Latest News
സംസ്ഥാനത്ത് കൂടുതല്‍ ഇളവുകള്‍ നാളെ മുതല്‍
UEFA EURO 2020: സ്കോട്ട്ലന്‍ഡിനെ കീഴടക്കി ക്രൊയേഷ്യ; ഇംഗ്ലണ്ടിനും ജയം
ഡെൽറ്റ പ്ലസ് വകഭേദം: കേരളം അടക്കം മൂന്ന് സംസ്ഥാനങ്ങൾക്ക് ജാഗ്രതാ നിർദേശം
രാജ്യദ്രോഹ കേസ്: ഐഷ സുല്‍ത്താനയെ വീണ്ടും ചോദ്യം ചെയ്യും
രാജ്യത്തെ കോവി‍ഡ് കേസുകള്‍ മൂന്ന് കോടി കവിഞ്ഞു

Kerala Weather: കേരളത്തിൽ ഇന്ന് ഇടിയോടു കൂടിയ ശക്തമായ മഴയ്ക്ക് സാധ്യത; മൂന്ന് ജില്ലകളിൽ യെല്ലോ അലർട്ട്

അടുത്ത അഞ്ചു ദിവസവും കേരളത്തിൽ ഇടിയോടുകൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ റിപ്പോർട്ട്

Kerala weather, കാലാവസ്ഥ, Kerala weather report, weather today, rain today, September 6,, കേരളത്തിലെ കാലാവസ്ഥ, august 12, weather thiruvananthapuram, കാലാവസ്ഥ തിരുവനന്തപുരം, weather kochi, കാലാവസ്ഥ കൊച്ചി, weather palakkad, കാലാവസ്ഥ പാലക്കാട്, weather kozhikode, കാലാവസ്ഥ കോഴിക്കോട്, weather thrissur, കാലാവസ്ഥ തൃശൂർ, ie malayalam, ഐഇ മലയാളം, tomorrow weather

Kerala Weather: വടക്കു കിഴക്കൻ കാലവർഷം കേരളത്തിൽ സജീവമായിരുന്നു. സംസ്ഥാനത്തിന്റെ പല ഭാഗങ്ങളിലും ലക്ഷദ്വീപിലും മഴ ലഭിച്ചു. ഇന്നും കേരളത്തിൽ ഇടിയോടുകൂടിയ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ റിപ്പോർട്ട്. മൂന്ന് ജില്ലകളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. എറണാകുളം, വയനാട്, മലപ്പുറം ജില്ലകളിലാണ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്.

കഴിഞ്ഞ മണിക്കൂറുകളിൽ ഏറ്റവും കൂടുതൽ മഴ ലഭിച്ചത് ആലപ്പുഴ ജില്ലയിലെ മാവേലിക്കരയിലായിരുന്നു, ഒമ്പത് സെന്റിമീറ്റർ. ആലപ്പുഴ ജില്ലയിലെ തന്നെ ചെങ്ങന്നൂരിൽ ഏഴ് സെന്റിമീറ്റർ മഴയും ലഭിച്ചു. കോട്ടയം, പിറവം എന്നിവിടങ്ങളിൽ ആറ് സെന്റിമീറ്ററായിരുന്നു മഴയുടെ അളവ്.

കഴിഞ്ഞ 24 മണിക്കൂറിൽ കേരളത്തിന്റെ ആകെ താപനിലയിൽ കാര്യമായ മാറ്റമുണ്ടായില്ല. അതേസമയം പാലക്കാട്, കണ്ണൂർ ജില്ലകളിൽ ചൂട് കൂടുതലായിരുന്നു. വെള്ളനിക്കരയിലാണ് ഏറ്റവും കുറവ് താപനില രേഖപ്പെടുത്തിയത് 21 ഡിഗ്രി സെൽഷ്യസ്.

അടുത്ത അഞ്ചു ദിവസവും കേരളത്തിൽ ഇടിയോടുകൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ റിപ്പോർട്ട്. നവംബർ 20 മുതൽ 24 വരെയുള്ള ദിവസങ്ങളിലാണ് ഒറ്റപ്പെട്ടയിടങ്ങളിൽ മഴ പ്രതീക്ഷിക്കുന്നത്. നവംബർ 20ന് ഇടിയോടുകൂടിയ മഴയുണ്ടാകുമെന്നും നവംബർ 21ന് ഇടിമിന്നൽ മുന്നറിയിപ്പും നൽകിയിട്ടുണ്ട്. നവംബർ 20ന് ഏഴ് മുതൽ 11 സെന്റിമീറ്റർ വരെ മഴ ലഭിച്ചേക്കുമെന്ന് റിപ്പോർട്ടിൽ പറയുന്നു.

Kerala Weather: കഴിഞ്ഞ 24 മണിക്കൂറിനുളളിൽ രേഖപ്പെടുത്തിയ താപനില

ആലപ്പുഴ

കൂടിയ താപനില- 34 ഡിഗ്രി സെൽഷ്യസ്
കുറഞ്ഞ താപനില- 25 ഡിഗ്രി സെൽഷ്യസ്

സിയാൽ കൊച്ചി

കൂടിയ താപനില- 34 ഡിഗ്രി സെൽഷ്യസ്
കുറഞ്ഞ താപനില- 25 ഡിഗ്രി സെൽഷ്യസ്

കണ്ണൂർ

കൂടിയ താപനില- 36 ഡിഗ്രി സെൽഷ്യസ്
കുറഞ്ഞ താപനില- 25 ഡിഗ്രി സെൽഷ്യസ്

കരിപ്പൂർ (എപി)

കൂടിയ താപനില- 34 ഡിഗ്രി സെൽഷ്യസ്
കുറഞ്ഞ താപനില- 24 ഡിഗ്രി സെൽഷ്യസ്

കൊച്ചി എപി

കൂടിയ താപനില- 32 ഡിഗ്രി സെൽഷ്യസ്
കുറഞ്ഞ താപനില- 24 ഡിഗ്രി സെൽഷ്യസ്

കോട്ടയം (ആർബി)

കൂടിയ താപനില- 34 ഡിഗ്രി സെൽഷ്യസ്
കുറഞ്ഞ താപനില- 23 ഡിഗ്രി സെൽഷ്യസ്

കോഴിക്കോട്

കൂടിയ താപനില- 35 ഡിഗ്രി സെൽഷ്യസ്
കുറഞ്ഞ താപനില- 25 ഡിഗ്രി സെൽഷ്യസ്

പാലക്കാട്

കൂടിയ താപനില- 32 ഡിഗ്രി സെൽഷ്യസ്
കുറഞ്ഞ താപനില- 26 ഡിഗ്രി സെൽഷ്യസ്

പുനലൂർ

കൂടിയ താപനില- 34 ഡിഗ്രി സെൽഷ്യസ്
കുറഞ്ഞ താപനില- 22 ഡിഗ്രി സെൽഷ്യസ്

തിരുവനന്തപുരം എപി

കൂടിയ താപനില- 32 ഡിഗ്രി സെൽഷ്യസ്
കുറഞ്ഞ താപനില- 25 ഡിഗ്രി സെൽഷ്യസ്

തിരുവനന്തപുരം സിറ്റി

കൂടിയ താപനില- 33 ഡിഗ്രി സെൽഷ്യസ്
കുറഞ്ഞ താപനില- 25 ഡിഗ്രി സെൽഷ്യസ്

വെളളാനിക്കര

കൂടിയ താപനില- 34 ഡിഗ്രി സെൽഷ്യസ്
കുറഞ്ഞ താപനില- 23 ഡിഗ്രി സെൽഷ്യസ്

Get the latest Malayalam news and Weather news here. You can also read all the Weather news by following us on Twitter, Facebook and Telegram.

Web Title: Kerala weather report 2019 november 20 trivandrum kozhikode kochi

Next Story
Kerala Weather: വരും ദിവസങ്ങളിൽ കേരളത്തിൽ ഒറ്റപ്പെട്ട ഇടങ്ങളിൽ മഴയ്ക്ക് സാധ്യതrain, monsoon, ie malayalam
The moderation of comments is automated and not cleared manually by malayalam.indianexpress.com