Kerala Weather: തിരുവനന്തപുരം: കേരളത്തിൽ കാലവർഷം ദുർബലപ്പെടുന്നു. ഇന്നു ഇടുക്കിയിലും കോഴിക്കോട് ജില്ലയിലെ കൊയിലാണ്ടിയും മാത്രമാണ് 1 സെന്റിമീറ്റർ വീതം മഴ ലഭിച്ചത്. ഇന്നലെ പാലക്കാട് ജില്ലയിലെ ആലത്തൂരാണ് ഏറ്റവും കൂടുതൽ മഴ ലഭിച്ചത്, 4 സെന്റിമീറ്റർ. പാലക്കാട് ജില്ലയിലെ ഒറ്റപ്പാലത്ത് 3 സെന്റിമീറ്ററും തിരുവനന്തപുരം എപി, കോഴിക്കോട്, വടകര (കോഴിക്കോട്), കണ്ണൂർ, വൈക്കം (കോട്ടയം), എറണാകുളം സൗത്ത്, ഇടുക്കി എന്നിവിടങ്ങളിൽ 2 സെന്റിമീറ്റർ വീതവും വെളളാനിക്കര, ചാലക്കുടി, ഇരിഞ്ഞാലക്കുട, കൊടുങ്ങല്ലൂർ (തൃശൂർ), നെയ്യാറ്റിൻകര, വർക്കല (തിരുവനന്തപുരം), ആലുവ, പെരുമ്പാവൂർ, പിറവം (എറണാകുളം), പീരുമേട് (ഇടുക്കി), പട്ടാമ്പി (പാലക്കാട്), കൊയിലാണ്ടി (കോഴിക്കോട്), വൈത്തിരി (വയനാട്), ഇരിക്കൂർ (കണ്ണൂർ), ഹോസ്ദർഗ് (കാസർകോട്) എന്നിവിടങ്ങളിൽ 1 സെന്റിമീറ്റർ വീതവും മഴ ലഭിച്ചു.

ജൂൺ 18 മുതൽ ജൂൺ 22 വരെയുളള ദിവസങ്ങളിൽ കേരളത്തിലും ലക്ഷദ്വീപിലും ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാധ്യതയുണ്ട്. ജൂൺ 20, 21, 22 തീയതികളിൽ കേരളത്തിൽ ശക്തമായ മഴ പെയ്യുമെന്നാണ് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ഈ ദിവസങ്ങളിൽ 7 മുതൽ 11 സെന്റിമീറ്റർവരെ മഴ ലഭിച്ചേക്കും.

ജൂൺ 20 വരെ തിരുവനന്തപുരം നഗരത്തിലും സമീപ പ്രദേശങ്ങളിലും ഭാഗികമായി മേഘാവൃതമായ ആകാശമായിരിക്കും. ചില ഇടങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യതയുണ്ട്.

Kerala Weather: കഴിഞ്ഞ 24 മണിക്കൂറിനുളളിൽ രേഖപ്പെടുത്തിയ താപനില

ആലപ്പുഴ

കൂടിയ താപനില- 35 ഡിഗ്രി സെൽഷ്യസ്
കുറഞ്ഞ താപനില-28 ഡിഗ്രി സെൽഷ്യസ്

സിയാൽ കൊച്ചി

കൂടിയ താപനില- 33 ഡിഗ്രി സെൽഷ്യസ്
കുറഞ്ഞ താപനില-25 ഡിഗ്രി സെൽഷ്യസ്

കണ്ണൂർ

കൂടിയ താപനില- 33 ഡിഗ്രി സെൽഷ്യസ്
കുറഞ്ഞ താപനില-27 ഡിഗ്രി സെൽഷ്യസ്

കരിപ്പൂർ (എപി)

കൂടിയ താപനില- 32 ഡിഗ്രി സെൽഷ്യസ്
കുറഞ്ഞ താപനില-25 ഡിഗ്രി സെൽഷ്യസ്

കൊച്ചി എപി

കൂടിയ താപനില- 31 ഡിഗ്രി സെൽഷ്യസ്
കുറഞ്ഞ താപനില-26 ഡിഗ്രി സെൽഷ്യസ്

കോട്ടയം (ആർബി)

കൂടിയ താപനില- 33 ഡിഗ്രി സെൽഷ്യസ്
കുറഞ്ഞ താപനില-25 ഡിഗ്രി സെൽഷ്യസ്

കോഴിക്കോട്

കൂടിയ താപനില- 33 ഡിഗ്രി സെൽഷ്യസ്
കുറഞ്ഞ താപനില-27 ഡിഗ്രി സെൽഷ്യസ്

പാലക്കാട്

കൂടിയ താപനില- 33 ഡിഗ്രി സെൽഷ്യസ്
കുറഞ്ഞ താപനില-26 ഡിഗ്രി സെൽഷ്യസ്

പുനലൂർ

കൂടിയ താപനില- 33 ഡിഗ്രി സെൽഷ്യസ്
കുറഞ്ഞ താപനില-25 ഡിഗ്രി സെൽഷ്യസ്

തിരുവനന്തപുരം എപി

കൂടിയ താപനില- 33 ഡിഗ്രി സെൽഷ്യസ്
കുറഞ്ഞ താപനില-26 ഡിഗ്രി സെൽഷ്യസ്

തിരുവനന്തപുരം സിറ്റി

കൂടിയ താപനില- 33 ഡിഗ്രി സെൽഷ്യസ്
കുറഞ്ഞ താപനില-27 ഡിഗ്രി സെൽഷ്യസ്

വെളളാനിക്കര

കൂടിയ താപനില- 33 ഡിഗ്രി സെൽഷ്യസ്
കുറഞ്ഞ താപനില-23 ഡിഗ്രി സെൽഷ്യസ്

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook