Kerala Weather: വടക്ക് കിളക്കൻ കാലവർഷം കേരളത്തിൽ സജീവമായിരുന്നു. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലും ലക്ഷദ്വീപിലും മഴ ലഭിച്ചു. തൃശൂർ ജില്ലയിലെ ചാലക്കുടിയിലാണ് ഏറ്റവും കൂടുതൽ മഴ ലഭിച്ചത്, 15 സെന്റിമീറ്റർ. പലക്കാട് ജില്ലയിലെ ഒറ്റപ്പാലത്ത് 11 സെന്റിമീറ്റർ മഴയും കുന്നങ്കുളം, വടകര എന്നിവിടങ്ങളിൽ 7 സെന്റിമീറ്റർ മഴയും ലഭിച്ചു. ആലപ്പുഴ, കണ്ണൂർ, മലപ്പുറം കോട്ടയം, കോഴിക്കോട്, പാലക്കാട്, തൃശൂർ ജില്ലകളിൽ കൂടിയ താപനിലയാണ് രേഖപ്പെടുത്തിയത്.

അടുത്ത അഞ്ചുദിവസവും കേരളത്തിൽ ഇടിയോടുകൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ റിപ്പോർട്ട്. ഒക്ടോബർ 22 മുതൽ 26 വരെയുള്ള ദിവസങ്ങളിലാണ് മഴ പ്രതീക്ഷിക്കുന്നത്. അടുത്ത മൂന്നു ദിവസവും ഇടിമിന്നലിനും ശക്തമായ മഴയ്ക്കും മുന്നറിയിപ്പും നൽകിയിട്ടുണ്ട്. ഈ ദിവസങ്ങളിൽ 7 മുതൽ 11 സെന്റിമീറ്റർ വരെ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് റിപ്പോർട്ടിൽ പറയുന്നത്.

2019 ഒക്ടോബർ 22 മുതൽ 2019 ഒക്ടോബർ 26 വരെ സമുദ്രപ്രദേശങ്ങളിൽ പോകരുതെന്ന് ദുരന്ത നിവാരണ അതോറിറ്റിയും കർശനമായി നിർദേശിച്ചിട്ടുണ്ട്. അറബിക്കടലിൽ രൂപപ്പെട്ടിരിക്കുന്ന ന്യൂനമർദ പ്രദേശത്തിൻറെ പ്രഭാവം മൂലം ശക്തമായ കാറ്റ് വീശാനുള്ള സാധ്യതയുണ്ട്. അത് കൊണ്ട് കേരളത്ത് നിന്ന് ഒക്ടോബർ 23 വരെ ഒരു കാരണവശാലും മൽസ്യത്തൊഴിലാളികൾ കടലിൽ പോകുവാൻ പാടില്ല.

നേരത്തെ കേന്ദ്ര കാലാവസ്ഥ വകുപ്പ് കേരളത്തിൽ പ്രഖ്യാപിച്ചിരുന്ന റെഡ് അലേർട്ട് പിൻവലിച്ചിരുന്നു. അറബിക്കടലിൽ രൂപപ്പെട്ട ന്യൂനമർദത്തിന്റെ പ്രഭാവം മൂലം കേരളത്തിൽ പ്രതീക്ഷക്കപ്പെട്ടിരുന്ന അതിതീവ്ര മഴയുടെ സാഹചര്യം നിലനിൽക്കുന്നില്ലെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചതിനെ തുടർന്നാണ് റെഡ് അലർട്ട് പിൻവലിച്ചത്.

കാറ്റിന്റെ വേഗത 45-55 കിലോമീറ്റർ വേഗതയിൽ 65 കിലോമീറ്റർ വേഗതയിൽ എത്താൻ സാധ്യതയുണ്ട്. കേരളത്തിലും ലക്ഷദ്വീപിലുമുള്ള മത്സ്യത്തൊഴിലാളികൾ കടലിൽ പോകരുതെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.

Kerala Weather: കഴിഞ്ഞ 24 മണിക്കൂറിനുളളിൽ രേഖപ്പെടുത്തിയ താപനില

ആലപ്പുഴ

കൂടിയ താപനില- 27 ഡിഗ്രി സെൽഷ്യസ്
കുറഞ്ഞ താപനില-23 ഡിഗ്രി സെൽഷ്യസ്

സിയാൽ കൊച്ചി

കൂടിയ താപനില- 27 ഡിഗ്രി സെൽഷ്യസ്
കുറഞ്ഞ താപനില-21 ഡിഗ്രി സെൽഷ്യസ്

കണ്ണൂർ

കൂടിയ താപനില- 27 ഡിഗ്രി സെൽഷ്യസ്
കുറഞ്ഞ താപനില-24 ഡിഗ്രി സെൽഷ്യസ്

കരിപ്പൂർ (എപി)

കൂടിയ താപനില- 26 ഡിഗ്രി സെൽഷ്യസ്
കുറഞ്ഞ താപനില-22 ഡിഗ്രി സെൽഷ്യസ്

കൊച്ചി എപി

കൂടിയ താപനില- 27 ഡിഗ്രി സെൽഷ്യസ്
കുറഞ്ഞ താപനില- 23 ഡിഗ്രി സെൽഷ്യസ്

കോട്ടയം (ആർബി)

കൂടിയ താപനില- 27 ഡിഗ്രി സെൽഷ്യസ്
കുറഞ്ഞ താപനില-22 ഡിഗ്രി സെൽഷ്യസ്

കോഴിക്കോട്

കൂടിയ താപനില- 27 ഡിഗ്രി സെൽഷ്യസ്
കുറഞ്ഞ താപനില-23 ഡിഗ്രി സെൽഷ്യസ്

പാലക്കാട്

കൂടിയ താപനില- 27 ഡിഗ്രി സെൽഷ്യസ്
കുറഞ്ഞ താപനില-23 ഡിഗ്രി സെൽഷ്യസ്

പുനലൂർ

കൂടിയ താപനില- 26 ഡിഗ്രി സെൽഷ്യസ്
കുറഞ്ഞ താപനില-22 ഡിഗ്രി സെൽഷ്യസ്

തിരുവനന്തപുരം എപി

കൂടിയ താപനില- 29 ഡിഗ്രി സെൽഷ്യസ്
കുറഞ്ഞ താപനില-25 ഡിഗ്രി സെൽഷ്യസ്

തിരുവനന്തപുരം സിറ്റി

കൂടിയ താപനില- 29 ഡിഗ്രി സെൽഷ്യസ്
കുറഞ്ഞ താപനില-23 ഡിഗ്രി സെൽഷ്യസ്

വെളളാനിക്കര

കൂടിയ താപനില- 27 ഡിഗ്രി സെൽഷ്യസ്
കുറഞ്ഞ താപനില-20 ഡിഗ്രി സെൽഷ്യസ്

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook