Latest News

Kerala Weather: ഡിസംബർ രണ്ടു വരെ കേരളത്തിൽ ശക്തമായ മഴയ്ക്ക് സാധ്യത

Kerala Weather: നവംബർ 30 മുതൽ ഡിസംബർ നാല് വരെ സംസ്ഥാനത്ത് ഇടിയോടുകൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ റിപ്പോർട്ടിൽ പറയുന്നത്

Kerala Weather Live, Kerala Weather Today ie malayalam

Kerala Weather: വടക്കു കിഴക്കൻ കാലവർഷം കേരളത്തിൽ ഭാഗികമായിരുന്നു. സംസ്ഥാനത്തും ലക്ഷദ്വീപിലും ചില സ്ഥലങ്ങളിൽ മഴ ലഭിച്ചു. നെയ്യാറ്റൻകരയിലാണ് ഏറ്റവും കൂടുതൽ മഴ രേഖപ്പെടുത്തിയത്, നാല് സെന്റിമീറ്റർ. നെടുമങ്ങാട്, കായങ്കുളം, എന്നിവിടങ്ങളിൽ മൂന്ന് സെന്റിമീറ്ററും മഴ ലഭിച്ചു. അടുത്ത അഞ്ചു ദിവസവും കേരളത്തിൽ ഇടിയോടുകൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്രെ റിപ്പോർട്ട്.

കഴിഞ്ഞ 24 മണിക്കൂറിൽ കേരളത്തിലെ താപനിലയിൽ കാര്യമായ മാറ്റമില്ല. എന്നാൽ കണ്ണൂർ, ആലപ്പുഴ, എറണാകുളം, പാലക്കാട്, തിരുവനന്തപുരം എന്നീ ജില്ലകളിൽ ചൂട് കൂടുതലായിരുന്നു. വെള്ളനിക്കരയിലാണ് ഏറ്റവും കുറവ് ചൂട് രേഖപ്പെടുത്തിയത്, 21 ഡിഗ്രി സെൽഷ്യസ്.

നവംബർ 30 മുതൽ ഡിസംബർ നാല് വരെ സംസ്ഥാനത്ത് ഇടിയോടുകൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ റിപ്പോർട്ടിൽ പറയുന്നത്. ഡിസംബർ രണ്ടു വരെ ശക്തമായ മഴ മുന്നറിയിപ്പും നൽകിയിട്ടുണ്ട്. ഈ ദിവസങ്ങളിൽ ഏഴ് മുതൽ 11 സെന്റിമീറ്റർ വരെ മഴ ലഭിക്കും.

Kerala Weather: കഴിഞ്ഞ 24 മണിക്കൂറിനുളളിൽ രേഖപ്പെടുത്തിയ താപനില

ആലപ്പുഴ

കൂടിയ താപനില- 34 ഡിഗ്രി സെൽഷ്യസ്
കുറഞ്ഞ താപനില- 25 ഡിഗ്രി സെൽഷ്യസ്

സിയാൽ കൊച്ചി

കൂടിയ താപനില- 34 ഡിഗ്രി സെൽഷ്യസ്
കുറഞ്ഞ താപനില- 24 ഡിഗ്രി സെൽഷ്യസ്

കണ്ണൂർ

കൂടിയ താപനില- 36 ഡിഗ്രി സെൽഷ്യസ്
കുറഞ്ഞ താപനില- 26 ഡിഗ്രി സെൽഷ്യസ്

കരിപ്പൂർ (എപി)

കൂടിയ താപനില- 33 ഡിഗ്രി സെൽഷ്യസ്
കുറഞ്ഞ താപനില- 24 ഡിഗ്രി സെൽഷ്യസ്

കൊച്ചി എപി

കൂടിയ താപനില- 33 ഡിഗ്രി സെൽഷ്യസ്
കുറഞ്ഞ താപനില- 26 ഡിഗ്രി സെൽഷ്യസ്

കോട്ടയം (ആർബി)

കൂടിയ താപനില- 35 ഡിഗ്രി സെൽഷ്യസ്
കുറഞ്ഞ താപനില- 25 ഡിഗ്രി സെൽഷ്യസ്

കോഴിക്കോട്

കൂടിയ താപനില- 35 ഡിഗ്രി സെൽഷ്യസ്
കുറഞ്ഞ താപനില- 25 ഡിഗ്രി സെൽഷ്യസ്

പാലക്കാട്

കൂടിയ താപനില- 32 ഡിഗ്രി സെൽഷ്യസ്
കുറഞ്ഞ താപനില- 26 ഡിഗ്രി സെൽഷ്യസ്

പുനലൂർ

കൂടിയ താപനില- 34 ഡിഗ്രി സെൽഷ്യസ്
കുറഞ്ഞ താപനില- 24 ഡിഗ്രി സെൽഷ്യസ്

തിരുവനന്തപുരം എപി

കൂടിയ താപനില- 33 ഡിഗ്രി സെൽഷ്യസ്
കുറഞ്ഞ താപനില- 25 ഡിഗ്രി സെൽഷ്യസ്

തിരുവനന്തപുരം സിറ്റി

കൂടിയ താപനില- 34 ഡിഗ്രി സെൽഷ്യസ്
കുറഞ്ഞ താപനില- 25 ഡിഗ്രി സെൽഷ്യസ്

വെളളാനിക്കര

കൂടിയ താപനില- 33 ഡിഗ്രി സെൽഷ്യസ്
കുറഞ്ഞ താപനില- 24 ഡിഗ്രി സെൽഷ്യസ്

Get the latest Malayalam news and Weather news here. You can also read all the Weather news by following us on Twitter, Facebook and Telegram.

Web Title: Kerala weather report 2019 november 30 trivandrum kozhikode kochi

Next Story
വിവാഹവുമായി ബന്ധപ്പെട്ട് വ്യക്തിഹത്യ നടത്തിയവർക്കെതിരെ കാവ്യ മാധവൻ പരാതി നൽകിkavya madhavan, kavya dileep
The moderation of comments is automated and not cleared manually by malayalam.indianexpress.com