Kerala Weather: തിരുവനന്തപുരം: തെക്കുപടിഞ്ഞാറൻ കാലവർഷം കേരളത്തിൽ ശക്തമായി തുടരുന്നു. കേരളത്തിൽ പരക്കെ മഴ ലഭിച്ചു. കോഴിക്കോട് വടകരയിലാണ് ഇന്ന് ഏറ്റവും കൂടുതൽ മഴ ലഭിച്ചത്, 17 സെന്റിമീറ്റർ. കാസർകോട് ഹോസ്ദർഗിൽ 14 സെന്റിമീറ്ററും കണ്ണൂർ തളിപ്പറമ്പിൽ 11 സെന്റിമീറ്ററും മഴ ലഭിച്ചു. അടുത്ത ഏതാനും ദിവസം കൂടി കാലവർഷം കേരളത്തിൽ ശക്തിപ്പെടുമെന്നാണ് കാലാവസ്ഥ റിപ്പോർട്ട്.

ജൂലൈ 23 മുതൽ 27 വരെ കേരളത്തിലെ ഒട്ടുമിക്ക ഇടങ്ങളിലും ഇടിമിന്നലോടു കൂടിയ അതിശക്തമായ മഴ ലഭിച്ചേക്കും. 26-ാം തീയതിവരെ ശക്തമായ മഴ ലഭിക്കുമെന്നാണ് കാലാവസ്ഥ മുന്നറിയിപ്പ്. 7 മുതൽ 11 സെന്റിമീറ്റർവരെ ഈ ദിവസങ്ങളിൽ മഴ ലഭിച്ചേക്കും.

Kerala Weather Live: കാസർകോട് ഇന്നും മഴ ശക്തം, മധുവാഹിനി പുഴ കര കവിഞ്ഞൊഴുകി

ഇന്നു പടിഞ്ഞാറു ദിശയിൽ മണിക്കൂറിൽ 40-50 കിലോമീറ്റർ വേഗതയിൽ കാറ്റ് വീശിയടിക്കാൻ സാധ്യതയുണ്ട്. കടലും പ്രക്ഷുബ്ദമായിരിക്കും. പൊഴിയൂർ മുതൽ കാസർകോട് വരെ കേരള തീരത്ത് 2.5 മുതൽ 3.3 മീറ്റർവരെ ഉയരത്തിൽ തിരമാലകൾ ഉയർന്നുപൊങ്ങാൻ സാധ്യതയുണ്ട്. അതിനാൽ ജൂലൈ മത്സ്യത്തൊഴിലാളികൾ കടലിൽ പോകരുതെന്ന് നിർദേശമുണ്ട്.

Kerala Weather: കഴിഞ്ഞ 24 മണിക്കൂറിനുളളിൽ രേഖപ്പെടുത്തിയ താപനില

ആലപ്പുഴ

കൂടിയ താപനില- 28 ഡിഗ്രി സെൽഷ്യസ്
കുറഞ്ഞ താപനില-22 ഡിഗ്രി സെൽഷ്യസ്

സിയാൽ കൊച്ചി

കൂടിയ താപനില- 27 ഡിഗ്രി സെൽഷ്യസ്
കുറഞ്ഞ താപനില-21 ഡിഗ്രി സെൽഷ്യസ്

കണ്ണൂർ

കൂടിയ താപനില- 25 ഡിഗ്രി സെൽഷ്യസ്
കുറഞ്ഞ താപനില-23 ഡിഗ്രി സെൽഷ്യസ്

കരിപ്പൂർ (എപി)

കൂടിയ താപനില-25 ഡിഗ്രി സെൽഷ്യസ്
കുറഞ്ഞ താപനില-21 ഡിഗ്രി സെൽഷ്യസ്

കൊച്ചി എപി

കൂടിയ താപനില- 27 ഡിഗ്രി സെൽഷ്യസ്
കുറഞ്ഞ താപനില-22 ഡിഗ്രി സെൽഷ്യസ്

കോട്ടയം (ആർബി)

കൂടിയ താപനില- 30 ഡിഗ്രി സെൽഷ്യസ്
കുറഞ്ഞ താപനില-20 ഡിഗ്രി സെൽഷ്യസ്

കോഴിക്കോട്

കൂടിയ താപനില- 27 ഡിഗ്രി സെൽഷ്യസ്
കുറഞ്ഞ താപനില-23 ഡിഗ്രി സെൽഷ്യസ്

പാലക്കാട്

കൂടിയ താപനില- 26 ഡിഗ്രി സെൽഷ്യസ്
കുറഞ്ഞ താപനില-22 ഡിഗ്രി സെൽഷ്യസ്

പുനലൂർ

കൂടിയ താപനില- 28 ഡിഗ്രി സെൽഷ്യസ്
കുറഞ്ഞ താപനില-21 ഡിഗ്രി സെൽഷ്യസ്

തിരുവനന്തപുരം എപി

കൂടിയ താപനില- 31 ഡിഗ്രി സെൽഷ്യസ്
കുറഞ്ഞ താപനില-23 ഡിഗ്രി സെൽഷ്യസ്

തിരുവനന്തപുരം സിറ്റി

കൂടിയ താപനില- 31 ഡിഗ്രി സെൽഷ്യസ്
കുറഞ്ഞ താപനില-23 ഡിഗ്രി സെൽഷ്യസ്

വെളളാനിക്കര

കൂടിയ താപനില- 25 ഡിഗ്രി സെൽഷ്യസ്
കുറഞ്ഞ താപനില-20 ഡിഗ്രി സെൽഷ്യസ്

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook