Kerala Weather: കേരളത്തിലും ലക്ഷദ്വീപിലും പലയിടങ്ങളിലായി ശക്തമായ മഴ ലഭിച്ചു. കോഴിക്കോട് ജില്ലയിലെ കൊയിലാണ്ടിയിലാണ് ഏറ്റവും ഉയർന്ന അളവിൽ മഴ ലഭിച്ചത്, 5 സെന്റിമീറ്റർ. ആലപ്പുഴ, നെടുമങ്ങാട്, പൊന്നാനി, കുഡുലു എന്നിവിടങ്ങളിൽ നാല് സെന്റിമീറ്റർ മഴയും ലഭിച്ചു. അടുത്ത അഞ്ച് ദിവസവും കേരളത്തിൽ ശക്തമായ മഴ ലഭിക്കുമെന്നാണ് കാലാവസ്ഥാ മുന്നറിയിപ്പ്

അടുത്ത മൂന്ന് ദിവസം കേരളത്തിൽ ശക്തമായ മഴക്ക് സാധ്യതയെന്നാണ് കാലാവസ്ഥ മുന്നറിയിപ്പ്. സെപ്റ്റംബർ നാല് വരെ കേരളത്തിലും ലക്ഷദ്വീപിലും പരക്കെ ഇടിമിന്നലോടു കൂടിയ മഴ ലഭിക്കുമെന്നാണ് കാലാവസ്ഥാ വകുപ്പ് റിപ്പോർട്ട്. ഓഗസ്റ്റ് 31 മുതൽ സെപ്റ്റംബർ 1 വരെയുളള അഞ്ച് ദിവസം ശക്തമായ മഴ ലഭിക്കും. ഈ ദിവസങ്ങളിൽ ചില പ്രദേശങ്ങളിൽ 7 മുതൽ 11 സെന്റിമീറ്റർവരെ മഴ ലഭിച്ചേക്കും.

തെക്കുപടിഞ്ഞാറൻ ദിശയിൽ നിന്ന് 45-55 കിലോമീറ്റർ വേഗതയിൽ ശക്തമായ കാറ്റ് വീശിയേക്കും. തെക്ക് പടിഞ്ഞാറൻ അറേബ്യൻ കടലിൽ 4.0 മീറ്റർ ഉയരത്തിൽ ഉയർന്ന തിരമാലകളുണ്ടാകും. തെക്ക്-കിഴക്ക് ദിശയിൽ നിന്ന് 45-55 കിലോമീറ്റർ വേഗതയിൽ തെക്ക്-കിഴക്ക്, മധ്യ ബംഗാൾ ഉൾക്കടലിൽ കാറ്റ് വീശാൻ സാധ്യതയുണ്ട്. മത്സ്യത്തൊഴിലാളികൾ ഈ ഭാഗങ്ങളിൽ മത്സ്യബന്ധനത്തിന് പോകരുത്.

Follow Kerala Weather Updates Here

Kerala Weather: കഴിഞ്ഞ 24 മണിക്കൂറിനുളളിൽ രേഖപ്പെടുത്തിയ താപനില

ആലപ്പുഴ

കൂടിയ താപനില- 29 ഡിഗ്രി സെൽഷ്യസ്
കുറഞ്ഞ താപനില-25 ഡിഗ്രി സെൽഷ്യസ്

സിയാൽ കൊച്ചി

കൂടിയ താപനില- 31 ഡിഗ്രി സെൽഷ്യസ്
കുറഞ്ഞ താപനില-23 ഡിഗ്രി സെൽഷ്യസ്

കണ്ണൂർ

കൂടിയ താപനില- 29 ഡിഗ്രി സെൽഷ്യസ്
കുറഞ്ഞ താപനില-23 ഡിഗ്രി സെൽഷ്യസ്

കരിപ്പൂർ (എപി)

കൂടിയ താപനില- 29 ഡിഗ്രി സെൽഷ്യസ്
കുറഞ്ഞ താപനില-23 ഡിഗ്രി സെൽഷ്യസ്

കൊച്ചി എപി

കൂടിയ താപനില- 30 ഡിഗ്രി സെൽഷ്യസ്
കുറഞ്ഞ താപനില-23 ഡിഗ്രി സെൽഷ്യസ്

കോട്ടയം (ആർബി)

കൂടിയ താപനില- 31 ഡിഗ്രി സെൽഷ്യസ്
കുറഞ്ഞ താപനില-22 ഡിഗ്രി സെൽഷ്യസ്

കോഴിക്കോട്

കൂടിയ താപനില- 30 ഡിഗ്രി സെൽഷ്യസ്
കുറഞ്ഞ താപനില-24 ഡിഗ്രി സെൽഷ്യസ്

പാലക്കാട്

കൂടിയ താപനില- 28 ഡിഗ്രി സെൽഷ്യസ്
കുറഞ്ഞ താപനില-24 ഡിഗ്രി സെൽഷ്യസ്

പുനലൂർ

കൂടിയ താപനില- 31 ഡിഗ്രി സെൽഷ്യസ്
കുറഞ്ഞ താപനില-23 ഡിഗ്രി സെൽഷ്യസ്

തിരുവനന്തപുരം എപി

കൂടിയ താപനില- 30 ഡിഗ്രി സെൽഷ്യസ്
കുറഞ്ഞ താപനില-25 ഡിഗ്രി സെൽഷ്യസ്

തിരുവനന്തപുരം സിറ്റി

കൂടിയ താപനില- 32 ഡിഗ്രി സെൽഷ്യസ്
കുറഞ്ഞ താപനില-25 ഡിഗ്രി സെൽഷ്യസ്

വെളളാനിക്കര

കൂടിയ താപനില- 29 ഡിഗ്രി സെൽഷ്യസ്
കുറഞ്ഞ താപനില-22 ഡിഗ്രി സെൽഷ്യസ്

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook