Kerala Weather: തിരുവനന്തപുരം: തെക്ക് പടിഞ്ഞാറൻ കാലവർഷം സംസ്ഥാനത്ത് സജീവമായിരുന്നു. കേരളത്തിലും ലക്ഷദ്വീപിലും ഒറ്റപ്പെട്ട ഇടങ്ങളിൽ മഴ ലഭിച്ചു. കോട്ടയം ജില്ലയിലെ കോഴഞ്ചേരിയിലാണ് ഏറ്റവുമധികം മഴ ലഭിച്ചത്, 14 സെന്റീ മീറ്റർ. പിറവം-7 സെന്‌റീ മീറ്റര്‍, അമിനി(ലക്ഷദ്വീപ്), കോന്നി എന്നിവിടങ്ങളില്‍ 4 സെന്‌റി മീറ്റര്‍ വീതം, അങ്ങാടിപ്പുറം, പെരിന്തല്‍മണ്ണ, അമ്പലവയല്‍ എന്നിവിടങ്ങളില്‍ 3 സെന്‌റി മീറ്റര്‍ വീതം, അഗതി(ലക്ഷദ്വീപ്), പുനലൂര്‍, പെരുമ്പാവൂര്‍, ഇരിങ്ങാലക്കുട, കൊടുങ്ങല്ലൂര്‍, ഒറ്റപ്പാലം എന്നിവിടങ്ങളില്‍ 2 സെന്‌റി മീറ്റര്‍ വീതവും മഴ ലഭിച്ചു.

അടുത്ത അഞ്ച് ദിവസങ്ങളിൽ കേരളത്തിലും ലക്ഷദ്വീപിലും ഇടിയോടു കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ റിപ്പോർട്ട്. ഒക്ടോബർ 16, 17 തിയ്യതികളിൽ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പും നൽകിയിട്ടുണ്ട്. ഈ ദിവസങ്ങളിൽ 7 മുതൽ 11 സെന്റി മീറ്റർ വരെ മഴ ലഭിച്ചേക്കാം.

Kerala Weather: കഴിഞ്ഞ 24 മണിക്കൂറിനുളളിൽ രേഖപ്പെടുത്തിയ താപനില

ആലപ്പുഴ

കൂടിയ താപനില- 33 ഡിഗ്രി സെൽഷ്യസ്
കുറഞ്ഞ താപനില-25 ഡിഗ്രി സെൽഷ്യസ്

സിയാൽ കൊച്ചി

കൂടിയ താപനില- 33 ഡിഗ്രി സെൽഷ്യസ്
കുറഞ്ഞ താപനില-23 ഡിഗ്രി സെൽഷ്യസ്

കണ്ണൂർ

കൂടിയ താപനില- 32 ഡിഗ്രി സെൽഷ്യസ്
കുറഞ്ഞ താപനില-26 ഡിഗ്രി സെൽഷ്യസ്

കരിപ്പൂർ (എപി)

കൂടിയ താപനില- 31 ഡിഗ്രി സെൽഷ്യസ്
കുറഞ്ഞ താപനില-23 ഡിഗ്രി സെൽഷ്യസ്

കൊച്ചി എപി

കൂടിയ താപനില- 31 ഡിഗ്രി സെൽഷ്യസ്
കുറഞ്ഞ താപനില- 25 ഡിഗ്രി സെൽഷ്യസ്

കോട്ടയം (ആർബി)

കൂടിയ താപനില- 32 ഡിഗ്രി സെൽഷ്യസ്
കുറഞ്ഞ താപനില-23 ഡിഗ്രി സെൽഷ്യസ്

കോഴിക്കോട്

കൂടിയ താപനില- 33 ഡിഗ്രി സെൽഷ്യസ്
കുറഞ്ഞ താപനില-25 ഡിഗ്രി സെൽഷ്യസ്

പാലക്കാട്

കൂടിയ താപനില- 33 ഡിഗ്രി സെൽഷ്യസ്
കുറഞ്ഞ താപനില-24 ഡിഗ്രി സെൽഷ്യസ്

പുനലൂർ

കൂടിയ താപനില- 33 ഡിഗ്രി സെൽഷ്യസ്
കുറഞ്ഞ താപനില-22 ഡിഗ്രി സെൽഷ്യസ്

തിരുവനന്തപുരം എപി

കൂടിയ താപനില- 31 ഡിഗ്രി സെൽഷ്യസ്
കുറഞ്ഞ താപനില-24 ഡിഗ്രി സെൽഷ്യസ്

തിരുവനന്തപുരം സിറ്റി

കൂടിയ താപനില- 30 ഡിഗ്രി സെൽഷ്യസ്
കുറഞ്ഞ താപനില-24 ഡിഗ്രി സെൽഷ്യസ്

വെളളാനിക്കര

കൂടിയ താപനില- 33 ഡിഗ്രി സെൽഷ്യസ്
കുറഞ്ഞ താപനില-22 ഡിഗ്രി സെൽഷ്യസ്

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook