ്ഞ താപനില-23 ഡിഗ്രി സെൽഷ്യസ്

പുനലൂർ

കൂടിയ താപനില- 31 ഡിഗ്രി സെൽഷ്യസ്
കുറഞ്ഞ താപനില-23 ഡിഗ്രി സെൽഷ്യസ്

തിരുവനന്തപുരം എപി

കൂടിയ താപനില- 31 ഡിഗ്രി സെൽഷ്യസ്
കുറഞ്ഞ താപനില-24 ഡിഗ്രി സെൽഷ്യസ്

തിരുവനന്തപുരം സിറ്റി

കൂടിയ താപനില- 33 ഡിഗ്രി സെൽഷ്യസ്
കുറഞ്ഞ താപനില-24 ഡിഗ്രി സെൽഷ്യസ്

വെളളാനിക്കര

കൂടിയ താപനില- 31 ഡിഗ്രി സെൽഷ്യസ്
കുറഞ്ഞ താപനില-21 ഡിഗ്രി സെൽഷ്യസ്

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook