Latest News

Kerala Weather: കാലവർഷം ശക്തി പ്രാപിച്ചു, കേരളത്തിൽ പരക്കെ മഴ

Kerala Weather: ജൂലൈ 9, 10 തീയതികളിൽ അതിശക്തമായ മഴയ്ക്ക് സാധ്യതയെന്നാണ് റിപ്പോർട്ട്

rain, weather, ie malayalam

Kerala Weather: തിരുവനന്തപുരം: കാലവർഷം കേരളത്തിൽ ശക്തിപ്പെടുന്നു. കേരളത്തിൽ പരക്കെ മഴ ലഭിച്ചു. ലക്ഷദ്വീപിൽ ഏതാനും ഇടങ്ങളിൽ മഴ ലഭിച്ചു. കോഴിക്കോട് വടകരയിലാണ് ഏറ്റവും കൂടുതൽ മഴ ലഭിച്ചത്, 7 സെന്റിമീറ്റർ. കണ്ണൂർ തലശേരിയിൽ 5 സെന്റിമീറ്റർ മഴ ലഭിച്ചു. വയനാട് ജില്ലയിലെ വൈത്തിരിയിലാണ് ഇന്നലെ ഏറ്റവും കൂടുതൽ മഴ ലഭിച്ചത്, 6 സെന്റിമീറ്റർ.

ജൂലൈ 9 മുതൽ 13 വരെ കേരളത്തിലും ലക്ഷദ്വീപിലും പരക്കെ ഇടിമിന്നലോടു കൂടിയ ശക്തമായ മഴയ്ക്ക് സാധ്യതയെന്നാണ് കാലാവസ്ഥാ വകുപ്പ് റിപ്പോർട്ട്. ജൂലൈ 9, 10 തീയതികളിൽ അതിശക്തമായ മഴയ്ക്ക് സാധ്യതയെന്നാണ് റിപ്പോർട്ട്. ഈ ദിവസങ്ങളിൽ 7 മുതൽ 11 സെന്റിമീറ്റർവരെ മഴ ലഭിച്ചേക്കും.

കർണാടക തീരത്ത് കടൽ പ്രക്ഷുബ്ദമാകാൻ സാധ്യതയുളളതിനാൽ മത്സ്യത്തൊഴിലാളികൾ കടലിൽ പോകരുതെന്ന് നിർദേശമുണ്ട്. കേരളത്തിൽ പൊഴിയൂർ മുതൽ കാസർകോട് വരെ തീരപ്രദേശത്ത് കടൽ തിരമാലകൾ 2.5-3.2 മീറ്റർവരെ ഉയർന്നുപൊങ്ങാനും സാധ്യതയുണ്ട്.

ജൂലൈ 11 രാവിലെവരെ തിരുവനന്തപുരം നഗരത്തിലും സമീപ പ്രദേശങ്ങളിലും ഭാഗികമായി മേഘാവൃതമായ ആകാശമായിരിക്കും. ചില ഇടങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യതയുണ്ട്.

Kerala Weather: കഴിഞ്ഞ 24 മണിക്കൂറിനുളളിൽ രേഖപ്പെടുത്തിയ താപനില

ആലപ്പുഴ

കൂടിയ താപനില- 32 ഡിഗ്രി സെൽഷ്യസ്
കുറഞ്ഞ താപനില-24 ഡിഗ്രി സെൽഷ്യസ്

സിയാൽ കൊച്ചി

കൂടിയ താപനില- 33 ഡിഗ്രി സെൽഷ്യസ്
കുറഞ്ഞ താപനില-24 ഡിഗ്രി സെൽഷ്യസ്

കണ്ണൂർ

കൂടിയ താപനില- 30 ഡിഗ്രി സെൽഷ്യസ്
കുറഞ്ഞ താപനില-24 ഡിഗ്രി സെൽഷ്യസ്

കരിപ്പൂർ (എപി)

കൂടിയ താപനില- 31 ഡിഗ്രി സെൽഷ്യസ്
കുറഞ്ഞ താപനില-23 ഡിഗ്രി സെൽഷ്യസ്

കൊച്ചി എപി

കൂടിയ താപനില- 32 ഡിഗ്രി സെൽഷ്യസ്
കുറഞ്ഞ താപനില-24 ഡിഗ്രി സെൽഷ്യസ്

കോട്ടയം (ആർബി)

കൂടിയ താപനില- 32 ഡിഗ്രി സെൽഷ്യസ്
കുറഞ്ഞ താപനില-23 ഡിഗ്രി സെൽഷ്യസ്

കോഴിക്കോട്

കൂടിയ താപനില- 32 ഡിഗ്രി സെൽഷ്യസ്
കുറഞ്ഞ താപനില-24 ഡിഗ്രി സെൽഷ്യസ്

പാലക്കാട്

കൂടിയ താപനില- 31 ഡിഗ്രി സെൽഷ്യസ്
കുറഞ്ഞ താപനില-24 ഡിഗ്രി സെൽഷ്യസ്

പുനലൂർ

കൂടിയ താപനില- 33 ഡിഗ്രി സെൽഷ്യസ്
കുറഞ്ഞ താപനില-23 ഡിഗ്രി സെൽഷ്യസ്

തിരുവനന്തപുരം എപി

കൂടിയ താപനില- 32 ഡിഗ്രി സെൽഷ്യസ്
കുറഞ്ഞ താപനില-23 ഡിഗ്രി സെൽഷ്യസ്

തിരുവനന്തപുരം സിറ്റി

കൂടിയ താപനില- 33 ഡിഗ്രി സെൽഷ്യസ്
കുറഞ്ഞ താപനില-23 ഡിഗ്രി സെൽഷ്യസ്

വെളളാനിക്കര

കൂടിയ താപനില- 33 ഡിഗ്രി സെൽഷ്യസ്
കുറഞ്ഞ താപനില-23 ഡിഗ്രി സെൽഷ്യസ്

Get the latest Malayalam news and Weather news here. You can also read all the Weather news by following us on Twitter, Facebook and Telegram.

Web Title: Kerala weather report 2019 july 09 thiruvanthapuram kochi palakkd kozhikode

Next Story
Cyclone Fani: തീരദേശത്തു നിന്നും ആളുകളെ മാറ്റിപ്പാർപ്പിച്ചു തുടങ്ങിcyclone fani, സൈക്ലോൺ ഫോനി, ഫോനി ചുഴലിക്കാറ്റ്, cyclone fani live, cyclone fani news, weather today, today weather, imd weather forecast, weather report, weather warning, red alert in tamilnadu today, cyclone fani, cyclone fani in chennai, weather report today, weather forecast, weather forecast today, weather forecast report, weather forecast today in delhi, delhi weather, imd weather forecast, imd weather forecast today, imd weather forecast today delhi
The moderation of comments is automated and not cleared manually by malayalam.indianexpress.com