Kerala Weather: തിരുവനന്തപുരം: കേരളത്തിൽ ഒറ്റപ്പെട്ട ഇടങ്ങളിൽ മഴ. കോഴിക്കോട് 6 സെന്റിമീറ്ററും കണ്ണൂരിലും വടകരയിലും 5 സെന്റിമീറ്റർ വീതവും മഴ ലഭിച്ചു. കരിപ്പൂർ, പാലക്കാട് ജില്ലയിലെ ഒറ്റപ്പാലം കോഴിക്കോട് ജില്ലയിലെ കോയിലാണ്ടി വയനാട് ജില്ലയിലെ വൈത്തിരി കണ്ണൂർ ജില്ലയിലെ ഇരിക്കൂർ എന്നിവിടങ്ങളിൽ 4 സെന്റിമീറ്റർ വീതം മഴ ലഭിച്ചു. കണ്ണൂർ, കോന്നി (പത്തനംതിട്ട), ചെങ്ങന്നൂർ (ആലപ്പുഴ), കാഞ്ഞിരപ്പളളി (കോട്ടയം), എണമക്കൽ, കൊടുങ്ങല്ലൂർ (തൃശൂർ), മണ്ണാർക്കാട്, തൃത്താല (പാലക്കാട്), കുടുലു (കാസർകോട്) എന്നിവിടങ്ങളിൽ 3 സെന്റിമീറ്റർ വീതവും സിയാൽ കൊച്ചി, ആലുവ, പെരുമ്പാവൂർ, പിറവം (എറണാകുളം), കരിപ്പൂർ എപി, മഞ്ചേരി (മലപ്പുറം), കോട്ടയം, വർക്കല (തിരുവനന്തപുരം), കൊല്ലം, ചേർത്തല, കായംകുളം (ആലപ്പുഴ), തൊടുപുഴ (ഇടുക്കി), ഇരിഞ്ഞാലക്കുട (തൃശൂർ), ഒറ്റപ്പാലം, പട്ടാമ്പി (പാലക്കാട്), കൊയിലാണ്ടി (കോഴിക്കോട്), തലശേരി (കണ്ണൂർ), ഹോസ്ദർഗ് (കാസർകോട്) എന്നിവിടങ്ങളിൽ 2 സെന്റിമീറ്റർ വീതവും പുനലൂർ (കൊല്ലം), കൊച്ചി എപി, എറണാകുളം സൗത്ത് (എറണാകുളം), നെടുമങ്ങാട് (തിരുവനന്തപുരം), ഹരിപ്പാട്, മാവേലിക്കര (ആലപ്പുഴ), വൈക്കം (കോട്ടയം), ഇടുക്കി, മൂന്നാർ, മൈലാടുംപാറ (ഇടുക്കി), ചാലക്കുടി (തൃശൂർ), നിലമ്പൂർ, പൊന്നാനി (മലപ്പുറം), ആമ്പലവയൽ, കുപ്പടി, മാനന്തവാടി (വയനാട്), എന്നിവിടങ്ങളിൽ 1 സെന്റിമീറ്റർ വീതവും മഴ ലഭിച്ചു.

ജൂൺ 15 മുതൽ ജൂൺ 19 വരെയുളള ദിവസങ്ങളിൽ കേരളത്തിലും ലക്ഷദ്വീപിലും ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാധ്യതയുണ്ട്. ജൂൺ 18, 19 തീയതികളിൽ കേരളത്തിൽ ശക്തമായ മഴ പെയ്യുമെന്നാണ് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ഈ ദിവസങ്ങളിൽ 7 മുതൽ 11 സെന്റിമീറ്റർവരെ മഴ ലഭിച്ചേക്കും. അടുത്ത 24 മണിക്കൂറിനുളളിൽ ശക്തമായ കാറ്റ് വീശിയടിക്കാൻ സാധ്യതയുണ്ട്. മണിക്കൂറിൽ 35-45 കിലോമീറ്റർ വേഗതയിൽ വരെ കാറ്റു വീശിയേക്കും. തിരമാലകൾ ഉയർന്നുപൊങ്ങാനും സാധ്യതയുണ്ട്. മത്സ്യത്തൊഴിലാളികൾ കടലിൽ പോകരുത്.

ജൂൺ 16 വരെ തിരുവനന്തപുരം നഗരത്തിലും സമീപ പ്രദേശങ്ങളിലും ഭാഗികമായി മേഘാവൃതമായ ആകാശമായിരിക്കും. ചില ഇടങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യതയുണ്ട്.

Kerala Weather: കഴിഞ്ഞ 24 മണിക്കൂറിനുളളിൽ രേഖപ്പെടുത്തിയ താപനില

ആലപ്പുഴ

കൂടിയ താപനില- 33 ഡിഗ്രി സെൽഷ്യസ്
കുറഞ്ഞ താപനില-25 ഡിഗ്രി സെൽഷ്യസ്

സിയാൽ കൊച്ചി

കൂടിയ താപനില- 31 ഡിഗ്രി സെൽഷ്യസ്
കുറഞ്ഞ താപനില-23 ഡിഗ്രി സെൽഷ്യസ്

കണ്ണൂർ

കൂടിയ താപനില- 32 ഡിഗ്രി സെൽഷ്യസ്
കുറഞ്ഞ താപനില-25 ഡിഗ്രി സെൽഷ്യസ്

കരിപ്പൂർ (എപി)

കൂടിയ താപനില- 30 ഡിഗ്രി സെൽഷ്യസ്
കുറഞ്ഞ താപനില-24 ഡിഗ്രി സെൽഷ്യസ്

കൊച്ചി എപി

കൂടിയ താപനില- 30 ഡിഗ്രി സെൽഷ്യസ്
കുറഞ്ഞ താപനില-24 ഡിഗ്രി സെൽഷ്യസ്

കോട്ടയം (ആർബി)

കൂടിയ താപനില- 32 ഡിഗ്രി സെൽഷ്യസ്
കുറഞ്ഞ താപനില-22 ഡിഗ്രി സെൽഷ്യസ്

കോഴിക്കോട്

കൂടിയ താപനില- 31 ഡിഗ്രി സെൽഷ്യസ്
കുറഞ്ഞ താപനില-24 ഡിഗ്രി സെൽഷ്യസ്

പാലക്കാട്

കൂടിയ താപനില- 30 ഡിഗ്രി സെൽഷ്യസ്
കുറഞ്ഞ താപനില-25 ഡിഗ്രി സെൽഷ്യസ്

പുനലൂർ

കൂടിയ താപനില- 33 ഡിഗ്രി സെൽഷ്യസ്
കുറഞ്ഞ താപനില-23 ഡിഗ്രി സെൽഷ്യസ്

തിരുവനന്തപുരം എപി

കൂടിയ താപനില- 32 ഡിഗ്രി സെൽഷ്യസ്
കുറഞ്ഞ താപനില-25 ഡിഗ്രി സെൽഷ്യസ്

തിരുവനന്തപുരം സിറ്റി

കൂടിയ താപനില- 32 ഡിഗ്രി സെൽഷ്യസ്
കുറഞ്ഞ താപനില-25 ഡിഗ്രി സെൽഷ്യസ്

വെളളാനിക്കര

കൂടിയ താപനില- 29 ഡിഗ്രി സെൽഷ്യസ്
കുറഞ്ഞ താപനില-22 ഡിഗ്രി സെൽഷ്യസ്

Read More Weather Related News Here

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook