scorecardresearch

Kerala Weather: കേരളത്തിൽ ചില ഇടങ്ങളിൽ മഴ, ചൂട് ഏറ്റവും കൂടുതൽ രേഖപ്പെടുത്തിയത് ആലപ്പുഴയിൽ

Kerala Weather: ആലപ്പുഴ, കണ്ണൂർ, കോട്ടയം ജില്ലകളിലും താപനില ഉയർന്നുതന്നെയാണ്

Kerala Weather: കേരളത്തിൽ ചില ഇടങ്ങളിൽ മഴ, ചൂട് ഏറ്റവും കൂടുതൽ രേഖപ്പെടുത്തിയത് ആലപ്പുഴയിൽ

Kerala Weather: തിരുവനന്തപുരം: കേരളത്തിലെ ചില ഇടങ്ങളിൽ മഴ. അതേസമയം, ലക്ഷദ്വീപിൽ വരണ്ട കാലാവസ്ഥ തുടരുകയാണ്. കാസർകോട് ജില്ലയിലെ കുട്‌ലുവിൽ 2 സെന്റിമീറ്ററും വയനാട് ജില്ലയിലെ കുപ്പടിയിലും കാസർകോട് ജില്ലയിലെ ഹോസ്ഡ്രഗിൽ 1 സെന്റിമീറ്റർ വീതവും മഴ ലഭിച്ചു.

മലപ്പുറം, പാലക്കാട് ജില്ലകളിൽ കനത്ത ചൂട് തുടരുകയാണ്. കേരളത്തിലെ മറ്റു ഇടങ്ങളിൽ താപനിലയിൽ വലിയ മാറ്റം ഉണ്ടായിട്ടില്ല. ആലപ്പുഴ, കണ്ണൂർ, കോട്ടയം ജില്ലകളിലും താപനില ഉയർന്നുതന്നെയാണ്. കേരളത്തിലെ മറ്റു ജില്ലകളിൽ ചൂട് സാധാരണ നിലയിലാണ്. ഇന്നു ആലപ്പുഴയിലാണ് ഏറ്റവും കൂടുതൽ ചൂട് രേഖപ്പെടുത്തിയത്, 37 ഡിഗ്രി സെൽഷ്യസ്.

മേയ് 8 മുതൽ 12 വരെയുളള 5 ദിവസങ്ങളിൽ കേരളത്തിലെ ചിലയിടങ്ങളിൽ ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാധ്യതയുണ്ട്. അതേസമയം, ലക്ഷദ്വീപിൽ മേയ് 8, 9 തീയതികളിൽ വരണ്ട കാലാവസ്ഥയായിരിക്കും. മേയ് 10, 11, 12 തീയതികളിൽ ലക്ഷദ്വീപിന്റെ ചിലയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യതയുണ്ട്. മേയ് 8 മുതൽ 12 വരെയുളള ദിവസങ്ങളിൽ കാലാവസ്ഥ മുന്നറിയിപ്പൊന്നും ഇല്ല.

മേയ് 10-ാം തീയതി തിരുവനന്തപുരം നഗരത്തിലും സമീപ പ്രദേശങ്ങളിലും ഭാഗികമായി മേഘാവൃതമായ ആകാശമായിരിക്കും. ഈ ദിവസത്തെ ഏറ്റവും ഉയർന്ന താപനില 35 ഡിഗ്രി സെൽഷ്യസ് ആയിരിക്കും.

തമിഴ്നാട്, പുതുച്ചേരി തീരങ്ങളിൽ ശക്തമായ കാറ്റിന് സാധ്യതയുണ്ട്. മണിക്കൂറിൽ 35-45 കിലോമീറ്റർ വേഗതയിൽ കാറ്റ് വീശിയടിക്കാൻ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം പറയുന്നു. കടലിൽ പോകുന്ന മത്സ്യത്തൊഴിലാളികൾ ജാഗ്രത പുലർത്തണം.

കഴിഞ്ഞ 24 മണിക്കൂറിനുളളിൽ രേഖപ്പെടുത്തിയ താപനില

ആലപ്പുഴ

കൂടിയ താപനില- 37 ഡിഗ്രി സെൽഷ്യസ്
കുറഞ്ഞ താപനില-28 ഡിഗ്രി സെൽഷ്യസ്

സിയാൽ കൊച്ചി

കൂടിയ താപനില- 34 ഡിഗ്രി സെൽഷ്യസ്
കുറഞ്ഞ താപനില-25 ഡിഗ്രി സെൽഷ്യസ്

കണ്ണൂർ

കൂടിയ താപനില- 36 ഡിഗ്രി സെൽഷ്യസ്
കുറഞ്ഞ താപനില-28 ഡിഗ്രി സെൽഷ്യസ്

കരിപ്പൂർ (എപി)

കൂടിയ താപനില- 32 ഡിഗ്രി സെൽഷ്യസ്
കുറഞ്ഞ താപനില-26 ഡിഗ്രി സെൽഷ്യസ്

കൊച്ചി എപി

കൂടിയ താപനില- 33 ഡിഗ്രി സെൽഷ്യസ്
കുറഞ്ഞ താപനില-27 ഡിഗ്രി സെൽഷ്യസ്

കോട്ടയം (ആർബി)

കൂടിയ താപനില- 35 ഡിഗ്രി സെൽഷ്യസ്
കുറഞ്ഞ താപനില-24 ഡിഗ്രി സെൽഷ്യസ്

കോഴിക്കോട്

കൂടിയ താപനില- 35 ഡിഗ്രി സെൽഷ്യസ്
കുറഞ്ഞ താപനില-28 ഡിഗ്രി സെൽഷ്യസ്

പാലക്കാട്

കൂടിയ താപനില- 35 ഡിഗ്രി സെൽഷ്യസ്
കുറഞ്ഞ താപനില-27 ഡിഗ്രി സെൽഷ്യസ്

പുനലൂർ

കൂടിയ താപനില- 35 ഡിഗ്രി സെൽഷ്യസ്
കുറഞ്ഞ താപനില-23 ഡിഗ്രി സെൽഷ്യസ്

തിരുവനന്തപുരം എപി

കൂടിയ താപനില- 33 ഡിഗ്രി സെൽഷ്യസ്
കുറഞ്ഞ താപനില-27 ഡിഗ്രി സെൽഷ്യസ്

തിരുവനന്തപുരം സിറ്റി

കൂടിയ താപനില- 34 ഡിഗ്രി സെൽഷ്യസ്
കുറഞ്ഞ താപനില-26 ഡിഗ്രി സെൽഷ്യസ്

Stay updated with the latest news headlines and all the latest Weather news download Indian Express Malayalam App.

Web Title: Kerala weather report 2019 may 08 thiruvanthapuram kochi palakkd koxhikode