Kerala Weather: തിരുവനന്തപുരം: വടക്കു കിഴക്കൻ കാലവർഷം കേരളത്തിൽ കഴിഞ്ഞ 24 മണിക്കൂറിൽ ദുർബലമായിരുന്നു. കേരളത്തിൽ ചിലയിടങ്ങളിൽ ഒറ്റപ്പെട്ട മഴ ലഭിച്ചപ്പോൾ ലക്ഷദ്വീപിൽ മഴയുണ്ടായിരുന്നില്ല. കണ്ണൂരിലാണ് ഏറ്റവും കൂടുതൽ മഴ ലഭിച്ചത്, മൂന്ന് സെന്റിമീറ്റർ. കോഴിക്കോട്, നെയ്യാറ്റിൻകര, അമ്പലവയൽ, എന്നിവിടങ്ങളിൽ രണ്ട് സെന്റിമീമീറ്റർ മഴ രേഖപ്പെടുത്തിയപ്പോൾ കുരുടുമണ്ണിൽ, മങ്കൊമ്പ്, മൈലാടുംപാറ, ഇരിക്കൂർ എന്നിവിടങ്ങളിൽ ഒരു സെന്റിമീറ്റർ വീതവും മഴ ലഭിച്ചു.

കഴിഞ്ഞ 24 മണിക്കൂറിൽ കേരളത്തിലെ ആകെ താപനിലയിൽ കാര്യമായ മാറ്റമുണ്ടായില്ല. എന്നാൽ പാലക്കാട് ജില്ലയിൽ സാധാരണ നിലയിൽ നിന്നും ഉയർന്ന താപനിലയാണ് രേഖപ്പെടുത്തിയത്. പാലക്കാട്, ആലപ്പുഴ, കണ്ണൂർ, എറണാകുളം എന്നിവിടങ്ങളിൽ സാധാരണ താപനിലയായിരുന്നു. വെള്ളനിക്കരയിലാണ് ഏറ്റവും കുറവ് താപനില രേഖപ്പെടുത്തിയത്, 22 ഡിഗ്രി സെൽഷ്യസ്.

അടുത്ത അഞ്ചു ദിവസവും കേരളത്തിൽ ഇടിയോടുകൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ റിപ്പോർട്ട്. നവംബർ 16 മുതൽ 20 വരെയുള്ള തിയതികളിലാണ് കേരളത്തിലും ലക്ഷദ്വീപിലും ഇടിയോടുകൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് റിപ്പോർട്ടിൽ പറയുന്നു.

Kerala Weather: കഴിഞ്ഞ 24 മണിക്കൂറിനുളളിൽ രേഖപ്പെടുത്തിയ താപനില

ആലപ്പുഴ

കൂടിയ താപനില- 35 ഡിഗ്രി സെൽഷ്യസ്
കുറഞ്ഞ താപനില- 25 ഡിഗ്രി സെൽഷ്യസ്

സിയാൽ കൊച്ചി

കൂടിയ താപനില- 34 ഡിഗ്രി സെൽഷ്യസ്
കുറഞ്ഞ താപനില- 24 ഡിഗ്രി സെൽഷ്യസ്

കണ്ണൂർ

കൂടിയ താപനില- 36 ഡിഗ്രി സെൽഷ്യസ്
കുറഞ്ഞ താപനില- 25 ഡിഗ്രി സെൽഷ്യസ്

കരിപ്പൂർ (എപി)

കൂടിയ താപനില- 33 ഡിഗ്രി സെൽഷ്യസ്
കുറഞ്ഞ താപനില- 24 ഡിഗ്രി സെൽഷ്യസ്

കൊച്ചി എപി

കൂടിയ താപനില- 32 ഡിഗ്രി സെൽഷ്യസ്
കുറഞ്ഞ താപനില- 26 ഡിഗ്രി സെൽഷ്യസ്

കോട്ടയം (ആർബി)

കൂടിയ താപനില- 34 ഡിഗ്രി സെൽഷ്യസ്
കുറഞ്ഞ താപനില- 23 ഡിഗ്രി സെൽഷ്യസ്

കോഴിക്കോട്

കൂടിയ താപനില- 33 ഡിഗ്രി സെൽഷ്യസ്
കുറഞ്ഞ താപനില- 25 ഡിഗ്രി സെൽഷ്യസ്

പാലക്കാട്

കൂടിയ താപനില- 32 ഡിഗ്രി സെൽഷ്യസ്
കുറഞ്ഞ താപനില- 26 ഡിഗ്രി സെൽഷ്യസ്

പുനലൂർ

കൂടിയ താപനില- 34 ഡിഗ്രി സെൽഷ്യസ്
കുറഞ്ഞ താപനില- 22 ഡിഗ്രി സെൽഷ്യസ്

തിരുവനന്തപുരം എപി

കൂടിയ താപനില- 32 ഡിഗ്രി സെൽഷ്യസ്
കുറഞ്ഞ താപനില- 25 ഡിഗ്രി സെൽഷ്യസ്

തിരുവനന്തപുരം സിറ്റി

കൂടിയ താപനില- 33 ഡിഗ്രി സെൽഷ്യസ്
കുറഞ്ഞ താപനില- 25 ഡിഗ്രി സെൽഷ്യസ്

വെളളാനിക്കര

കൂടിയ താപനില- 33 ഡിഗ്രി സെൽഷ്യസ്
കുറഞ്ഞ താപനില- 21 ഡിഗ്രി സെൽഷ്യസ്

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook