Kerala Weather: തിരുവനന്തപുരം: കേരളത്തിൽ ഒറ്റപ്പെട്ട ഇടങ്ങളിൽ മഴ. അതേസമയം, ലക്ഷദ്വീപിൽ വരണ്ട കാലാവസ്ഥ തുടരുകയാണ്. മലപ്പുറം ജില്ലയിലെ പൊന്നാനിയിൽ 5 സെന്റിമീറ്ററും പാലക്കാട് ജില്ലയിലെ മണ്ണാർക്കാട്, പട്ടാമ്പി എന്നിവിടങ്ങളിൽ 4 സെന്റിമീറ്റർ വീതവും മഴ ലഭിച്ചു. തൃശൂർ ജില്ലയിലെ ഏണമക്കലിലും പാലക്കാട് ജില്ലയിലെ തൃത്താലയിലും 3 സെന്റിമീറ്റർ വീതം മഴ ലഭിച്ചു.
കോഴിക്കോട്, കൊയിലാണ്ടി (കോഴിക്കോട് ജില്ല), ആലുവ, പെരുമ്പാവൂർ (എറണാകുളം ജില്ല), ആലത്തൂർ, കൊല്ലങ്കോട്, ഒറ്റപ്പാലം (പാലക്കാട് ജില്ല), അമ്പലവയൽ (വയനാട് ജില്ല), തലശ്ശേരി (കണ്ണൂർ ജില്ല), എന്നിവിടങ്ങളിൽ 2 സെന്റിമീറ്റർ വീതവും സിയാൽ കൊച്ചി (എറണാകുളം ജില്ല), കരിപ്പൂർ എപി, നിലമ്പൂർ (മലപ്പുറം ജില്ല), വെളളാനിക്കര (തൃശൂർ ജില്ല), പാലക്കാട്, ചിറ്റൂർ, പറമ്പിക്കുളം (പാലക്കാട് ജില്ല), മൂന്നാർ (ഇടുക്കി ജില്ല), വടകര (കോഴിക്കോട് ജില്ല), കുപ്പടി (വയനാട് ജില്ല), ഇരിക്കൂർ (കണ്ണൂർ ജില്ല) എന്നിവിടങ്ങളിൽ ഒരു സെന്റിമീറ്റർ വീതവും മഴ ലഭിച്ചു.
അടുത്ത 24 മണിക്കൂറിനുളളിൽ കേരളത്തിലെ താപനിലയിൽ മാറ്റമുണ്ടാകില്ല. കോഴിക്കോട്, പാലക്കാട്, ആലപ്പുഴ, മലപ്പുറം, കോട്ടയം, കൊല്ലം, തിരുവനന്തപുരം ജില്ലകളിൽ താപനില ഉയർന്നതായിരിക്കും. മറ്റു ജില്ലകളിൽ താപനില സാധാരണ നിലയിലായിരിക്കും. ഇന്നു ഏറ്റവും കൂടുതൽ ചൂട് രേഖപ്പെടുത്തിയത് പാലക്കാട് ജില്ലയിലാണ്, 39 ഡിഗ്രി സെൽഷ്യസ്.
മേയ് 29 മുതൽ ജൂൺ 2 വരെയുളള 5 ദിവസങ്ങളിൽ കേരളത്തിലും ലക്ഷദ്വീപിലും ഒറ്റപ്പെട്ട ഇടങ്ങളിൽ ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാധ്യതയുണ്ട്. ഈ ദിവസങ്ങളിലൊന്നും കാലാവസ്ഥ മുന്നറിയിപ്പില്ല. മേയ് 31 വരെ തിരുവനന്തപുരം നഗരത്തിലും സമീപ പ്രദേശങ്ങളിലും ഭാഗികമായി മേഘാവൃതമായ ആകാശമായിരിക്കും. ചില ഇടങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യതയുണ്ട്. ഈ ദിവസങ്ങളിലെ ഉയർന്ന താപനില 35 ഡിഗ്രി സെൽഷ്യസ് ആയിരിക്കും.
കഴിഞ്ഞ 24 മണിക്കൂറിനുളളിൽ രേഖപ്പെടുത്തിയ താപനില
ആലപ്പുഴ
കൂടിയ താപനില- 35 ഡിഗ്രി സെൽഷ്യസ്
കുറഞ്ഞ താപനില-27 ഡിഗ്രി സെൽഷ്യസ്
സിയാൽ കൊച്ചി
കൂടിയ താപനില- 36 ഡിഗ്രി സെൽഷ്യസ്
കുറഞ്ഞ താപനില-22 ഡിഗ്രി സെൽഷ്യസ്
കണ്ണൂർ
കൂടിയ താപനില- 35 ഡിഗ്രി സെൽഷ്യസ്
കുറഞ്ഞ താപനില-24 ഡിഗ്രി സെൽഷ്യസ്
കരിപ്പൂർ (എപി)
കൂടിയ താപനില- 35 ഡിഗ്രി സെൽഷ്യസ്
കുറഞ്ഞ താപനില-22 ഡിഗ്രി സെൽഷ്യസ്
കൊച്ചി എപി
കൂടിയ താപനില- 34 ഡിഗ്രി സെൽഷ്യസ്
കുറഞ്ഞ താപനില-26 ഡിഗ്രി സെൽഷ്യസ്
കോട്ടയം (ആർബി)
കൂടിയ താപനില- 36 ഡിഗ്രി സെൽഷ്യസ്
കുറഞ്ഞ താപനില-24 ഡിഗ്രി സെൽഷ്യസ്
കോഴിക്കോട്
കൂടിയ താപനില- 37 ഡിഗ്രി സെൽഷ്യസ്
കുറഞ്ഞ താപനില-25 ഡിഗ്രി സെൽഷ്യസ്
പാലക്കാട്
കൂടിയ താപനില- 39 ഡിഗ്രി സെൽഷ്യസ്
കുറഞ്ഞ താപനില-24 ഡിഗ്രി സെൽഷ്യസ്
പുനലൂർ
കൂടിയ താപനില- 36 ഡിഗ്രി സെൽഷ്യസ്
കുറഞ്ഞ താപനില-25 ഡിഗ്രി സെൽഷ്യസ്
തിരുവനന്തപുരം എപി
കൂടിയ താപനില- 35 ഡിഗ്രി സെൽഷ്യസ്
കുറഞ്ഞ താപനില-27 ഡിഗ്രി സെൽഷ്യസ്
തിരുവനന്തപുരം സിറ്റി
കൂടിയ താപനില- 35 ഡിഗ്രി സെൽഷ്യസ്
കുറഞ്ഞ താപനില-27 ഡിഗ്രി സെൽഷ്യസ്
വെളളാനിക്കര
കൂടിയ താപനില- 36 ഡിഗ്രി സെൽഷ്യസ്
കുറഞ്ഞ താപനില-21 ഡിഗ്രി സെൽഷ്യസ്