Kerala Weather: തിരുവനന്തപുരം: കേരളത്തിൽ കാലവർഷം ദുർബലമാകുന്നു. വരും ദിവസങ്ങളിൽ മഴ കുറയുമെന്നാണ് കാലാവസ്ഥ റിപ്പോർട്ട്. കാസർഗോഡ് ജില്ലയിലെ കുഡുലുവിലാണ് കഴിഞ്ഞ മണിക്കൂറുകളിൽ ഏറ്റവും കൂടുതൽ മഴ ലഭിച്ചത്, 8 സെന്രീമീറ്റർ. ചേർത്തല, കുമരകം, ആലത്തൂർ, എന്നിവിടങ്ങളിൽ അഞ്ച് സെന്റീമീറ്ററും സിയാൽ കൊച്ചി, കോഴ, തൊടുപുഴ, ഇരിഞ്ഞാലകുട, കൊടുങ്ങലൂർ എന്നിവിടങ്ങളിൽ നാല് സെന്റീമീറ്റർ വീതവും മഴ ലഭിച്ചു.
വരും ദിവസങ്ങളിൽ കേരളത്തിൽ ലഭിക്കുന്ന മഴയുടെ അളവ് കുറയുമെന്നാണ് റിപ്പോർട്ട്. ജൂലൈ 24 മുതൽ 28 വരെ കേരളത്തിലെ ഒട്ടുമിക്ക ഇടങ്ങളിലും ഇടിമിന്നലോടു കൂടിയ ശക്തമായ മഴ ലഭിച്ചേക്കും. 25-ാം തീയതിവരെ ശക്തമായ മഴ ലഭിക്കുമെന്നാണ് കാലാവസ്ഥ മുന്നറിയിപ്പ്. തുടർന്നുള്ള ദിവസങ്ങളിൽ മഴയുടെ അളവ് കുറയും. 7 മുതൽ 11 സെന്റിമീറ്റർവരെ ഈ ദിവസങ്ങളിൽ മഴ ലഭിച്ചേക്കും.
ഇന്നു പടിഞ്ഞാറു ദിശയിൽ മണിക്കൂറിൽ 40-50 കിലോമീറ്റർ വേഗതയിൽ കാറ്റ് വീശിയടിക്കാൻ സാധ്യതയുണ്ട്. കടലും പ്രക്ഷുബ്ദമായിരിക്കും. പൊഴിയൂർ മുതൽ കാസർകോട് വരെ കേരള തീരത്ത് 2.5 മുതൽ 3.3 മീറ്റർവരെ ഉയരത്തിൽ തിരമാലകൾ ഉയർന്നുപൊങ്ങാൻ സാധ്യതയുണ്ട്. അതിനാൽ ജൂലൈ മത്സ്യത്തൊഴിലാളികൾ കടലിൽ പോകരുതെന്ന് നിർദേശമുണ്ട്.
Kerala Weather: കഴിഞ്ഞ 24 മണിക്കൂറിനുളളിൽ രേഖപ്പെടുത്തിയ താപനില
ആലപ്പുഴ
കൂടിയ താപനില- 29 ഡിഗ്രി സെൽഷ്യസ്
കുറഞ്ഞ താപനില-23 ഡിഗ്രി സെൽഷ്യസ്
സിയാൽ കൊച്ചി
കൂടിയ താപനില- 30 ഡിഗ്രി സെൽഷ്യസ്
കുറഞ്ഞ താപനില-22 ഡിഗ്രി സെൽഷ്യസ്
കണ്ണൂർ
കൂടിയ താപനില- 26 ഡിഗ്രി സെൽഷ്യസ്
കുറഞ്ഞ താപനില-23 ഡിഗ്രി സെൽഷ്യസ്
കരിപ്പൂർ (എപി)
കൂടിയ താപനില-27 ഡിഗ്രി സെൽഷ്യസ്
കുറഞ്ഞ താപനില-22 ഡിഗ്രി സെൽഷ്യസ്
കൊച്ചി എപി
കൂടിയ താപനില- 30 ഡിഗ്രി സെൽഷ്യസ്
കുറഞ്ഞ താപനില-23 ഡിഗ്രി സെൽഷ്യസ്
കോട്ടയം (ആർബി)
കൂടിയ താപനില- 31 ഡിഗ്രി സെൽഷ്യസ്
കുറഞ്ഞ താപനില-21 ഡിഗ്രി സെൽഷ്യസ്
കോഴിക്കോട്
കൂടിയ താപനില- 27 ഡിഗ്രി സെൽഷ്യസ്
കുറഞ്ഞ താപനില-23 ഡിഗ്രി സെൽഷ്യസ്
പാലക്കാട്
കൂടിയ താപനില- 29 ഡിഗ്രി സെൽഷ്യസ്
കുറഞ്ഞ താപനില-23 ഡിഗ്രി സെൽഷ്യസ്
പുനലൂർ
കൂടിയ താപനില- 29 ഡിഗ്രി സെൽഷ്യസ്
കുറഞ്ഞ താപനില-23 ഡിഗ്രി സെൽഷ്യസ്
തിരുവനന്തപുരം എപി
കൂടിയ താപനില- 32 ഡിഗ്രി സെൽഷ്യസ്
കുറഞ്ഞ താപനില-23 ഡിഗ്രി സെൽഷ്യസ്
തിരുവനന്തപുരം സിറ്റി
കൂടിയ താപനില- 31 ഡിഗ്രി സെൽഷ്യസ്
കുറഞ്ഞ താപനില-23 ഡിഗ്രി സെൽഷ്യസ്
വെളളാനിക്കര
കൂടിയ താപനില- 25 ഡിഗ്രി സെൽഷ്യസ്
കുറഞ്ഞ താപനില-20 ഡിഗ്രി സെൽഷ്യസ്