Latest News

Kerala Weather: കേരളത്തിൽ ഇന്നു കനത്ത മഴയ്ക്ക് സാധ്യത

Kerala Weather: ആലപ്പുഴ, കണ്ണൂർ, കോഴിക്കോട്, പാലക്കാട് ജില്ലകളിൽ ഉയർന്ന താപനില ആയിരിക്കും

Rain, ie malayalam

Kerala Weather: തിരുവനന്തപുരം: കേരളത്തിൽ ഒറ്റപ്പെട്ട ഇടങ്ങളിൽ മഴ. അതേസമയം, ലക്ഷദ്വീപിൽ വരണ്ട കാലാവസ്ഥ തുടരുന്നു. കോട്ടയം കാഞ്ഞിരപ്പളളിയിൽ 5 സെന്റിമീറ്ററും മലപ്പുറം പൊന്നാനിയിൽ 3 സെന്റിമീറ്ററും പത്തനംതിട്ട കോന്നിയിലും വയനാട് കുപ്പടിയിലും 1 സെന്റിമീറ്റർ വീതവും മഴ ലഭിച്ചു.

കേരളത്തിൽ താപനിലയിൽ കാര്യമായ മാറ്റമുണ്ടാകില്ല. ആലപ്പുഴ, കണ്ണൂർ, കോഴിക്കോട്, പാലക്കാട് ജില്ലകളിൽ ഉയർന്ന താപനില ആയിരിക്കും. മറ്റു ജില്ലകളിൽ താപനില സാധാരണ നിലയിലായിരിക്കും. ഇന്നു ഏറ്റവും കൂടുതൽ ചൂട് രേഖപ്പെടുത്തിയത് പാലക്കാടാണ്, 37 ഡിഗ്രി സെൽഷ്യസ്.

മേയ് 12 മുതൽ 16 വരെയുളള 5 ദിവസങ്ങളിൽ കേരളത്തിലെ ചിലയിടങ്ങളിൽ ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാധ്യതയുണ്ട്. അതേസമയം, ലക്ഷദ്വീപിൽ മേയ് 12 ന് വരണ്ട കാലാവസ്ഥയായിരിക്കും. മേയ് 13, 14, 15, 16 തീയതികളിൽ ലക്ഷദ്വീപിന്റെ ചിലയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യതയുണ്ട്. മേയ് 12ന് കേരളത്തിൽ ശക്തമായ മഴയ്ക്ക് സാധ്യതയെന്നാണ് കാലാവസ്ഥ മുന്നറിയിപ്പ്. ഈ ദിവസങ്ങളിൽ 7 മുതൽ 11 സെന്റീമീറ്റർവരെ മഴ ലഭിച്ചേക്കും. മേയ് 13 മുതൽ 16 വരെയുളള ദിവസങ്ങളിൽ കാലാവസ്ഥ മുന്നറിയിപ്പൊന്നും ഇല്ല. മത്സ്യത്തൊഴിലാളികൾക്കും ജാഗ്രതാ മുന്നറിയിപ്പ് ഇല്ല.

മേയ് 14 വരെ തിരുവനന്തപുരം നഗരത്തിലും സമീപ പ്രദേശങ്ങളിലും ഭാഗികമായി മേഘാവൃതമായ ആകാശമായിരിക്കും. ചില ഇടങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യതയുണ്ട്. ഈ ദിവസങ്ങളിൽ താപനില 35 ഡിഗ്രി സെൽഷ്യസ് വരെ ഉയർന്നേക്കും.

കഴിഞ്ഞ 24 മണിക്കൂറിനുളളിൽ രേഖപ്പെടുത്തിയ താപനില

ആലപ്പുഴ

കൂടിയ താപനില- 36 ഡിഗ്രി സെൽഷ്യസ്
കുറഞ്ഞ താപനില-28 ഡിഗ്രി സെൽഷ്യസ്

സിയാൽ കൊച്ചി

കൂടിയ താപനില- 34 ഡിഗ്രി സെൽഷ്യസ്
കുറഞ്ഞ താപനില-26 ഡിഗ്രി സെൽഷ്യസ്

കണ്ണൂർ

കൂടിയ താപനില- 36 ഡിഗ്രി സെൽഷ്യസ്
കുറഞ്ഞ താപനില-27 ഡിഗ്രി സെൽഷ്യസ്

കരിപ്പൂർ (എപി)

കൂടിയ താപനില- 34 ഡിഗ്രി സെൽഷ്യസ്
കുറഞ്ഞ താപനില-26 ഡിഗ്രി സെൽഷ്യസ്

കൊച്ചി എപി

കൂടിയ താപനില- 33 ഡിഗ്രി സെൽഷ്യസ്
കുറഞ്ഞ താപനില-27 ഡിഗ്രി സെൽഷ്യസ്

കോട്ടയം (ആർബി)

കൂടിയ താപനില- 35 ഡിഗ്രി സെൽഷ്യസ്
കുറഞ്ഞ താപനില-23 ഡിഗ്രി സെൽഷ്യസ്

കോഴിക്കോട്

കൂടിയ താപനില- 36 ഡിഗ്രി സെൽഷ്യസ്
കുറഞ്ഞ താപനില-28 ഡിഗ്രി സെൽഷ്യസ്

പാലക്കാട്

കൂടിയ താപനില- 37 ഡിഗ്രി സെൽഷ്യസ്
കുറഞ്ഞ താപനില-27 ഡിഗ്രി സെൽഷ്യസ്

പുനലൂർ

കൂടിയ താപനില- 36 ഡിഗ്രി സെൽഷ്യസ്
കുറഞ്ഞ താപനില-23 ഡിഗ്രി സെൽഷ്യസ്

തിരുവനന്തപുരം എപി

കൂടിയ താപനില- 33 ഡിഗ്രി സെൽഷ്യസ്
കുറഞ്ഞ താപനില-27 ഡിഗ്രി സെൽഷ്യസ്

തിരുവനന്തപുരം സിറ്റി

കൂടിയ താപനില- 35 ഡിഗ്രി സെൽഷ്യസ്
കുറഞ്ഞ താപനില-26 ഡിഗ്രി സെൽഷ്യസ്

Get the latest Malayalam news and Weather news here. You can also read all the Weather news by following us on Twitter, Facebook and Telegram.

Web Title: Kerala weather report 2019 may 12 thiruvanthapuram kochi palakkd koxhikode

Next Story
Kerala Weather: കേരളത്തിൽ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ കനത്ത മഴയ്ക്ക് സാധ്യതweather, meteorological department, ie malayalam
The moderation of comments is automated and not cleared manually by malayalam.indianexpress.com
Best of Express