Kerala Weather: തിരുവനന്തപുരം: കാലവർഷം ദുർബലമായി തുടരുന്നതിനിടെ കേരളത്തിലും ലക്ഷദ്വീപിലും ചില ഭാഗങ്ങളിൽ മഴ ലഭിച്ചു. ഇടുക്കി പീരുമേടാണ് ഏറ്റവും കൂടുതൽ മഴ ലഭിച്ചത്, 9 സെന്റിമീറ്റർ. പാലക്കാട് ചിറ്റൂരിലും മലപ്പുറം നിലമ്പൂരിലും 7 സെന്റിമീറ്റർ വീതം മഴ ലഭിച്ചു. പാലക്കാടും വയനാട് ജില്ലയിലെ വൈത്തിരിയിലും 5 സെന്റിമീറ്റർ വീതം മഴ ലഭിച്ചു.

കേരളത്തിലും ലക്ഷദ്വീപിലും ജൂലൈ 3 മുതൽ 7 വരെയുളള ദിവസങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യതയെന്നാണ് കാലാവസ്ഥാ വകുപ്പ് റിപ്പോർട്ട്. ജൂലൈ 3, 4, 5 തീയതികളിൽ അതിശക്തമായ മഴ പെയ്തേക്കും. ഈ ദിവസങ്ങളിൽ 7 മുതൽ 11 സെന്റിമീറ്റർവരെ മഴ ലഭിച്ചേക്കും. ജൂലൈ 3 ന് മത്സ്യത്തൊഴിലാളികൾ കടലിൽ പോകരുതെന്ന് നിർദേശമുണ്ട്. കേരള, കർണാടക, ലക്ഷദ്വീപ് തീരത്ത് മണിക്കൂറിൽ 35-45 കിലോമീറ്റർ വേഗതയിൽ കാറ്റ് വീശിയടിക്കാൻ സാധ്യതയുണ്ട്.

ജൂലൈ 5 രാവിലെവരെ തിരുവനന്തപുരം നഗരത്തിലും സമീപ പ്രദേശങ്ങളിലും ഭാഗികമായി മേഘാവൃതമായ ആകാശമായിരിക്കും. ചില ഇടങ്ങളിൽ മഴയ്ക്ക് സാധ്യതയുണ്ട്.

Kerala Weather: കഴിഞ്ഞ 24 മണിക്കൂറിനുളളിൽ രേഖപ്പെടുത്തിയ താപനില

ആലപ്പുഴ

കൂടിയ താപനില- 33 ഡിഗ്രി സെൽഷ്യസ്
കുറഞ്ഞ താപനില-27 ഡിഗ്രി സെൽഷ്യസ്

സിയാൽ കൊച്ചി

കൂടിയ താപനില- 32 ഡിഗ്രി സെൽഷ്യസ്
കുറഞ്ഞ താപനില-25 ഡിഗ്രി സെൽഷ്യസ്

കണ്ണൂർ

കൂടിയ താപനില- 34 ഡിഗ്രി സെൽഷ്യസ്
കുറഞ്ഞ താപനില-26 ഡിഗ്രി സെൽഷ്യസ്

കരിപ്പൂർ (എപി)

കൂടിയ താപനില- 31 ഡിഗ്രി സെൽഷ്യസ്
കുറഞ്ഞ താപനില-23 ഡിഗ്രി സെൽഷ്യസ്

കൊച്ചി എപി

കൂടിയ താപനില- 31 ഡിഗ്രി സെൽഷ്യസ്
കുറഞ്ഞ താപനില-27 ഡിഗ്രി സെൽഷ്യസ്

കോട്ടയം (ആർബി)

കൂടിയ താപനില- 31 ഡിഗ്രി സെൽഷ്യസ്
കുറഞ്ഞ താപനില-26 ഡിഗ്രി സെൽഷ്യസ്

കോഴിക്കോട്

കൂടിയ താപനില- 33 ഡിഗ്രി സെൽഷ്യസ്
കുറഞ്ഞ താപനില-26 ഡിഗ്രി സെൽഷ്യസ്

പാലക്കാട്

കൂടിയ താപനില- 30 ഡിഗ്രി സെൽഷ്യസ്
കുറഞ്ഞ താപനില-24 ഡിഗ്രി സെൽഷ്യസ്

പുനലൂർ

കൂടിയ താപനില- 34 ഡിഗ്രി സെൽഷ്യസ്
കുറഞ്ഞ താപനില-25 ഡിഗ്രി സെൽഷ്യസ്

തിരുവനന്തപുരം എപി

കൂടിയ താപനില- 32 ഡിഗ്രി സെൽഷ്യസ്
കുറഞ്ഞ താപനില-26 ഡിഗ്രി സെൽഷ്യസ്

തിരുവനന്തപുരം സിറ്റി

കൂടിയ താപനില- 32 ഡിഗ്രി സെൽഷ്യസ്
കുറഞ്ഞ താപനില-26 ഡിഗ്രി സെൽഷ്യസ്

വെളളാനിക്കര

കൂടിയ താപനില- 32 ഡിഗ്രി സെൽഷ്യസ്
കുറഞ്ഞ താപനില-26 ഡിഗ്രി സെൽഷ്യസ്

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook