Kerala Weather: തിരുവനന്തപുരം: കേരളത്തിലും ലക്ഷദ്വീപിലും പരക്കെ മഴ. എറണാകുളം ജില്ലയിലെ കൊച്ചി എപിയിൽ 5 സെന്റിമീറ്റർ മഴ ലഭിച്ചു. തൃശൂർ വെള്ളാനിക്കരയിലും കോട്ടയം കോഴയിലും പാലക്കാട് തൃത്താലയിലും 4 സെന്റിമീറ്റർ വീതം മഴ ലഭിച്ചു. ഇന്നലെ ഇടുക്കി പീരുമേടാണ് ഏറ്റവും കൂടുതൽ മഴ ലഭിച്ചത്, 9 സെന്റിമീറ്റർ. പാലക്കാട് ചിറ്റൂരിലും മലപ്പുറം നിലമ്പൂരിലും 7 സെന്റിമീറ്റർ വീതം മഴ ലഭിച്ചു. പാലക്കാടും വയനാട് ജില്ലയിലെ വൈത്തിരിയിലും 5 സെന്റിമീറ്റർ വീതം മഴ ലഭിച്ചു.

ജൂലൈ 4 മുതൽ 8 വരെയുളള 5 ദിവസം കേരളത്തിന്റെ പല ഭാഗങ്ങളിലും ലക്ഷദ്വീപിലും ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ റിപ്പോർട്ട്. ജൂലൈ 4, 5 തീയതികളിൽ അതിശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. ഈ ദിവസങ്ങളിൽ 7 മുതൽ 11 സെന്റിമീറ്റർവരെ മഴ ലഭിച്ചേക്കും.

അറബിക്കടലിന്റെ തെക്കു പടിഞ്ഞാറൻ തീരത്ത് മണിക്കൂറിൽ 40-50 കിലോമീറ്റർ വേഗതയിൽ കാറ്റു വീശിയടിക്കാൻ സാധ്യതയുണ്ട്. അതിനാൽ മൽസ്യത്തൊഴിലാളികൾ കടലിൽ പോകരുത്. തമിഴ്നാട്ടിൽ കൊളച്ചൽ മുതൽ ധനുഷ്കോടി വരെ 2.5-3.2 മീറ്റർ ഉയരത്തിൽ തിരമാലകൾ ഉയർന്നു പൊങ്ങാൻ സാധ്യതയുണ്ട്.

Kerala Weather: കഴിഞ്ഞ 24 മണിക്കൂറിനുളളിൽ രേഖപ്പെടുത്തിയ താപനില

ആലപ്പുഴ

കൂടിയ താപനില- 33 ഡിഗ്രി സെൽഷ്യസ്
കുറഞ്ഞ താപനില-23 ഡിഗ്രി സെൽഷ്യസ്

സിയാൽ കൊച്ചി

കൂടിയ താപനില- 33 ഡിഗ്രി സെൽഷ്യസ്
കുറഞ്ഞ താപനില-24 ഡിഗ്രി സെൽഷ്യസ്

കണ്ണൂർ

കൂടിയ താപനില- 33 ഡിഗ്രി സെൽഷ്യസ്
കുറഞ്ഞ താപനില-26 ഡിഗ്രി സെൽഷ്യസ്

കരിപ്പൂർ (എപി)

കൂടിയ താപനില- 30 ഡിഗ്രി സെൽഷ്യസ്
കുറഞ്ഞ താപനില-24 ഡിഗ്രി സെൽഷ്യസ്

കൊച്ചി എപി

കൂടിയ താപനില- 33 ഡിഗ്രി സെൽഷ്യസ്
കുറഞ്ഞ താപനില-23 ഡിഗ്രി സെൽഷ്യസ്

കോട്ടയം (ആർബി)

കൂടിയ താപനില- 32 ഡിഗ്രി സെൽഷ്യസ്
കുറഞ്ഞ താപനില-23 ഡിഗ്രി സെൽഷ്യസ്

കോഴിക്കോട്

കൂടിയ താപനില- 34 ഡിഗ്രി സെൽഷ്യസ്
കുറഞ്ഞ താപനില-25 ഡിഗ്രി സെൽഷ്യസ്

പാലക്കാട്

കൂടിയ താപനില- 31 ഡിഗ്രി സെൽഷ്യസ്
കുറഞ്ഞ താപനില-25 ഡിഗ്രി സെൽഷ്യസ്

പുനലൂർ

കൂടിയ താപനില- 33 ഡിഗ്രി സെൽഷ്യസ്
കുറഞ്ഞ താപനില-23 ഡിഗ്രി സെൽഷ്യസ്

തിരുവനന്തപുരം എപി

കൂടിയ താപനില- 32 ഡിഗ്രി സെൽഷ്യസ്
കുറഞ്ഞ താപനില-25 ഡിഗ്രി സെൽഷ്യസ്

തിരുവനന്തപുരം സിറ്റി

കൂടിയ താപനില- 32 ഡിഗ്രി സെൽഷ്യസ്
കുറഞ്ഞ താപനില-25 ഡിഗ്രി സെൽഷ്യസ്

വെളളാനിക്കര

കൂടിയ താപനില- 32 ഡിഗ്രി സെൽഷ്യസ്
കുറഞ്ഞ താപനില-23 ഡിഗ്രി സെൽഷ്യസ്

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook