Latest News

Kerala Weather: കോട്ടയത്ത് ശക്തമായ മഴ, കണ്ണൂരിൽ ചൂടിന് കുറവ്

Kerala Weather: ജൂൺ 7 മുതൽ ജൂൺ 11 വരെയുളള ദിവസങ്ങളിൽ കേരളത്തിലും ലക്ഷദ്വീപിലും ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാധ്യതയുണ്ട്

Kerala weather, കാലാവസ്ഥ, Kerala weather report, may 20 weather, കേരളത്തിലെ കാലാവസ്ഥ, weather thiruvananthapuram, കാലാവസ്ഥ തിരുവനന്തപുരം, weather kochi, കാലാവസ്ഥ കൊച്ചി, weather palakkad, കാലാവസ്ഥ പാലക്കാട്, weather kozhikode, കാലാവസ്ഥ കോഴിക്കോട്, weather thrissur, കാലാവസ്ഥ തൃശൂർ, ie malayalam, ഐഇ മലയാളം

Kerala Weather: തിരുവനന്തപുരം: കേരളത്തിൽ വിവിധ ഇടങ്ങളിൽ മഴ. കുമരകത്ത് (കോട്ടയം) 9 സെന്റിമീറ്ററും, സിയാൽ കൊച്ചിയിൽ (എറണാകുളം) 8 സെന്റിമീറ്ററും, ചേർത്തല, മാൻകോമ്പു (ആലപ്പുഴ) എന്നിവിടങ്ങളിൽ 7 സെന്റിമീറ്ററും മഴ ലഭിച്ചു. തിരുവനന്തപുരം സിറ്റി, ആലപ്പുഴ, കായംകുളം അഗ്രി (ആലപ്പുഴ), കൊച്ചി എപി (എറണാകുളം) എന്നിവിടങ്ങളിൽ 4 സെന്റിമീറ്ററും, കായംകുളം, മാവേലിക്കര (ആലപ്പുഴ), പെരുമ്പാവൂർ (എറണാകുളം), എറണാകുളം സൗത്ത് എന്നിവിടങ്ങളിൽ 3 സെന്റിമീറ്റർ വീതവും മഴ ലഭിച്ചു.

നെയ്യാറ്റിൻകര (തിരുവനന്തപുരം), കാഞ്ഞിരപ്പളളി (കോട്ടയം) എന്നിവിടങ്ങളിൽ 2 സെന്റിമീറ്ററും, കൊല്ലം, കുറുടമണ്ണിൽ (പത്തനംതിട്ട), വൈക്കം (കോട്ടയം), ആലുവ (എറണാകുളം) ഒരു സെന്റിമീറ്റർ വീതവും മഴ ലഭിച്ചു. കണ്ണൂർ ജില്ലയിൽ ചൂട് താഴ്‌ന്ന നിലയിലാണ്. പാലക്കാട്, ആലപ്പുഴ, കോട്ടയം, കോഴിക്കോട്, കണ്ണൂർ, മലപ്പുറം, എറണാകുളം, കൊല്ലം ജില്ലകളിൽ താപനില ഉയർന്ന നിലയിലാണ്. മറ്റു ജില്ലകളിൽ താപനില സാധാരണ നിലയിലാണ്. ഇന്നു ഏറ്റവും കൂടുതൽ ചൂട് രേഖപ്പെടുത്തിയത് പാലക്കാടാണ്, 37 ഡിഗ്രി സെൽഷ്യസ്.

ജൂൺ 7 മുതൽ ജൂൺ 11 വരെയുളള ദിവസങ്ങളിൽ കേരളത്തിലും ലക്ഷദ്വീപിലും ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാധ്യതയുണ്ട്. ഈ 5 ദിവസങ്ങളിലും കേരളത്തിൽ ശക്തമായ മഴ പെയ്യുമെന്നാണ് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ചില ദിവസങ്ങളിൽ 12 മുതൽ 20 സെന്റിമീറ്റർവരെ മഴ ലഭിച്ചേക്കും. ശക്തമായ കാറ്റ് വീശിയടിക്കാൻ സാധ്യതയുളളതിനാൽ മത്സ്യത്തൊഴിലാളികൾ ജാഗ്രത പാലിക്കണം. ജൂൺ 9, 10, 11 തീയതികളിൽ മണിക്കൂറിൽ 35-45 കിലോമീറ്റർ വേഗതയിൽ കേരള തീരത്ത് കാറ്റ് വീശിയടിക്കാൻ സാധ്യതയുളളതിനാൽ മത്സ്യത്തൊഴിലാളികൾ കടലിൽ പോകരുത്.

ജൂൺ 9 വരെ തിരുവനന്തപുരം നഗരത്തിലും സമീപ പ്രദേശങ്ങളിലും ഭാഗികമായി മേഘാവൃതമായ ആകാശമായിരിക്കും. ചില ഇടങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യതയുണ്ട്. ഈ ദിവസങ്ങളിലെ ഉയർന്ന താപനില 32 ഡിഗ്രി സെൽഷ്യസ് ആയിരിക്കും.

Kerala Weather: കഴിഞ്ഞ 24 മണിക്കൂറിനുളളിൽ രേഖപ്പെടുത്തിയ താപനില

ആലപ്പുഴ

കൂടിയ താപനില- 34 ഡിഗ്രി സെൽഷ്യസ്
കുറഞ്ഞ താപനില-24 ഡിഗ്രി സെൽഷ്യസ്

സിയാൽ കൊച്ചി

കൂടിയ താപനില- 34 ഡിഗ്രി സെൽഷ്യസ്
കുറഞ്ഞ താപനില-23 ഡിഗ്രി സെൽഷ്യസ്

കണ്ണൂർ

കൂടിയ താപനില- 33 ഡിഗ്രി സെൽഷ്യസ്
കുറഞ്ഞ താപനില-27 ഡിഗ്രി സെൽഷ്യസ്

കരിപ്പൂർ (എപി)

കൂടിയ താപനില- 33 ഡിഗ്രി സെൽഷ്യസ്
കുറഞ്ഞ താപനില-25 ഡിഗ്രി സെൽഷ്യസ്

കൊച്ചി എപി

കൂടിയ താപനില- 33 ഡിഗ്രി സെൽഷ്യസ്
കുറഞ്ഞ താപനില-24 ഡിഗ്രി സെൽഷ്യസ്

കോട്ടയം (ആർബി)

കൂടിയ താപനില- 35 ഡിഗ്രി സെൽഷ്യസ്
കുറഞ്ഞ താപനില-23 ഡിഗ്രി സെൽഷ്യസ്

കോഴിക്കോട്

കൂടിയ താപനില- 34 ഡിഗ്രി സെൽഷ്യസ്
കുറഞ്ഞ താപനില-27 ഡിഗ്രി സെൽഷ്യസ്

പാലക്കാട്

കൂടിയ താപനില- 37 ഡിഗ്രി സെൽഷ്യസ്
കുറഞ്ഞ താപനില-27 ഡിഗ്രി സെൽഷ്യസ്

പുനലൂർ

കൂടിയ താപനില- 34 ഡിഗ്രി സെൽഷ്യസ്
കുറഞ്ഞ താപനില-24 ഡിഗ്രി സെൽഷ്യസ്

തിരുവനന്തപുരം എപി

കൂടിയ താപനില- 32 ഡിഗ്രി സെൽഷ്യസ്
കുറഞ്ഞ താപനില-25 ഡിഗ്രി സെൽഷ്യസ്

തിരുവനന്തപുരം സിറ്റി

കൂടിയ താപനില- 32 ഡിഗ്രി സെൽഷ്യസ്
കുറഞ്ഞ താപനില-25 ഡിഗ്രി സെൽഷ്യസ്

വെളളാനിക്കര

കൂടിയ താപനില- 35 ഡിഗ്രി സെൽഷ്യസ്
കുറഞ്ഞ താപനില-23 ഡിഗ്രി സെൽഷ്യസ്

Get the latest Malayalam news and Weather news here. You can also read all the Weather news by following us on Twitter, Facebook and Telegram.

Web Title: Kerala weather report 2019 june 07 thiruvanthapuram kochi palakkd kozhikode

Next Story
Kerala Monsoon: കാത്തിരുന്ന കാലവർഷം കേരളത്തിൽ നാളെയെത്തുംkerala monsoon, rain, ie malayalam
The moderation of comments is automated and not cleared manually by malayalam.indianexpress.com
Best of Express