Kerala Weather: തിരുവനന്തപുരം: വടക്കു കിഴക്കൻ കാലവർഷം കേരളത്തിൽ ദുർബലമായിരുന്നു. ലക്ഷദ്വീപിലെ ചില സ്ഥലങ്ങളിലും സംസ്ഥാനത്തെ ഒന്ന് രണ്ട് സ്ഥലങ്ങളിലും മാത്രമാണ് മഴ ലഭിച്ചത്. ആലപ്പുഴ ജില്ലയിൽ അഞ്ചു സെന്റിമീറ്റർ മഴയും കോട്ടയം, ചേർത്തല എന്നിവിടങ്ങളിൽ രണ്ടു സെന്റിമീറ്റർ മഴയും രേഖപ്പെടുത്തി. സാധാരണ താപനിലയിൽ നിന്നും എറണാകുളം ജില്ലയിൽ മാത്രം ഇന്ന് വർദ്ധനവ് രേഖപ്പെടുത്തി. മറ്റു ജില്ലകളിലെ താപനിലയിൽ കാര്യമായ മാറ്റമില്ല. എന്നാൽ എന്നാൽ എറണാകുളം, കോഴിക്കോട് ജില്ലകളിൽ താപനില ഉയർന്ന് തന്നെയാണ്. തിരുവനന്തപുരം ജില്ലയിലെ വെള്ളനിക്കരയിലാണ് കുറഞ്ഞ താപനില, 22 ഡിഗ്രി സെൽഷ്യസ്.

അടുത്ത അഞ്ചു ദിവസവും കേരളത്തിൽ ഇടിമന്നലോട് കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ റിപ്പോർട്ടിൽ പറയുന്നു. നവംബർ 8 മുതൽ 10 വരെയുള്ള ദിവസങ്ങളിൽ ലക്ഷദ്വീപിന്റെ പല ഭാഗങ്ങളിലും ഇടിയോടുകൂടിയ മഴ ഉണ്ടായേക്കും. നവംബർ ആറിന് സംസ്ഥാനത്ത് ഇടിമിന്നൽ മുന്നറിയിപ്പും നവംബർ 8 മുതൽ 10 വരെയുള്ള ദിവസങ്ങളിൽ മഴ മുന്നറിയിപ്പും നൽകിയിട്ടുണ്ട്. ഈ ദിവസങ്ങളിൽ 7 മുതൽ 11 സെന്റിമീറ്റർ വരെ മഴ ലഭിച്ചേക്കാം.

Kerala Weather: കഴിഞ്ഞ 24 മണിക്കൂറിനുളളിൽ രേഖപ്പെടുത്തിയ താപനില

ആലപ്പുഴ

കൂടിയ താപനില- 34 ഡിഗ്രി സെൽഷ്യസ്
കുറഞ്ഞ താപനില- 23 ഡിഗ്രി സെൽഷ്യസ്

സിയാൽ കൊച്ചി

കൂടിയ താപനില- 33 ഡിഗ്രി സെൽഷ്യസ്
കുറഞ്ഞ താപനില- 24 ഡിഗ്രി സെൽഷ്യസ്

കണ്ണൂർ

കൂടിയ താപനില- 33 ഡിഗ്രി സെൽഷ്യസ്
കുറഞ്ഞ താപനില- 25 ഡിഗ്രി സെൽഷ്യസ്

കരിപ്പൂർ (എപി)

കൂടിയ താപനില- 32 ഡിഗ്രി സെൽഷ്യസ്
കുറഞ്ഞ താപനില- 24 ഡിഗ്രി സെൽഷ്യസ്

കൊച്ചി എപി

കൂടിയ താപനില- 32 ഡിഗ്രി സെൽഷ്യസ്
കുറഞ്ഞ താപനില- 26 ഡിഗ്രി സെൽഷ്യസ്

കോട്ടയം (ആർബി)

കൂടിയ താപനില- 34 ഡിഗ്രി സെൽഷ്യസ്
കുറഞ്ഞ താപനില- 23 ഡിഗ്രി സെൽഷ്യസ്

കോഴിക്കോട്

കൂടിയ താപനില- 34 ഡിഗ്രി സെൽഷ്യസ്
കുറഞ്ഞ താപനില- 26 ഡിഗ്രി സെൽഷ്യസ്

പാലക്കാട്

കൂടിയ താപനില- 33 ഡിഗ്രി സെൽഷ്യസ്
കുറഞ്ഞ താപനില- 24 ഡിഗ്രി സെൽഷ്യസ്

പുനലൂർ

കൂടിയ താപനില- 34 ഡിഗ്രി സെൽഷ്യസ്
കുറഞ്ഞ താപനില- 22 ഡിഗ്രി സെൽഷ്യസ്

തിരുവനന്തപുരം എപി

കൂടിയ താപനില- 32 ഡിഗ്രി സെൽഷ്യസ്
കുറഞ്ഞ താപനില- 25 ഡിഗ്രി സെൽഷ്യസ്

തിരുവനന്തപുരം സിറ്റി

കൂടിയ താപനില- 33 ഡിഗ്രി സെൽഷ്യസ്
കുറഞ്ഞ താപനില- 24 ഡിഗ്രി സെൽഷ്യസ്

വെളളാനിക്കര

കൂടിയ താപനില- 34 ഡിഗ്രി സെൽഷ്യസ്
കുറഞ്ഞ താപനില- 22 ഡിഗ്രി സെൽഷ്യസ്

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook