Kerala Weather: കേരളത്തിൽ വടക്കു കിഴക്കൻ കാലവർഷം ദുർബലമായിരുന്നു. ലക്ഷദ്വീപിലും കേരളത്തിൽ ഒന്നു രണ്ട് ഇടങ്ങളിലും മാത്രമാണ് മഴ ലഭിച്ചത്. കേരളത്തിൽ കഴിഞ്ഞ 24 മണിക്കൂറിലെ താപനിലയിൽ കാര്യമായ മാറ്റമില്ല. എന്നാൽ പാലക്കാട് ജില്ലയിൽ സാധാരണ നിലയിൽ നിന്നും കൂടുതലും കൊല്ലം ജില്ലയിൽ കുറവുമായിരുന്നു. തൃശൂർ ജില്ലയിലെ വെള്ളനിക്കരയിലാണ് ഏറ്റവും കുറവ് താപനില രേഖപ്പെടുത്തിയത്, 20 ഡിഗ്രി സെൽഷ്യസ്.

കേരളത്തിലും ലക്ഷദ്വീപിലും അടുത്ത അഞ്ചു ദിവസങ്ങളിൽ ഇടിമിന്നലോട് കൂടിയ ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ റിപ്പോർട്ട്. നവംബർ 14 മുതൽ 18 വരെയുള്ള ദിവസങ്ങളിലാണ് ഇത്തരത്തിൽ മഴ പ്രതീക്ഷിക്കുന്നത്. എന്നാൽ മഴ മുന്നറിയിപ്പോ ഇടിമിന്നൽ മുന്നറിയിപ്പോ നൽകിയിട്ടില്ല.

Kerala Weather: കഴിഞ്ഞ 24 മണിക്കൂറിനുളളിൽ രേഖപ്പെടുത്തിയ താപനില

ആലപ്പുഴ

കൂടിയ താപനില- 35 ഡിഗ്രി സെൽഷ്യസ്
കുറഞ്ഞ താപനില- 25 ഡിഗ്രി സെൽഷ്യസ്

സിയാൽ കൊച്ചി

കൂടിയ താപനില- 33 ഡിഗ്രി സെൽഷ്യസ്
കുറഞ്ഞ താപനില- 22 ഡിഗ്രി സെൽഷ്യസ്

കണ്ണൂർ

കൂടിയ താപനില- 34 ഡിഗ്രി സെൽഷ്യസ്
കുറഞ്ഞ താപനില- 23 ഡിഗ്രി സെൽഷ്യസ്

കരിപ്പൂർ (എപി)

കൂടിയ താപനില- 32 ഡിഗ്രി സെൽഷ്യസ്
കുറഞ്ഞ താപനില- 23 ഡിഗ്രി സെൽഷ്യസ്

കൊച്ചി എപി

കൂടിയ താപനില- 33 ഡിഗ്രി സെൽഷ്യസ്
കുറഞ്ഞ താപനില- 24 ഡിഗ്രി സെൽഷ്യസ്

കോട്ടയം (ആർബി)

കൂടിയ താപനില- 34 ഡിഗ്രി സെൽഷ്യസ്
കുറഞ്ഞ താപനില- 23 ഡിഗ്രി സെൽഷ്യസ്

കോഴിക്കോട്

കൂടിയ താപനില- 33 ഡിഗ്രി സെൽഷ്യസ്
കുറഞ്ഞ താപനില- 25 ഡിഗ്രി സെൽഷ്യസ്

പാലക്കാട്

കൂടിയ താപനില- 32 ഡിഗ്രി സെൽഷ്യസ്
കുറഞ്ഞ താപനില- 26 ഡിഗ്രി സെൽഷ്യസ്

പുനലൂർ

കൂടിയ താപനില- 34 ഡിഗ്രി സെൽഷ്യസ്
കുറഞ്ഞ താപനില- 22 ഡിഗ്രി സെൽഷ്യസ്

തിരുവനന്തപുരം എപി

കൂടിയ താപനില- 32 ഡിഗ്രി സെൽഷ്യസ്
കുറഞ്ഞ താപനില- 25 ഡിഗ്രി സെൽഷ്യസ്

തിരുവനന്തപുരം സിറ്റി

കൂടിയ താപനില- 33 ഡിഗ്രി സെൽഷ്യസ്
കുറഞ്ഞ താപനില- 25 ഡിഗ്രി സെൽഷ്യസ്

വെളളാനിക്കര

കൂടിയ താപനില- 33 ഡിഗ്രി സെൽഷ്യസ്
കുറഞ്ഞ താപനില- 21 ഡിഗ്രി സെൽഷ്യസ്

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook