Kerala Weather: തിരുവനന്തപുരം: കേരളത്തിലും ലക്ഷദ്വീപിലും പലയിടത്തും മഴ. കേരളത്തിൽ ആലപ്പുഴ ചേർത്തലയിലും കോട്ടയത്തുമാണ് ഏറ്റവും കൂടുതൽ മഴ ലഭിച്ചത്, 6 സെന്റിമീറ്റർ. ലക്ഷദ്വീപിലെ അമിനിയൽ 14 സെന്റിമീറ്ററും മിനിക്കോയിയിൽ 8 സെന്റിമീറ്ററും മഴ ലഭിച്ചു.
കേരളത്തിൽ അടുത്ത 5 ദിവസം (ജൂലൈ 18 മുതൽ 22 വരെ) ഇടിമിന്നലോടുകൂടിയ ശക്തമായ മഴയ്ക്ക് സാധ്യതയെന്നാണ് കാലാവസ്ഥ വകുപ്പ് റിപ്പോർട്ട്. ഈ 5 ദിവസവും അതിശക്തമായ മഴ ലഭിക്കുമെന്നാണ് കാലാവസ്ഥ മുന്നറിയിപ്പ്. ഈ ദിവസങ്ങളിൽ 7 മുതൽ 11 സെന്റിമീറ്റർവരെ മഴ ലഭിച്ചേക്കും.
ജൂലൈ 18, 19, 20 തീയതികളിൽ മൽസ്യത്തൊഴിലാളികൾ കടലിൽ പോകരുതെന്ന് നിർദേശമുണ്ട്. വടക്കു പടിഞ്ഞാറൻ ദിശയിൽ മണിക്കൂറിൽ 40-50 കിലോമീറ്റർ വേഗതയിൽ കേരള തീരത്തും ലക്ഷദ്വീപിലും കാറ്റ് വീശിയടിക്കാൻ സാധ്യതയുണ്ട്.
Kerala Weather Live: സംസ്ഥാനത്ത് മഴ കനക്കുന്നു
ജൂലൈ 19 രാവിലെവരെ തിരുവനന്തപുരം നഗരത്തിലും സമീപ പ്രദേശങ്ങളിലും ഭാഗികമായി മേഘാവൃതമായ ആകാശമായിരിക്കും. ചില ഇടങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യതയുണ്ട്.
Kerala Weather: കഴിഞ്ഞ 24 മണിക്കൂറിനുളളിൽ രേഖപ്പെടുത്തിയ താപനില
ആലപ്പുഴ
കൂടിയ താപനില- 28 ഡിഗ്രി സെൽഷ്യസ്
കുറഞ്ഞ താപനില-24 ഡിഗ്രി സെൽഷ്യസ്
സിയാൽ കൊച്ചി
കൂടിയ താപനില- 31 ഡിഗ്രി സെൽഷ്യസ്
കുറഞ്ഞ താപനില-24 ഡിഗ്രി സെൽഷ്യസ്
കണ്ണൂർ
കൂടിയ താപനില- 30 ഡിഗ്രി സെൽഷ്യസ്
കുറഞ്ഞ താപനില-25 ഡിഗ്രി സെൽഷ്യസ്
കരിപ്പൂർ (എപി)
കൂടിയ താപനില-30 ഡിഗ്രി സെൽഷ്യസ്
കുറഞ്ഞ താപനില-24 ഡിഗ്രി സെൽഷ്യസ്
കൊച്ചി എപി
കൂടിയ താപനില- 30 ഡിഗ്രി സെൽഷ്യസ്
കുറഞ്ഞ താപനില-25 ഡിഗ്രി സെൽഷ്യസ്
കോട്ടയം (ആർബി)
കൂടിയ താപനില- 31 ഡിഗ്രി സെൽഷ്യസ്
കുറഞ്ഞ താപനില-23 ഡിഗ്രി സെൽഷ്യസ്
കോഴിക്കോട്
കൂടിയ താപനില- 33 ഡിഗ്രി സെൽഷ്യസ്
കുറഞ്ഞ താപനില-25 ഡിഗ്രി സെൽഷ്യസ്
പാലക്കാട്
കൂടിയ താപനില- 32 ഡിഗ്രി സെൽഷ്യസ്
കുറഞ്ഞ താപനില-25 ഡിഗ്രി സെൽഷ്യസ്
പുനലൂർ
കൂടിയ താപനില- 30 ഡിഗ്രി സെൽഷ്യസ്
കുറഞ്ഞ താപനില-23 ഡിഗ്രി സെൽഷ്യസ്
തിരുവനന്തപുരം എപി
കൂടിയ താപനില- 29 ഡിഗ്രി സെൽഷ്യസ്
കുറഞ്ഞ താപനില-23 ഡിഗ്രി സെൽഷ്യസ്
തിരുവനന്തപുരം സിറ്റി
കൂടിയ താപനില- 29 ഡിഗ്രി സെൽഷ്യസ്
കുറഞ്ഞ താപനില-24 ഡിഗ്രി സെൽഷ്യസ്
വെളളാനിക്കര
കൂടിയ താപനില- 31 ഡിഗ്രി സെൽഷ്യസ്
കുറഞ്ഞ താപനില-24 ഡിഗ്രി സെൽഷ്യസ്