scorecardresearch

Kerala Weather: കേരളത്തിലും ലക്ഷ്വദ്വീപിലും ഒറ്റപ്പെട്ട ഇടങ്ങളിൽ ഇടിമിന്നലോടു കൂടിയ ശക്തമായ മഴയ്ക്ക് സാധ്യത

Kerala Weather: മേയ് 19, 20 തിയതികളിൽ സംസ്ഥാനത്ത് ഒറ്റപ്പെട്ട ഇടങ്ങളിൽ 7 മുതൽ 11 സെ.മീ വരെ മഴ ലഭിക്കുമെന്ന് കലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു

Kerala Weather: മേയ് 19, 20 തിയതികളിൽ സംസ്ഥാനത്ത് ഒറ്റപ്പെട്ട ഇടങ്ങളിൽ 7 മുതൽ 11 സെ.മീ വരെ മഴ ലഭിക്കുമെന്ന് കലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു

author-image
WebDesk
New Update
meteorological department

Kerala Weather: തിരുവനന്തപുരം: കേരളത്തിൽ അടുത്ത അഞ്ച് ദിവസങ്ങളിൽ ഒറ്റപ്പെട്ട ഇടങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ റിപ്പോർട്ട്. ലക്ഷദ്വീപിലും ഈ ദിവസങ്ങളിൽ ഒറ്റപ്പെട്ട മഴക്ക് സാധ്യതയെന്ന് റിപ്പോർട്ടിൽ പറയുന്നു. അതേസമയം കേരളത്തിൽ താപനിലയിൽ കാര്യമായ മാറ്റമുണ്ടാകില്ല. കണ്ണൂർ, കോഴിക്കോട്, പാലക്കാട് ജില്ലകളിൽ ചൂട് കൂടുതലായിരിക്കും. സംസ്ഥാനത്തിന്റെ വിവധ ഭാഗങ്ങളിൽ ഇന്നലെ ഒറ്റപ്പെട്ട മഴ ലഭിച്ചു. മറ്റു ജില്ലകളിൽ താപനില സാധാരണ നിലയിലായിരിക്കും. ഇന്നു ഏറ്റവും കൂടുതൽ ചൂട് രേഖപ്പെടുത്തിയത് പാലക്കാടാണ്, 37 ഡിഗ്രി സെൽഷ്യസ്.

Advertisment

മേയ് 16 മുതൽ 20 വരെയുളള 5 ദിവസങ്ങളിൽ കേരളത്തിലെ ചിലയിടങ്ങളിൽ ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാധ്യതയുണ്ട്. അതേസമയം, ലക്ഷദ്വീപിൽ മേയ് 16, 17 തീയതികളിൽ വരണ്ട കാലാവസ്ഥയായിരിക്കും. മറ്റ് ദിവസങ്ങളിൽ ലക്ഷദ്വീപിന്റെ ചിലയിടങ്ങളലും ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യതയുണ്ട്. മേയ് 19, 20 തിയതികളിൽ സംസ്ഥാനത്ത് ഒറ്റപ്പെട്ട ഇടങ്ങളിൽ 7 മുതൽ 11 സെ.മീ വരെ മഴ ലഭിക്കുമെന്ന് കലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. മേയ് 19, 20 തിയതികളിൽ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നും കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകുന്നു.

അതേസമയം കേരളത്തിൽ വരും ദിവസങ്ങളിൽ ചൂട് വർധിക്കുമെന്നും കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. കോട്ടയം ജില്ലയിൽ സാധാരണ നിലയിൽ നിന്നും താപനില വീണ്ടും ഉയരും. മറ്റ് സ്ഥലങ്ങളിലും ചൂട് വർധിക്കും.

മേയ് 18 വരെ തിരുവനന്തപുരം നഗരത്തിലും സമീപ പ്രദേശങ്ങളിലും ഭാഗികമായി മേഘാവൃതമായ ആകാശമായിരിക്കും. ചില ഇടങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യതയുണ്ട്. ഈ ദിവസങ്ങളിൽ താപനില 35 ഡിഗ്രി സെൽഷ്യസ് വരെ ഉയർന്നേക്കും.

Advertisment

Kerala weather, കാലാവസ്ഥ, Kerala weather report, may 17 weather, കേരളത്തിലെ കാലാവസ്ഥ, weather thiruvananthapuram, കാലാവസ്ഥ തിരുവനന്തപുരം, weather kochi, കാലാവസ്ഥ കൊച്ചി, weather palakkad, കാലാവസ്ഥ പാലക്കാട്, weather kozhikode, കാലാവസ്ഥ കോഴിക്കോട്, weather thrissur, കാലാവസ്ഥ തൃശൂർ, ie malayalam, ഐഇ മലയാളം

Kerala Weather: കഴിഞ്ഞ 24 മണിക്കൂറിനുളളിൽ രേഖപ്പെടുത്തിയ താപനില

Kerala Weather: ആലപ്പുഴ

കൂടിയ താപനില- 36 ഡിഗ്രി സെൽഷ്യസ്

കുറഞ്ഞ താപനില-28 ഡിഗ്രി സെൽഷ്യസ്

Kerala Weather: സിയാൽ കൊച്ചി

കൂടിയ താപനില- 34 ഡിഗ്രി സെൽഷ്യസ്

കുറഞ്ഞ താപനില-26 ഡിഗ്രി സെൽഷ്യസ്

Kerala Weather: കണ്ണൂർ

കൂടിയ താപനില- 35 ഡിഗ്രി സെൽഷ്യസ്

കുറഞ്ഞ താപനില-28 ഡിഗ്രി സെൽഷ്യസ്

Kerala Weather: കരിപ്പൂർ (എപി)'

കൂടിയ താപനില- 33 ഡിഗ്രി സെൽഷ്യസ്

കുറഞ്ഞ താപനില-26 ഡിഗ്രി സെൽഷ്യസ്

Kerala Weather: കൊച്ചി എപി

കൂടിയ താപനില- 33 ഡിഗ്രി സെൽഷ്യസ്

കുറഞ്ഞ താപനില-27 ഡിഗ്രി സെൽഷ്യസ്

Kerala Weather: കോട്ടയം (ആർബി)

കൂടിയ താപനില- 35 ഡിഗ്രി സെൽഷ്യസ്

കുറഞ്ഞ താപനില-25 ഡിഗ്രി സെൽഷ്യസ്

Kerala Weather: കോഴിക്കോട്

കൂടിയ താപനില- 36 ഡിഗ്രി സെൽഷ്യസ്

കുറഞ്ഞ താപനില-28 ഡിഗ്രി സെൽഷ്യസ്

Kerala Weather: പാലക്കാട്

കൂടിയ താപനില- 37 ഡിഗ്രി സെൽഷ്യസ്

കുറഞ്ഞ താപനില-27 ഡിഗ്രി സെൽഷ്യസ്

Kerala Weather: പുനലൂർ

കൂടിയ താപനില- 34 ഡിഗ്രി സെൽഷ്യസ്

കുറഞ്ഞ താപനില-23 ഡിഗ്രി സെൽഷ്യസ്

Kerala Weather: തിരുവനന്തപുരം എപി

കൂടിയ താപനില- 33 ഡിഗ്രി സെൽഷ്യസ്

കുറഞ്ഞ താപനില-27 ഡിഗ്രി സെൽഷ്യസ്

Kerala Weather: തിരുവനന്തപുരം സിറ്റി

കൂടിയ താപനില- 35 ഡിഗ്രി സെൽഷ്യസ്

കുറഞ്ഞ താപനില-26 ഡിഗ്രി സെൽഷ്യസ്

For regular updates on Kerala Weather, visit and bookmark our Weather News Section

Weather Kerala Weather Climate

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: