Kerala Weather: തിരുവനന്തപുരം: കാലവർഷം കേരളത്തിൽ ശക്തി പ്രാപിക്കുന്നു. സംസ്ഥാനത്തിന്റെ പല ഇടങ്ങളിലും ശക്തമായ മഴ. എറണാകുളം ജില്ലയിലെ പിറവത്താണ് ഏറ്റവും കൂടുതൽ മഴ ലഭിച്ചത്, 14 സെന്റിമീറ്റർ. ആലപ്പുഴയിലും ചേർത്തലയിലും തിരുവനന്തപുരം ജില്ലയിലെ നെടുമങ്ങാടിലും 11 സെന്റിമീറ്റർ വീതം മഴ ലഭിച്ചു. ആലപ്പുഴ ജില്ലയിലെ മാൻകോമ്പിലും കോട്ടയം ജില്ലയിലെ വൈക്കത്തും തൃശൂർ ജില്ലയിലെ കൊടുങ്ങല്ലൂരും 10 സെന്റിമീറ്റർ വീതം മഴ ലഭിച്ചു.

കോട്ടയം, കൊച്ചി എപി (എറണാകുളം ജില്ല), എറണാകുളം സൗത്ത് എന്നിവിടങ്ങളിൽ 9 സെന്റിമീറ്റർ വീതവും, ചാലക്കുടിയിൽ (തൃശൂർ ജില്ല) 8 സെന്റിമീറ്ററും മഴ ലഭിച്ചു. ചെങ്ങന്നൂർ, കായംകുളം (ആലപ്പുഴ ജില്ല), ആലുവ (എറണാകുളം ജില്ല), പീരുമേട് (ഇടുക്കി ജില്ല) എന്നിവിടങ്ങളിൽ 7 സെന്റിമീറ്റർ വീതവും, തിരുവനന്തപുരം സിറ്റി, തിരുവനന്തപുരം എപി, നെയ്യാറ്റിൻകര (തിരുവനന്തപുരം ജില്ല), സിയാൽ കൊച്ചി, പെരുമ്പാവൂർ (എറണാകുളം ജില്ല), കുരുടമണ്ണിൽ (പത്തനംതിട്ട ജില്ല), മാവേലിക്കര (ആലപ്പുഴ ജില്ല), കാഞ്ഞിരപ്പളളി (കോട്ടയം ജില്ല), എണമക്കേൽ, ഇരിഞ്ഞാലക്കുട (തൃശൂർ ജില്ല), പൊന്നാനി (മലപ്പുറം ജില്ല) എന്നിവിടങ്ങളിൽ 6 സെന്റിമീറ്റർ വീതവും, പുനലൂർ (കൊല്ലം ജില്ല), വെളളാനിക്കര, വടക്കാഞ്ചേരി (തൃശൂർ ജില്ല), കായംകുളം (ആലപ്പുഴ ജില്ല), തൊടുപുഴ (ഇടുക്കി ജില്ല) എന്നിവിടങ്ങളിൽ 5 സെന്റിമീറ്റർ വീതവും മഴ ലഭിച്ചു.

കോന്നി (പത്തനംതിട്ട ജില്ല), മൂന്നാർ (ഇടുക്കി ജില്ല), പട്ടാമ്പി (പാലക്കാട് ജില്ല), ഹോസ്ദർഗ് (കാസർകോട് ജില്ല) എന്നിവിടങ്ങളിൽ 4 സെന്റിമീറ്റർ വീതവും, കോഴിക്കോട്, വടകര (കോഴിക്കോട് ജില്ല), വർക്കല (തിരുവനന്തപുരം ജില്ല), കൊല്ലം, ഹരിപ്പാട് (ആലപ്പുഴ ജില്ല), കുന്നംകുളം (തൃശൂർ ജില്ല), ഒറ്റപ്പാലം (പാലക്കാട്) എന്നിവിടങ്ങളിൽ 3 സെന്റിമീറ്റർ വീതവും, ഇടുക്കി, മൈലാടുംപാറ (ഇടുക്കി ജില്ല), തൃത്താല (പാലക്കാട് ജില്ല), അങ്ങാടിപ്പുറം, നിലമ്പൂർ, പെരിന്തൽമണ്ണ (മലപ്പുറം ജില്ല), മാനന്തവാടി, വൈത്തിരി (വയനാട് ജില്ല) എന്നിവിടങ്ങളിൽ 2 സെന്റിമീറ്റർ വീതവും, കരിപ്പൂർ എപി (മലപ്പുറം ജില്ല), കണ്ണൂർ, തലശേരി (കണ്ണൂർ ജില്ല), ആര്യങ്കാവ് (കൊല്ലം ജില്ല), ആലത്തൂർ (പാലക്കാട് ജില്ല), കൊയിലാണ്ടി (കോഴിക്കോട് ജില്ല), അമ്പലവയൽ (വയനാട് ജില്ല) എന്നിവിടങ്ങളിൽ 1 സെന്റിമീറ്റർ വീതവും മഴ ലഭിച്ചു.

ജൂൺ 11 മുതൽ ജൂൺ 15 വരെയുളള ദിവസങ്ങളിൽ കേരളത്തിലും ലക്ഷദ്വീപിലും ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാധ്യതയുണ്ട്. ഈ 5 ദിവസങ്ങളിലും കേരളത്തിൽ ശക്തമായ മഴ പെയ്യുമെന്നാണ് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. അടുത്ത 24 മണിക്കൂറിനുളളിൽ 7 മുതൽ 11 സെന്റിമീറ്റർവരെ മഴ ലഭിച്ചേക്കും. ശക്തമായ കാറ്റ് വീശിയടിക്കാൻ സാധ്യതയുളളതിനാൽ 11-ാം തീയതി മത്സ്യത്തൊഴിലാളികൾ കടലിൽ പോകരുത്.

Read Also: അറബിക്കടലില്‍ ‘വായു’ ചുഴലിക്കാറ്റ് രൂപപ്പെട്ടു; മത്സ്യത്തൊഴിലാളികൾ കടലിൽ പോകരുത്

അതേസമയം, അറബിക്കടലിൽ രൂപം കൊണ്ട ന്യൂനമര്‍ദം ശക്തി പ്രാപിച്ച് വായു എന്നു പേരുളള ചുഴലിക്കാറ്റായി മാറി ഗുജറാത്ത് തീരത്തേക്ക് നീങ്ങുന്നതായി കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ചുഴലിക്കാറ്റ് നേരിട്ടു കേരളത്തെ ബാധിക്കില്ലെങ്കിലും അഞ്ചുദിവസം കനത്ത മഴയ്ക്കും കാറ്റിനും സാധ്യതയുണ്ട്.

Kerala Weather: കഴിഞ്ഞ 24 മണിക്കൂറിനുളളിൽ രേഖപ്പെടുത്തിയ താപനില

ആലപ്പുഴ

കൂടിയ താപനില- 31 ഡിഗ്രി സെൽഷ്യസ്
കുറഞ്ഞ താപനില-24 ഡിഗ്രി സെൽഷ്യസ്

സിയാൽ കൊച്ചി

കൂടിയ താപനില- 31 ഡിഗ്രി സെൽഷ്യസ്
കുറഞ്ഞ താപനില-24 ഡിഗ്രി സെൽഷ്യസ്

കണ്ണൂർ

കൂടിയ താപനില- 29 ഡിഗ്രി സെൽഷ്യസ്
കുറഞ്ഞ താപനില-25 ഡിഗ്രി സെൽഷ്യസ്

കരിപ്പൂർ (എപി)

കൂടിയ താപനില- 30 ഡിഗ്രി സെൽഷ്യസ്
കുറഞ്ഞ താപനില-23 ഡിഗ്രി സെൽഷ്യസ്

കൊച്ചി എപി

കൂടിയ താപനില- 29 ഡിഗ്രി സെൽഷ്യസ്
കുറഞ്ഞ താപനില-25 ഡിഗ്രി സെൽഷ്യസ്

കോട്ടയം (ആർബി)

കൂടിയ താപനില- 29 ഡിഗ്രി സെൽഷ്യസ്
കുറഞ്ഞ താപനില-23 ഡിഗ്രി സെൽഷ്യസ്

കോഴിക്കോട്

കൂടിയ താപനില- 29 ഡിഗ്രി സെൽഷ്യസ്
കുറഞ്ഞ താപനില-25 ഡിഗ്രി സെൽഷ്യസ്

പാലക്കാട്

കൂടിയ താപനില- 32 ഡിഗ്രി സെൽഷ്യസ്
കുറഞ്ഞ താപനില-25 ഡിഗ്രി സെൽഷ്യസ്

പുനലൂർ

കൂടിയ താപനില- 30 ഡിഗ്രി സെൽഷ്യസ്
കുറഞ്ഞ താപനില-23 ഡിഗ്രി സെൽഷ്യസ്

തിരുവനന്തപുരം എപി

കൂടിയ താപനില- 29 ഡിഗ്രി സെൽഷ്യസ്
കുറഞ്ഞ താപനില-23 ഡിഗ്രി സെൽഷ്യസ്

തിരുവനന്തപുരം സിറ്റി

കൂടിയ താപനില- 30 ഡിഗ്രി സെൽഷ്യസ്
കുറഞ്ഞ താപനില-23 ഡിഗ്രി സെൽഷ്യസ്

വെളളാനിക്കര

കൂടിയ താപനില- 30 ഡിഗ്രി സെൽഷ്യസ്
കുറഞ്ഞ താപനില-23 ഡിഗ്രി സെൽഷ്യസ്

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook