Latest News

Kerala Weather: കാലവർഷം ദുർബലം; കേരളത്തിലും ലക്ഷ്വദ്വീപിലും ഒറ്റപ്പെട്ട ഇടങ്ങളിൽ മഴ

Kerala Weather: കോഴിക്കോട് ജില്ലയിലെ വടകരയിലാണ് ഏറ്റവും കൂടുതൽ മഴ ലഭിച്ചത്, ആറ് സെന്റീമീറ്റർ

Kerala weather, കാലാവസ്ഥ, Kerala weather report, may 16 weather, കേരളത്തിലെ കാലാവസ്ഥ, weather thiruvananthapuram, കാലാവസ്ഥ തിരുവനന്തപുരം, weather kochi, കാലാവസ്ഥ കൊച്ചി, weather palakkad, കാലാവസ്ഥ പാലക്കാട്, weather kozhikode, കാലാവസ്ഥ കോഴിക്കോട്, weather thrissur, കാലാവസ്ഥ തൃശൂർ, ie malayalam, ഐഇ മലയാളം

Kerala Weather: തിരുവനന്തപുരം: സംസ്ഥാനത്ത തെക്ക് പടിഞ്ഞാറൻ കാലവർഷം ദുർബലം. കേരളത്തിലും ലക്ഷ്വദ്വീപിലും ഒറ്റപ്പെട്ട ഇടങ്ങളിൽ മഴ ലഭിച്ചു. കോഴിക്കോട് ജില്ലയിലെ വടകരയിലാണ് ഏറ്റവും കൂടുതൽ മഴ ലഭിച്ചത്, ആറ് സെന്റീമീറ്റർ. കണ്ണൂർ ജില്ലയിലെ ഇരിക്കൂറിൽ രണ്ട് സെന്റീമീറ്ററും കൊയിലാണ്ടി, വൈത്തിരി, തളിപറമ്പ്, ഹോസ്ദുർഗ് എന്നിവിടങ്ങളിൽ ഒരു സെന്റീമീറ്റർ മഴയും ലഭിച്ചു.

അടുത്ത് അഞ്ച് ദിവസത്തേക്ക് സംസ്ഥാനത്ത് മഴ മുന്നറിയിപ്പൊന്നും ഇല്ല. അതേസമയം, അറബിക്കടലിൽ തെക്ക് പടിഞ്ഞാറൻ, മധ്യപടിഞ്ഞാറൻ ഭാഗത്ത് ശക്തമായ കാറ്റിന് സാധ്യതയുണ്ട്. 40 മുതൽ 50 കിലോമീറ്റർ കാറ്റിന് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥ മുന്നറിയിപ്പ്. കടലും പ്രക്ഷുബ്ദമായിരിക്കും.

Also Read: ട്രാക്ക് മുങ്ങിപ്പോയാല്‍ എന്തു ചെയ്യും; ഇന്ത്യന്‍ റെയില്‍വെയുടെ ‘ട്രെയിന്‍ രക്ഷാപ്രവര്‍ത്തനം’ ഇങ്ങനെ

അതേസമയം, രാജ്യത്തിന്റെ മറ്റ് ഭാഗങ്ങളിൽ വെള്ളിയാഴ്ച മുതല്‍ ആരംഭിച്ച മഴയുടെ അളവിൽ നേരിയ കുറവ്. മുംബൈ നഗരത്തിലെ ജീവിതം ഏറെക്കുറെ സാധാരണ ഗതിയിലായി. അതേസമയം നഗരപരിധിക്ക് പുറത്ത് വിവിധ പ്രദേശങ്ങള്‍ ഇപ്പോഴും വെള്ളത്തിനടിയിലാണ്. തെക്കന്‍ രാജസ്ഥാനിലും മഴക്കെടുതി രൂക്ഷമായി തുടരുകയാണ്.

Kerala Weather: കഴിഞ്ഞ 24 മണിക്കൂറിനുളളിൽ രേഖപ്പെടുത്തിയ താപനില

ആലപ്പുഴ

കൂടിയ താപനില- 32 ഡിഗ്രി സെൽഷ്യസ്
കുറഞ്ഞ താപനില-26 ഡിഗ്രി സെൽഷ്യസ്

സിയാൽ കൊച്ചി

കൂടിയ താപനില- 31 ഡിഗ്രി സെൽഷ്യസ്
കുറഞ്ഞ താപനില-24 ഡിഗ്രി സെൽഷ്യസ്

കണ്ണൂർ

കൂടിയ താപനില- 31 ഡിഗ്രി സെൽഷ്യസ്
കുറഞ്ഞ താപനില-25 ഡിഗ്രി സെൽഷ്യസ്

കരിപ്പൂർ (എപി)

കൂടിയ താപനില-30 ഡിഗ്രി സെൽഷ്യസ്
കുറഞ്ഞ താപനില-24 ഡിഗ്രി സെൽഷ്യസ്

കൊച്ചി എപി

കൂടിയ താപനില- 30 ഡിഗ്രി സെൽഷ്യസ്
കുറഞ്ഞ താപനില-26 ഡിഗ്രി സെൽഷ്യസ്

കോട്ടയം (ആർബി)

കൂടിയ താപനില- 33 ഡിഗ്രി സെൽഷ്യസ്
കുറഞ്ഞ താപനില-23 ഡിഗ്രി സെൽഷ്യസ്

കോഴിക്കോട്

കൂടിയ താപനില- 33 ഡിഗ്രി സെൽഷ്യസ്
കുറഞ്ഞ താപനില-26 ഡിഗ്രി സെൽഷ്യസ്

പാലക്കാട്

കൂടിയ താപനില- 30 ഡിഗ്രി സെൽഷ്യസ്
കുറഞ്ഞ താപനില-25 ഡിഗ്രി സെൽഷ്യസ്

പുനലൂർ

കൂടിയ താപനില- 33 ഡിഗ്രി സെൽഷ്യസ്
കുറഞ്ഞ താപനില-23 ഡിഗ്രി സെൽഷ്യസ്

തിരുവനന്തപുരം എപി

കൂടിയ താപനില- 30 ഡിഗ്രി സെൽഷ്യസ്
കുറഞ്ഞ താപനില-25 ഡിഗ്രി സെൽഷ്യസ്

തിരുവനന്തപുരം സിറ്റി

കൂടിയ താപനില- 32 ഡിഗ്രി സെൽഷ്യസ്
കുറഞ്ഞ താപനില-25 ഡിഗ്രി സെൽഷ്യസ്

വെളളാനിക്കര

കൂടിയ താപനില- 31 ഡിഗ്രി സെൽഷ്യസ്
കുറഞ്ഞ താപനില-24 ഡിഗ്രി സെൽഷ്യസ്

Get the latest Malayalam news and Weather news here. You can also read all the Weather news by following us on Twitter, Facebook and Telegram.

Web Title: Kerala weather report 2019 july 29 thiruvanthapuram kochi palakkd kozhikode

The moderation of comments is automated and not cleared manually by malayalam.indianexpress.com
Best of Express