Kerala Weather: തിരുവനന്തപുരം: തെക്കു പടിഞ്ഞാറൻ കാലവർഷം കേരളത്തിൽ ദുർബലമായി തുടരുന്നു. കേരളത്തിലും ലക്ഷദ്വീപിലും ചിലയിടങ്ങളിൽ മഴ ലഭിച്ചു. കണ്ണൂർ, തലശേരി, വടകര (കോഴിക്കോട്), മാനന്തവാടി (വയനാട്), ഹോസ്ദർഗ് (കാസർകോട്) എന്നിവിടങ്ങലിൽ 2 സെന്റിമീറ്റർ വീതം മഴ ലഭിച്ചു. അടുത്ത നാലു ദിവസം കേരളത്തിലെ ഒറ്റപ്പെട്ട ഇടങ്ങളിൽ മഴ പെയ്യുമെന്നാണ് കാലാവസ്ഥ വകുപ്പ് റിപ്പോർട്ട്

ജൂലൈ 30, 31, ഓഗസ്റ്റ് 1, 2 തീയതികളിൽ കേരളത്തിലും ലക്ഷദ്വീപിലും ചിലയിടങ്ങളിൽ മഴ പെയ്തേക്കും. ഓഗസ്റ്റ് 3 ന് കേരളത്തിലും ലക്ഷദ്വീപിലും പരക്കെ മഴ ലഭിക്കുമെന്നാണ് കാലാവസ്ഥ വകുപ്പ് റിപ്പോർട്ടിൽ പറയുന്നത്. ഓഗസ്റ്റ് മൂന്നിന് അതിശകത്മായ മഴയ്ക്ക് സാധ്യതയുണ്ടെന്ന മുന്നറിയിപ്പും നൽകിയിട്ടുണ്ട്.

Kerala News Live Updates: പീഡനക്കേസ്: ഡിഎൻഎ പരിശോധനയ്ക്കായി ബിനോയ് കോടിയേരി രക്ത സാംപിൾ നൽകി

ജൂലൈ 30 നും ഓഗസ്റ്റ് മൂന്നിനും ഇടയ്ക്ക് തെക്കുപടിഞ്ഞാറൻ ദിശയിൽ നിന്നുള്ള ശക്തമായ കാറ്റ് തെക്കുപടിഞ്ഞാറൻ, മധ്യ, വടക്കൻ അറേബ്യൻ കടലുകളിൽ 40-50 കിലോമീറ്റർ വേഗത കൈവരിക്കും. മത്സ്യത്തൊഴിലാളികൾ ഈ തീയതികളിൽ ഈ ഭാഗങ്ങളിൽ മീൻ പിടിക്കാൻ പോകുന്നത് ഒഴിവാക്കണം.

Kerala Weather: കഴിഞ്ഞ 24 മണിക്കൂറിനുളളിൽ രേഖപ്പെടുത്തിയ താപനില

ആലപ്പുഴ

കൂടിയ താപനില- 33 ഡിഗ്രി സെൽഷ്യസ്
കുറഞ്ഞ താപനില-26 ഡിഗ്രി സെൽഷ്യസ്

സിയാൽ കൊച്ചി

കൂടിയ താപനില- 32 ഡിഗ്രി സെൽഷ്യസ്
കുറഞ്ഞ താപനില-24 ഡിഗ്രി സെൽഷ്യസ്

കണ്ണൂർ

കൂടിയ താപനില- 32 ഡിഗ്രി സെൽഷ്യസ്
കുറഞ്ഞ താപനില-23 ഡിഗ്രി സെൽഷ്യസ്

കരിപ്പൂർ (എപി)

കൂടിയ താപനില- 30 ഡിഗ്രി സെൽഷ്യസ്
കുറഞ്ഞ താപനില-23 ഡിഗ്രി സെൽഷ്യസ്

കൊച്ചി എപി

കൂടിയ താപനില- 31 ഡിഗ്രി സെൽഷ്യസ്
കുറഞ്ഞ താപനില-26 ഡിഗ്രി സെൽഷ്യസ്

കോട്ടയം (ആർബി)

കൂടിയ താപനില- 31 ഡിഗ്രി സെൽഷ്യസ്
കുറഞ്ഞ താപനില-24 ഡിഗ്രി സെൽഷ്യസ്

കോഴിക്കോട്

കൂടിയ താപനില- 32 ഡിഗ്രി സെൽഷ്യസ്
കുറഞ്ഞ താപനില-24 ഡിഗ്രി സെൽഷ്യസ്

പാലക്കാട്

കൂടിയ താപനില- 31 ഡിഗ്രി സെൽഷ്യസ്
കുറഞ്ഞ താപനില-24 ഡിഗ്രി സെൽഷ്യസ്

പുനലൂർ

കൂടിയ താപനില- 32 ഡിഗ്രി സെൽഷ്യസ്
കുറഞ്ഞ താപനില-25 ഡിഗ്രി സെൽഷ്യസ്

തിരുവനന്തപുരം എപി

കൂടിയ താപനില- 30 ഡിഗ്രി സെൽഷ്യസ്
കുറഞ്ഞ താപനില-25 ഡിഗ്രി സെൽഷ്യസ്

തിരുവനന്തപുരം സിറ്റി

കൂടിയ താപനില- 31 ഡിഗ്രി സെൽഷ്യസ്
കുറഞ്ഞ താപനില-25 ഡിഗ്രി സെൽഷ്യസ്

വെളളാനിക്കര

കൂടിയ താപനില- 31 ഡിഗ്രി സെൽഷ്യസ്
കുറഞ്ഞ താപനില-23 ഡിഗ്രി സെൽഷ്യസ്

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook