Latest News

Kerala Weather: കണ്ണൂർ ഇരിക്കൂറിൽ ശക്തമായ മഴ

Kerala Weather: ജൂലൈ 6 നും 7 നും കേരളത്തിലും 8 നും 9 നും ലക്ഷദ്വീപിലും അതിശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്

rain, rainfall, ie malayalam

Kerala Weather: കേരളത്തിൽ വിവിധ ഇടങ്ങളിലും ലക്ഷദ്വീപിൽ ഏതാനും ഇടങ്ങളിലും മഴ ലഭിച്ചു. കണ്ണൂർ ഇരിക്കൂറിലാണ് ഏറ്റവും കൂടുതൽ മഴ ലഭിച്ചത്, 11 സെന്റിമീറ്റർ. കോഴിക്കോട് വടകരയിൽ 10 സെന്റിമീറ്ററും മലപ്പുറം നിലമ്പൂരിൽ 8 സെന്റിമീറ്ററും വയനാട് മാനന്തവാടിയിലും കണ്ണൂരിലും 7 സെന്റിമീറ്റർ വീതവും മഴ ലഭിച്ചു. ഇന്നലെ പാലക്കാട്, ചാലക്കുടി, നിലമ്പൂർ, വൈത്തിരി, എന്നിവിടങ്ങളിൽ ആറ് സെന്റിമീറ്റർ വീതവും, കൊയിലാണ്ടി, വടകര, മാഹി എന്നിവിടങ്ങളിൽ അഞ്ച് സെന്റിമീറ്റർ വീതവും മഴ ലഭിച്ചു.

ജൂലൈ 6 മുതൽ 10 വരെ അടുത്ത 5 ദിവസത്തേക്ക് കേരളത്തിലും ലക്ഷദ്വീപിലും പലയിടത്തും ഇടിമിന്നലോടു കൂടിയ ശക്തമായ മഴയ്ക്ക് സാധ്യതയെന്നാണ് കാലാവസ്ഥാ റിപ്പോർട്ട്. ജൂലൈ 6 നും 7 നും കേരളത്തിലും 8 നും 9 നും ലക്ഷദ്വീപിലും അതിശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്. ഈ ദിവസങ്ങളിൽ 7 മുതൽ 11 സെന്റിമീറ്റർവരെ മഴ ലഭിച്ചേക്കും. ജൂലൈ 10 ന് കാലാവസ്ഥാ മുന്നറിയിപ്പൊന്നും ഇല്ല.

Kerala Weather: കഴിഞ്ഞ 24 മണിക്കൂറിനുളളിൽ രേഖപ്പെടുത്തിയ താപനില

ആലപ്പുഴ

കൂടിയ താപനില- 33 ഡിഗ്രി സെൽഷ്യസ്
കുറഞ്ഞ താപനില-27 ഡിഗ്രി സെൽഷ്യസ്

സിയാൽ കൊച്ചി

കൂടിയ താപനില- 32 ഡിഗ്രി സെൽഷ്യസ്
കുറഞ്ഞ താപനില-24 ഡിഗ്രി സെൽഷ്യസ്

കണ്ണൂർ

കൂടിയ താപനില- 31 ഡിഗ്രി സെൽഷ്യസ്
കുറഞ്ഞ താപനില-24 ഡിഗ്രി സെൽഷ്യസ്

കരിപ്പൂർ (എപി)

കൂടിയ താപനില- 30 ഡിഗ്രി സെൽഷ്യസ്
കുറഞ്ഞ താപനില-24 ഡിഗ്രി സെൽഷ്യസ്

കൊച്ചി എപി

കൂടിയ താപനില- 31 ഡിഗ്രി സെൽഷ്യസ്
കുറഞ്ഞ താപനില-25 ഡിഗ്രി സെൽഷ്യസ്

കോട്ടയം (ആർബി)

കൂടിയ താപനില- 31 ഡിഗ്രി സെൽഷ്യസ്
കുറഞ്ഞ താപനില-24 ഡിഗ്രി സെൽഷ്യസ്

കോഴിക്കോട്

കൂടിയ താപനില- 32 ഡിഗ്രി സെൽഷ്യസ്
കുറഞ്ഞ താപനില-27 ഡിഗ്രി സെൽഷ്യസ്

പാലക്കാട്

കൂടിയ താപനില- 29 ഡിഗ്രി സെൽഷ്യസ്
കുറഞ്ഞ താപനില-24 ഡിഗ്രി സെൽഷ്യസ്

പുനലൂർ

കൂടിയ താപനില- 33 ഡിഗ്രി സെൽഷ്യസ്
കുറഞ്ഞ താപനില-24 ഡിഗ്രി സെൽഷ്യസ്

തിരുവനന്തപുരം എപി

കൂടിയ താപനില- 31 ഡിഗ്രി സെൽഷ്യസ്
കുറഞ്ഞ താപനില-26 ഡിഗ്രി സെൽഷ്യസ്

തിരുവനന്തപുരം സിറ്റി

കൂടിയ താപനില- 32 ഡിഗ്രി സെൽഷ്യസ്
കുറഞ്ഞ താപനില-27 ഡിഗ്രി സെൽഷ്യസ്

വെളളാനിക്കര

കൂടിയ താപനില- 31 ഡിഗ്രി സെൽഷ്യസ്
കുറഞ്ഞ താപനില-22 ഡിഗ്രി സെൽഷ്യസ്

Get the latest Malayalam news and Weather news here. You can also read all the Weather news by following us on Twitter, Facebook and Telegram.

Web Title: Kerala weather report 2019 july 06 thiruvanthapuram kochi palakkd kozhikode

Next Story
Kerala Weather: സംസ്ഥാനത്ത് കാലവര്‍ഷം ശക്തി പ്രാപിക്കുന്നുrain, ie malayalam
The moderation of comments is automated and not cleared manually by malayalam.indianexpress.com