scorecardresearch
Latest News

Kerala Weather: കേരളത്തിൽ പലയിടത്തും ശക്തമായ മഴ, മൽസ്യത്തൊഴിലാളികൾ കടലിൽ പോകരുതെന്ന് മുന്നറിയിപ്പ്

Kerala Weather: ജൂൺ 10 മുതൽ ജൂൺ 14 വരെയുളള ദിവസങ്ങളിൽ കേരളത്തിലും ലക്ഷദ്വീപിലും ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാധ്യതയുണ്ട്

Kerala Weather: കേരളത്തിൽ പലയിടത്തും ശക്തമായ മഴ, മൽസ്യത്തൊഴിലാളികൾ കടലിൽ പോകരുതെന്ന് മുന്നറിയിപ്പ്

Kerala Weather: തിരുവനന്തപുരം: കാലവർഷം കേരളത്തിൽ വരവറിയിച്ചതോടെ സംസ്ഥാനത്തിന്റെ പല ഇടങ്ങളിലും ശക്തമായ മഴ. എറണാകുളം ജില്ലയിലെ പിറവത്താണ് ഏറ്റവും കൂടുതൽ മഴ ലഭിച്ചത്, 14 സെന്റിമീറ്റർ. ആലപ്പുഴയിലും ചേർത്തലയിലും തിരുവനന്തപുരം ജില്ലയിലെ നെടുമങ്ങാടിലും 11 സെന്റിമീറ്റർ വീതം മഴ ലഭിച്ചു.

മഴ ലഭിച്ച മറ്റു സ്ഥലങ്ങൾ

മാൻകോമ്പു (ആലപ്പുഴ)- 10 സെന്റിമീറ്റർ

വൈക്കം (കോട്ടയം)- 10 സെന്റിമീറ്റർ

കൊടുങ്ങല്ലൂർ (തൃശൂർ)- 10 സെന്റിമീറ്റർ

കോട്ടയം, കൊച്ചി എപി (എറണാകുളം)- 9 സെന്റിമീറ്റർ

എറണാകുളം സൗത്ത്- 9 സെന്റിമീറ്റർ

ചാലക്കുടി (തൃശൂർ)- 8 സെന്റിമീറ്റർ

ചെങ്ങന്നൂർ, കായംകുളം (ആലപ്പുഴ)- 7 സെന്റിമീറ്റർ

ആലുവ (എറണാകുളം)- 7 സെന്റിമീറ്റർ

പീരുമേട് (ഇടുക്കി)- 7 സെന്റിമീറ്റർ

തിരുവനന്തപുരം സിറ്റി, തിരുവനന്തപുരം എപി, നെയ്യാറ്റിൻകര (തിരുവനന്തപുരം)- 6 സെന്റിമീറ്റർ

സിയാൽ കൊച്ചി, പെരുമ്പാവൂർ (എറണാകുളം)- – 6 സെന്റിമീറ്റർ

കുരുടമണ്ണിൽ (പത്തനംതിട്ട)- – 6 സെന്റിമീറ്റർ

മാവേലിക്കര (ആലപ്പുഴ)- 6 സെന്റിമീറ്റർ

കാഞ്ഞിരപ്പളളി (കോട്ടയം)- 6 സെന്റിമീറ്റർ

എണമക്കേൽ, ഇരിഞ്ഞാലക്കുട (തൃശൂർ)- 6 സെന്റിമീറ്റർ

പൊന്നാനി (മലപ്പുറം)- 6 സെന്റിമീറ്റർ

പുനലൂർ (കൊല്ലം)- 5 സെന്റിമീറ്റർ

വെളളാനിക്കര, വടക്കാഞ്ചേരി (തൃശൂർ), കായംകുളം (ആലപ്പുഴ), തൊടുപുഴ (ഇടുക്കി)- 5 സെന്റിമീറ്റർ

കോന്നി (പത്തനംതിട്ട), മൂന്നാർ (ഇടുക്കി), പട്ടാമ്പി (പാലക്കാട്), ഹോസ്ദർഗ് (കാസർകോട്)- 4 സെന്റിമീറ്റർ

കോഴിക്കോട്, വടകര (കോഴിക്കോട്), വർക്കല (തിരുവനന്തപുരം), കൊല്ലം, ഹരിപ്പാട് (ആലപ്പുഴ), കുന്നംകുളം (തൃശൂർ), ഒറ്റപ്പാലം (പാലക്കാട്)- 3 സെന്റിമീറ്റർ

ഇടുക്കി, മൈലാടുംപാറ (ഇടുക്കി), തൃത്താല (പാലക്കാട്), അങ്ങാടിപ്പുറം, നിലമ്പൂർ, പെരിന്തൽമണ്ണ (മലപ്പുറം), മാനന്തവാടി, വൈത്തിരി (വയനാട്)- 2 സെന്റിമീറ്റർ

കരിപ്പൂർ എപി (മലപ്പുറം), കണ്ണൂർ, തലശേരി (കണ്ണൂർ), ആര്യങ്കാവ് (കൊല്ലം), ആലത്തൂർ (പാലക്കാട്), കൊയിലാണ്ടി (കോഴിക്കോട്), അമ്പലവയൽ (വയനാട്)- 1 സെന്റിമീറ്റർ

ജൂൺ 10 മുതൽ ജൂൺ 14 വരെയുളള ദിവസങ്ങളിൽ കേരളത്തിലും ലക്ഷദ്വീപിലും ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാധ്യതയുണ്ട്. ഈ 5 ദിവസങ്ങളിലും കേരളത്തിൽ ശക്തമായ മഴ പെയ്യുമെന്നാണ് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ചില ദിവസങ്ങളിൽ 12 മുതൽ 20 സെന്റിമീറ്റർവരെ മഴ ലഭിച്ചേക്കും. ശക്തമായ കാറ്റ് വീശിയടിക്കാൻ സാധ്യതയുളളതിനാൽ മത്സ്യത്തൊഴിലാളികൾ ജാഗ്രത പാലിക്കണം. ജൂൺ 10, 11, 12, 13 തീയതികളിൽ മൽസ്യത്തൊഴിലാളികൾ കടലിൽ പോകരുതെന്ന് കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

Kerala Weather: കഴിഞ്ഞ 24 മണിക്കൂറിനുളളിൽ രേഖപ്പെടുത്തിയ താപനില

ആലപ്പുഴ

കൂടിയ താപനില- 31 ഡിഗ്രി സെൽഷ്യസ്
കുറഞ്ഞ താപനില-24 ഡിഗ്രി സെൽഷ്യസ്

സിയാൽ കൊച്ചി

കൂടിയ താപനില- 33 ഡിഗ്രി സെൽഷ്യസ്
കുറഞ്ഞ താപനില-23 ഡിഗ്രി സെൽഷ്യസ്

കണ്ണൂർ

കൂടിയ താപനില- 34 ഡിഗ്രി സെൽഷ്യസ്
കുറഞ്ഞ താപനില-25 ഡിഗ്രി സെൽഷ്യസ്

കരിപ്പൂർ (എപി)

കൂടിയ താപനില- 33 ഡിഗ്രി സെൽഷ്യസ്
കുറഞ്ഞ താപനില-23 ഡിഗ്രി സെൽഷ്യസ്

കൊച്ചി എപി

കൂടിയ താപനില- 30 ഡിഗ്രി സെൽഷ്യസ്
കുറഞ്ഞ താപനില-24 ഡിഗ്രി സെൽഷ്യസ്

കോട്ടയം (ആർബി)

കൂടിയ താപനില- 32 ഡിഗ്രി സെൽഷ്യസ്
കുറഞ്ഞ താപനില-22 ഡിഗ്രി സെൽഷ്യസ്

കോഴിക്കോട്

കൂടിയ താപനില- 33 ഡിഗ്രി സെൽഷ്യസ്
കുറഞ്ഞ താപനില-25 ഡിഗ്രി സെൽഷ്യസ്

പാലക്കാട്

കൂടിയ താപനില- 37 ഡിഗ്രി സെൽഷ്യസ്
കുറഞ്ഞ താപനില-27 ഡിഗ്രി സെൽഷ്യസ്

പുനലൂർ

കൂടിയ താപനില- 31 ഡിഗ്രി സെൽഷ്യസ്
കുറഞ്ഞ താപനില-23 ഡിഗ്രി സെൽഷ്യസ്

തിരുവനന്തപുരം എപി

കൂടിയ താപനില- 31 ഡിഗ്രി സെൽഷ്യസ്
കുറഞ്ഞ താപനില-24 ഡിഗ്രി സെൽഷ്യസ്

തിരുവനന്തപുരം സിറ്റി

കൂടിയ താപനില- 31 ഡിഗ്രി സെൽഷ്യസ്
കുറഞ്ഞ താപനില-24 ഡിഗ്രി സെൽഷ്യസ്

വെളളാനിക്കര

കൂടിയ താപനില- 33 ഡിഗ്രി സെൽഷ്യസ്
കുറഞ്ഞ താപനില-22 ഡിഗ്രി സെൽഷ്യസ്

Stay updated with the latest news headlines and all the latest Weather news download Indian Express Malayalam App.

Web Title: Kerala weather report 2019 june 10 thiruvanthapuram kochi palakkd kozhikode