Kerala Weather: വടക്ക് കിഴക്കൻ കാലവർഷം സംസ്ഥാനത്തും സജീവമാവുകയാണ്. കേരളത്തിലും ലക്ഷദ്വീപിലും ഒറ്റപ്പെട്ട ഇടങ്ങളിൽ മഴ ലഭിച്ചു. കോട്ടയം ജില്ലയിലെ കോഴയിലാണ് ഏറ്റവും കൂടുതൽ മഴ ലഭിച്ചത്, 11 സെന്റിമീറ്റർ. മറ്റു സ്ഥലങ്ങളിലെ മഴയുടെ അളവ് ഇങ്ങനെ: ചെങ്ങന്നൂർ, മാവേലിക്കര – 8 സെന്റിമീറ്റർ, കായംങ്കുളം, പെരുമ്പവൂർ, പിറവം – 7 സെന്റിമീറ്റർ.

അടുത്ത അഞ്ചു ദിവസവും കേരളത്തിൽ ഇടിയോടുകൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ റിപ്പോർട്ട്. ഒക്ടോബർ 19,20,21 തിയതികളിൽ ശക്തമായ മഴ ലഭിക്കുമെന്നാണ് മുന്നറിയിപ്പ്. ഈ ദിവസംങ്ങളിൽ 7 സെന്റിമീറ്റർ മുതൽ 14 സെന്റിമീറ്റർ വരെ മഴ ലഭിക്കും. അടുത്ത 24 മണിക്കൂറിനുളളിൽ 45-55 കിലോമീറ്റർ വേഗതയിൽ കാറ്റ് വീശിയടിച്ചേക്കും. ചിലപ്പോൾ 65 കിലോമീറ്റർ വേഗത വരെ കൈവരിച്ചേക്കും. അതിനാൽ തന്നെ മത്സ്യത്തൊഴിലാളികൾ കടലിൽ പോകരുത്.

Kerala Weather: കഴിഞ്ഞ 24 മണിക്കൂറിനുളളിൽ രേഖപ്പെടുത്തിയ താപനില

ആലപ്പുഴ

കൂടിയ താപനില- 32 ഡിഗ്രി സെൽഷ്യസ്
കുറഞ്ഞ താപനില-23 ഡിഗ്രി സെൽഷ്യസ്

സിയാൽ കൊച്ചി

കൂടിയ താപനില- 33 ഡിഗ്രി സെൽഷ്യസ്
കുറഞ്ഞ താപനില-22 ഡിഗ്രി സെൽഷ്യസ്

കണ്ണൂർ

കൂടിയ താപനില- 35 ഡിഗ്രി സെൽഷ്യസ്
കുറഞ്ഞ താപനില-24 ഡിഗ്രി സെൽഷ്യസ്

കരിപ്പൂർ (എപി)

കൂടിയ താപനില- 30 ഡിഗ്രി സെൽഷ്യസ്
കുറഞ്ഞ താപനില-23 ഡിഗ്രി സെൽഷ്യസ്

കൊച്ചി എപി

കൂടിയ താപനില- 32 ഡിഗ്രി സെൽഷ്യസ്
കുറഞ്ഞ താപനില- 24 ഡിഗ്രി സെൽഷ്യസ്

കോട്ടയം (ആർബി)

കൂടിയ താപനില- 31 ഡിഗ്രി സെൽഷ്യസ്
കുറഞ്ഞ താപനില-25 ഡിഗ്രി സെൽഷ്യസ്

കോഴിക്കോട്

കൂടിയ താപനില- 32 ഡിഗ്രി സെൽഷ്യസ്
കുറഞ്ഞ താപനില-23 ഡിഗ്രി സെൽഷ്യസ്

പാലക്കാട്

കൂടിയ താപനില- 32 ഡിഗ്രി സെൽഷ്യസ്
കുറഞ്ഞ താപനില-24 ഡിഗ്രി സെൽഷ്യസ്

പുനലൂർ

കൂടിയ താപനില- 34 ഡിഗ്രി സെൽഷ്യസ്
കുറഞ്ഞ താപനില-23 ഡിഗ്രി സെൽഷ്യസ്

തിരുവനന്തപുരം എപി

കൂടിയ താപനില- 32 ഡിഗ്രി സെൽഷ്യസ്
കുറഞ്ഞ താപനില-25 ഡിഗ്രി സെൽഷ്യസ്

തിരുവനന്തപുരം സിറ്റി

കൂടിയ താപനില- 33 ഡിഗ്രി സെൽഷ്യസ്
കുറഞ്ഞ താപനില-25 ഡിഗ്രി സെൽഷ്യസ്

വെളളാനിക്കര

കൂടിയ താപനില- 35 ഡിഗ്രി സെൽഷ്യസ്
കുറഞ്ഞ താപനില-21 ഡിഗ്രി സെൽഷ്യസ്

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook