scorecardresearch
Latest News

Kerala Weather: കേരളത്തില്‍ മഴയ്ക്കും ഇടിമിന്നലിനും സാധ്യത

ജൂൺ 5 വരെയുളള ദിവസങ്ങളിൽ കേരളത്തിലും ലക്ഷദ്വീപിലും ഒറ്റപ്പെട്ട ഇടങ്ങളിൽ ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാധ്യത

Kerala Weather: കേരളത്തില്‍ മഴയ്ക്കും ഇടിമിന്നലിനും സാധ്യത
A man searches for his footwear in a waterlogged street in Mumbai, India, Thursday, June 7, 2018. India's commercial capital has been hit by heavy rainfall, disrupting normal life in the city Thursday. (AP Photo/Rafiq Maqbool)

തിരുവനന്തപുരം: അടുത്ത ദിവസങ്ങളില്‍ കേരളത്തില്‍ മഴയ്ക്കും ഇടിമിന്നലിനും സാധ്യത. ജൂണ്‍ ആറ് വരെ കേരളത്തില്‍ മിക്ക ഇടങ്ങളിലും മഴയും ഇടിമിന്നലും ഉണ്ടാകുമെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കുന്നത്. ലക്ഷദ്വീപില്‍ ചിലയിടങ്ങളിലും മഴയ്ക്കും മിന്നലിനും സാധ്യതയുണ്ട്.

ഇന്ന് കേരളത്തില്‍ ചിലയിടങ്ങളില്‍ നേരിയ തോതില്‍ മഴ ലഭിച്ചു. കണ്ണൂരിലെ തലശേരി, തിരുവനന്തപുരത്ത് നെയ്യാറ്റിന്‍കര, ആലപ്പുഴയില്‍ കായംകുളം, കോഴിക്കോട് വടകര എന്നിവിടങ്ങളിലാണ് ഇന്ന് മഴ ലഭിച്ചത്. ഉയര്‍ന്ന താപനിലയില്‍ വ്യത്യാസമൊന്നും രേഖപ്പെടുത്തിയിട്ടില്ല. പാലക്കാടാണ് ഏറ്റവും കൂടതല്‍ താപനില രേഖപ്പെടുത്തിയത്. 36 ഡിഗ്രി സെല്‍ഷ്യസാണ് പാലക്കാട് രേഖപ്പെടുത്തിയ താപനില.

Read More: Kerala Monsoon: കാലവർഷം ജൂൺ ആറിന് തന്നെ എത്തും

ജൂണ്‍ അഞ്ചിന് കേരളത്തില്‍ അതിശക്തമായ മഴ ലഭിക്കാന്‍ സാധ്യതയുണ്ട്. ജൂണ്‍ ആറിന് കേരളത്തിലും ലക്ഷദ്വീപിലും ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതായും കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. കേരള തീരത്തും കര്‍ണാടക തീരത്തും ശക്തമായ കാറ്റിന് സാധ്യതയുണ്ട്. 30 മുതല്‍ 40 കിലോമീറ്റര്‍ വരെ വേഗതയില്‍ കാറ്റ് വീശുമെന്നാണ് മുന്നറിയിപ്പ്.

Kerala Weather: കഴിഞ്ഞ 24 മണിക്കൂറിനുളളിൽ രേഖപ്പെടുത്തിയ താപനില

 

ആലപ്പുഴ

കൂടിയ താപനില- 34 ഡിഗ്രി സെൽഷ്യസ്

കുറഞ്ഞ താപനില-27 ഡിഗ്രി സെൽഷ്യസ്

 

സിയാൽ കൊച്ചി

കൂടിയ താപനില- 34 ഡിഗ്രി സെൽഷ്യസ്

കുറഞ്ഞ താപനില-25 ഡിഗ്രി സെൽഷ്യസ്

 

കണ്ണൂർ

കൂടിയ താപനില- 35 ഡിഗ്രി സെൽഷ്യസ്

കുറഞ്ഞ താപനില-28 ഡിഗ്രി സെൽഷ്യസ്

 

കരിപ്പൂർ

കൂടിയ താപനില – 33 ഡിഗ്രി സെൽഷ്യസ്

കുറഞ്ഞ താപനില-25 ഡിഗ്രി സെൽഷ്യസ്

 

കൊച്ചി എപി

കൂടിയ താപനില- 32 ഡിഗ്രി സെൽഷ്യസ്

കുറഞ്ഞ താപനില-27 ഡിഗ്രി സെൽഷ്യസ്

 

കോട്ടയം (ആർബി)

കൂടിയ താപനില- 35 ഡിഗ്രി സെൽഷ്യസ്

കുറഞ്ഞ താപനില-25 ഡിഗ്രി സെൽഷ്യസ്

 

കോഴിക്കോട്

കൂടിയ താപനില- 34 ഡിഗ്രി സെൽഷ്യസ്

കുറഞ്ഞ താപനില-27 ഡിഗ്രി സെൽഷ്യസ്

 

പാലക്കാട്

കൂടിയ താപനില- 36 ഡിഗ്രി സെൽഷ്യസ്

കുറഞ്ഞ താപനില-27 ഡിഗ്രി സെൽഷ്യസ്

 

പുനലൂർ

കൂടിയ താപനില- 35 ഡിഗ്രി സെൽഷ്യസ്

കുറഞ്ഞ താപനില-25 ഡിഗ്രി സെൽഷ്യസ്

 

തിരുവനന്തപുരം എപി

കൂടിയ താപനില- 33 ഡിഗ്രി സെൽഷ്യസ്

കുറഞ്ഞ താപനില-28 ഡിഗ്രി സെൽഷ്യസ്

 

തിരുവനന്തപുരം സിറ്റി

കൂടിയ താപനില- 34 ഡിഗ്രി സെൽഷ്യസ്

കുറഞ്ഞ താപനില-27 ഡിഗ്രി സെൽഷ്യസ്

 

വെളളാനിക്കര

കൂടിയ താപനില- 35 ഡിഗ്രി സെൽഷ്യസ്

കുറഞ്ഞ താപനില-25 ഡിഗ്രി സെൽഷ്യസ്

Stay updated with the latest news headlines and all the latest Weather news download Indian Express Malayalam App.

Web Title: Kerala weather report 2019 june 2 thiruvanthapuram kochi palakkd kozhikode