Kerala Weather: തിരുവനന്തപുരം: കേരളത്തിലും ലക്ഷദ്വീപിലും ഒറ്റപ്പെട്ട ഇടങ്ങളിൽ മഴ. തൃത്താലയിൽ (പാലക്കാട്) 11 സെന്റിമീറ്ററും, വടകരയിൽ (കോഴിക്കോട്) 10 സെന്റിമീറ്ററും മഴ ലഭിച്ചു. കാഞ്ഞിരപ്പിളളിയിലും (കോട്ടയം), പൊന്നാനിയിലും (മലപ്പുറം) 6 സെന്റിമീറ്റർ വീതവും, കൊച്ചി എപി (എറണാകുളം), മൂന്നാർ (ഇടുക്കി), പട്ടാമ്പി (പാലക്കാട്), പെരിന്തൽമണ്ണ (മലപ്പുറം) എന്നിവിടങ്ങളിൽ 5 സെന്റിമീറ്റർ വീതവും മഴ ലഭിച്ചു.

കോന്നി (പത്തനംതിട്ട), തൊടുപുഴ (ഇടുക്കി), കൊടുങ്ങല്ലൂർ (തൃശൂർ), ഇരിക്കൂർ (കണ്ണൂർ) എന്നിവിടങ്ങളിൽ 4 സെന്റിമീറ്റർ വീതവും, വൈക്കം (കോട്ടയം), എറണാകുളം സൗത്ത്, മൈലാടുംപാറ (ഇടുക്കി), ഇരിഞ്ഞാലക്കുട, കുന്നംകുളം (തൃശൂർ), മണ്ണാർക്കാട് (പാലക്കാട്), അമ്പലവയൽ, കുപ്പടി (വയനാട്) എന്നിവിടങ്ങളിൽ 3 സെന്റിമീറ്റർ വീതവും, കരിപ്പൂർ എപി, നിലമ്പൂർ (മലപ്പുറം), ചേർത്തല (ആലപ്പുഴ), ഹോസ്ദർഗ് (കാസർകോട്) എന്നിവിടങ്ങളിൽ 2 സെന്റിമീറ്റർ വീതവും, കോഴിക്കോട്, കൊയിലാണ്ടി (കോഴിക്കോട്), കണ്ണൂർ, കുരുടമണ്ണിൽ (പത്തനംതിട്ട), മാൻകോമ്പു (ആലപ്പുഴ), ഇടുക്കി, ആലത്തൂർ, ഒറ്റപ്പാലം, പറമ്പികുളം (പാലക്കാട്) എന്നിവിടങ്ങളിൽ 1 സെന്റിമീറ്റർ വീതവും മഴ ലഭിച്ചു.

കേരളത്തിൽ താപനിലയിൽ കാര്യമായ മാറ്റമുണ്ടായിട്ടില്ല. കണ്ണൂർ, പാലക്കാട്, ആലപ്പുഴ, കോട്ടയം, കോഴിക്കോട്, എറണാകുളം, മലപ്പുറം, തിരുവനന്തപുരം എന്നീ ജില്ലകളിൽ താപനില സാധാരണ നിലയിലും ഉയർന്നുതന്നെയാണ്. ഇന്നു ഏറ്റവും കൂടുതൽ ചൂട് രേഖപ്പെടുത്തിയത് പാലക്കാടാണ്, 37 ഡിഗ്രി സെൽഷ്യസ്.

ജൂൺ 6 മുതൽ ജൂൺ 10 വരെയുളള ദിവസങ്ങളിൽ കേരളത്തിലും ലക്ഷദ്വീപിലും ചില ഇടങ്ങളിൽ ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാധ്യതയുണ്ട്. ഈ 5 ദിവസങ്ങളിലും കേരളത്തിൽ ശക്തമായ മഴ പെയ്യുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ഈ തീയതികളിൽ 7 മുതൽ 11 സെന്റിമീറ്റർവരെ മഴ ലഭിച്ചേക്കും. ശക്തമായ കാറ്റ് വീശിയടിക്കാൻ സാധ്യതയുളളതിനാൽ ജൂൺ 8, 9 തീയതികളിൽ മത്സ്യത്തൊഴിലാളികൾ കടലിൽ പോകരുത്.

ജൂൺ 8 വരെ തിരുവനന്തപുരം നഗരത്തിലും സമീപ പ്രദേശങ്ങളിലും ഭാഗികമായി മേഘാവൃതമായ ആകാശമായിരിക്കും. ചില ഇടങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യതയുണ്ട്. ഈ ദിവസങ്ങളിലെ ഉയർന്ന താപനില 32 ഡിഗ്രി സെൽഷ്യസ് ആയിരിക്കും.

തെക്ക് പടിഞ്ഞാറന്‍ കാലവര്‍ഷം അടുത്ത 48 മണിക്കൂറിനുള്ളില്‍ കേരളത്തിലെത്തുമെന്ന് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ വകുപ്പ് അറിയിച്ചു. കേരള, കന്യാകുമാരി തീരത്ത് അറേബ്യന്‍ കടലിന്റെ കിഴക്ക് മധ്യഭാഗത്തായി ഒരു ന്യൂനമര്‍ദം ഈ മാസം ഒന്‍പതിനായി രൂപപ്പെടാനിടയുണ്ടെന്നും കാലാവസ്ഥ നിരീക്ഷ വകുപ്പ് അറിയിച്ചു. അടുത്ത ദിവസങ്ങളില്‍ സംസ്ഥാനത്ത് വ്യാപകമായ മഴയ്ക്കും ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ കനത്ത മഴയ്ക്കും സാധ്യതയുണ്ട്. കേരള – കര്‍ണാടക തീരങ്ങളില്‍ കാറ്റിന്റെ വേഗം മണിക്കൂറില്‍ 35 കിലോമീറ്റര്‍ മുതല്‍ 45 വരെ കിലോമീറ്റര്‍ വരെ ആയിരിക്കും. കടലില്‍ പോകുന്നവര്‍ ജാഗ്രത പാലിക്കണമെന്നും നിര്‍ദേശം.

Kerala Weather: കഴിഞ്ഞ 24 മണിക്കൂറിനുളളിൽ രേഖപ്പെടുത്തിയ താപനില

ആലപ്പുഴ

കൂടിയ താപനില- 34 ഡിഗ്രി സെൽഷ്യസ്
കുറഞ്ഞ താപനില-25 ഡിഗ്രി സെൽഷ്യസ്

സിയാൽ കൊച്ചി

കൂടിയ താപനില- 33 ഡിഗ്രി സെൽഷ്യസ്
കുറഞ്ഞ താപനില-24 ഡിഗ്രി സെൽഷ്യസ്

കണ്ണൂർ

കൂടിയ താപനില- 36 ഡിഗ്രി സെൽഷ്യസ്
കുറഞ്ഞ താപനില-25 ഡിഗ്രി സെൽഷ്യസ്

കരിപ്പൂർ (എപി)

കൂടിയ താപനില- 33 ഡിഗ്രി സെൽഷ്യസ്
കുറഞ്ഞ താപനില-24 ഡിഗ്രി സെൽഷ്യസ്

കൊച്ചി എപി

കൂടിയ താപനില- 32 ഡിഗ്രി സെൽഷ്യസ്
കുറഞ്ഞ താപനില-25 ഡിഗ്രി സെൽഷ്യസ്

കോട്ടയം (ആർബി)

കൂടിയ താപനില- 34 ഡിഗ്രി സെൽഷ്യസ്
കുറഞ്ഞ താപനില-23 ഡിഗ്രി സെൽഷ്യസ്

കോഴിക്കോട്

കൂടിയ താപനില- 35 ഡിഗ്രി സെൽഷ്യസ്
കുറഞ്ഞ താപനില-25 ഡിഗ്രി സെൽഷ്യസ്

പാലക്കാട്

കൂടിയ താപനില- 37 ഡിഗ്രി സെൽഷ്യസ്
കുറഞ്ഞ താപനില-25 ഡിഗ്രി സെൽഷ്യസ്

പുനലൂർ

കൂടിയ താപനില- 35 ഡിഗ്രി സെൽഷ്യസ്
കുറഞ്ഞ താപനില-23 ഡിഗ്രി സെൽഷ്യസ്

തിരുവനന്തപുരം എപി

കൂടിയ താപനില- 32 ഡിഗ്രി സെൽഷ്യസ്
കുറഞ്ഞ താപനില-26 ഡിഗ്രി സെൽഷ്യസ്

തിരുവനന്തപുരം സിറ്റി

കൂടിയ താപനില- 32 ഡിഗ്രി സെൽഷ്യസ്
കുറഞ്ഞ താപനില-25 ഡിഗ്രി സെൽഷ്യസ്

വെളളാനിക്കര

കൂടിയ താപനില- 35 ഡിഗ്രി സെൽഷ്യസ്
കുറഞ്ഞ താപനില-23 ഡിഗ്രി സെൽഷ്യസ്

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook