Kerala Weather: തിരുവനന്തപുരം: കേരളത്തിൽ കാലവർഷം ദുർബലം. വളരെ കുറച്ച് ഇടങ്ങളിൽ മാത്രമാണ് ഇന്ന് മഴ ലഭിച്ചത്. തൃശൂരിലെ എണമക്കലിൽ 3 സെന്റിമീറ്ററും ഇരിഞ്ഞാലക്കുടയിലും മാനന്തവാടിയിലും കുട്‌ലുവിലും 2 സെന്റിമീറ്റർ വീതം മഴ ലഭിച്ചു. എറണാകുളം സൗത്ത്, കൊയിലാണ്ടി, വടകര, ഇരിക്കൂർ എന്നിവിടങ്ങളിൽ ഒരു സെന്റിമീറ്റർ വീതമാണ് മഴ ലഭിച്ചത്.

ജൂലൈ 31 മുതൽ ഓഗസ്റ്റ് 4 വരെയുളള 5 ദിവസം കേരളത്തിലെ ചില ഇടങ്ങളിൽ ഇടിമിന്നലോടുകൂടിയ മഴ പെയ്യുമെന്നാണ് കാലാവസ്ഥാ വകുപ്പ് റിപ്പോർട്ട്. ഓഗസ്റ്റ് 4 ന് അതിശക്തമായ മഴയ്ക്ക് സാധ്യതയെന്ന് മുന്നറിയിപ്പുണ്ട്. ഈ ദിവസം 7 മുതൽ 11 സെന്റിമീറ്റർവരെ മഴ ലഭിച്ചേക്കും. ഓഗസ്റ്റ് മൂന്നുവരെ ശക്തമായ കാറ്റിനു സാധ്യതയുളളതിനാൽ അറബിക്കടലിന്റെ തെക്കു പടിഞ്ഞാറ്, മധ്യ, വടക്കു ഭാഗങ്ങളിൽ മൽസ്യ ബന്ധനത്തിനു പോകരുതെന്ന് നിർദേശമുണ്ട്.

അതേസമയം, കേരളത്തിൽ ഇത്തവണ മഴയുടെ അളവ് ഗണ്യമായി കുറഞ്ഞിട്ടുണ്ട്. മഴക്കാലത്ത് സാധാരണ ലഭിക്കുന്നതിൽനിന്നും 31 ശതമാനം മഴയുടെ കുറവാണ് ഉണ്ടായിരിക്കുന്നത്. 1343 മില്ലിമീറ്റർ മഴ ലഭിക്കുമെന്ന് പ്രതീക്ഷിച്ചുവെങ്കിലും 930 മില്ലിമീറ്റർ മാത്രമാണ് ലഭിച്ചത്. കോഴിക്കോട് ജില്ലയിൽ മാത്രമാണ് ഇത്തവണ ഭേദപ്പെട്ട മഴ ലഭിച്ചത്.

Kerala Weather: കഴിഞ്ഞ 24 മണിക്കൂറിനുളളിൽ രേഖപ്പെടുത്തിയ താപനില

ആലപ്പുഴ

കൂടിയ താപനില- 33 ഡിഗ്രി സെൽഷ്യസ്
കുറഞ്ഞ താപനില-26 ഡിഗ്രി സെൽഷ്യസ്

സിയാൽ കൊച്ചി

കൂടിയ താപനില- 32 ഡിഗ്രി സെൽഷ്യസ്
കുറഞ്ഞ താപനില-24 ഡിഗ്രി സെൽഷ്യസ്

കണ്ണൂർ

കൂടിയ താപനില- 30 ഡിഗ്രി സെൽഷ്യസ്
കുറഞ്ഞ താപനില-25 ഡിഗ്രി സെൽഷ്യസ്

കരിപ്പൂർ (എപി)

കൂടിയ താപനില- 29 ഡിഗ്രി സെൽഷ്യസ്
കുറഞ്ഞ താപനില-24 ഡിഗ്രി സെൽഷ്യസ്

കൊച്ചി എപി

കൂടിയ താപനില- 31 ഡിഗ്രി സെൽഷ്യസ്
കുറഞ്ഞ താപനില-25 ഡിഗ്രി സെൽഷ്യസ്

കോട്ടയം (ആർബി)

കൂടിയ താപനില- 34 ഡിഗ്രി സെൽഷ്യസ്
കുറഞ്ഞ താപനില-24 ഡിഗ്രി സെൽഷ്യസ്

കോഴിക്കോട്

കൂടിയ താപനില- 31 ഡിഗ്രി സെൽഷ്യസ്
കുറഞ്ഞ താപനില-25 ഡിഗ്രി സെൽഷ്യസ്

പാലക്കാട്

കൂടിയ താപനില- 31 ഡിഗ്രി സെൽഷ്യസ്
കുറഞ്ഞ താപനില-25 ഡിഗ്രി സെൽഷ്യസ്

പുനലൂർ

കൂടിയ താപനില- 34 ഡിഗ്രി സെൽഷ്യസ്
കുറഞ്ഞ താപനില-23 ഡിഗ്രി സെൽഷ്യസ്

തിരുവനന്തപുരം എപി

കൂടിയ താപനില- 31 ഡിഗ്രി സെൽഷ്യസ്
കുറഞ്ഞ താപനില-25 ഡിഗ്രി സെൽഷ്യസ്

തിരുവനന്തപുരം സിറ്റി

കൂടിയ താപനില- 31 ഡിഗ്രി സെൽഷ്യസ്
കുറഞ്ഞ താപനില-25 ഡിഗ്രി സെൽഷ്യസ്

വെളളാനിക്കര

കൂടിയ താപനില- 32 ഡിഗ്രി സെൽഷ്യസ്
കുറഞ്ഞ താപനില-23 ഡിഗ്രി സെൽഷ്യസ്

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook