Kerala Weather: കേരളത്തിൽ തെക്ക് പടിഞ്ഞാറൻ കാലവർഷം സജീവമായിരുന്നു. സംസ്ഥാനത്തും ലക്ഷദ്വീപിലും പലയിടങ്ങളിലും മഴ ലഭിച്ചു. മലപ്പുറം ജില്ലയിലെ നിലമ്പൂരിൽ 10 സെന്രിമീറ്റർ മഴ ലഭിച്ചു. കണ്ണൂർ ജില്ലയിലെ തലശ്ശേരിയിൽ ആറ് സെന്റിമീറ്ററും മലപ്പുറം ജില്ലയിലെ കരിപ്പൂർ എപി, കോട്ടയം ജില്ലയിലെ കുമരകം, കോഴിക്കോട് ജില്ലയിലെ കൊയിലാണ്ടി, വയനാട് ജില്ലയിലെ വൈത്തിരി, പുതുച്ചേരി മാഹി എന്നിവിടങ്ങളിൽ അഞ്ച് സെന്റിമീറ്ററും മഴ ലഭിച്ചു

ഓഗസ്റ്റ് 30 വരെ കേരളത്തിൽ പരക്കെ ഇടിമിന്നലോടു കൂടിയ മഴ ലഭിക്കുമെന്നാണ് കാലാവസ്ഥാ വകുപ്പ് റിപ്പോർട്ട്. ഓഗസ്റ്റ് 26 മുതൽ 30 വരെയുളള അഞ്ചു ദിവസം ശക്തമായ മഴ ലഭിക്കുമെന്നാണ് മുന്നറിയിപ്പ്. ഈ ദിവസങ്ങളിൽ ചില പ്രദേശങ്ങളിൽ 7 മുതൽ 11 സെന്റിമീറ്റർവരെ മഴ ലഭിച്ചേക്കും.

തെക്കുപടിഞ്ഞാറൻ ദിശയിൽ നിന്ന് 45-55 കിലോമീറ്റർ വേഗതയിൽ ശക്തമായ കാറ്റ് വീശിയേക്കും. തെക്ക് പടിഞ്ഞാറൻ അറേബ്യൻ കടലിൽ 4.0 മീറ്റർ ഉയരത്തിൽ ഉയർന്ന തിരമാലകളുണ്ടാകും. തെക്ക്-കിഴക്ക് ദിശയിൽ നിന്ന് 45-55 കിലോമീറ്റർ വേഗതയിൽ തെക്ക്-കിഴക്ക്, മധ്യ ബംഗാൾ ഉൾക്കടലിൽ കാറ്റ് വീശാൻ സാധ്യതയുണ്ട്. മത്സ്യത്തൊഴിലാളികൾ ഈ ഭാഗങ്ങളിൽ മത്സ്യബന്ധനത്തിന് പോകരുത്.

Kerala Weather: കഴിഞ്ഞ 24 മണിക്കൂറിനുളളിൽ രേഖപ്പെടുത്തിയ താപനില

ആലപ്പുഴ

കൂടിയ താപനില- 31 ഡിഗ്രി സെൽഷ്യസ്
കുറഞ്ഞ താപനില-24 ഡിഗ്രി സെൽഷ്യസ്

സിയാൽ കൊച്ചി

കൂടിയ താപനില- 31 ഡിഗ്രി സെൽഷ്യസ്
കുറഞ്ഞ താപനില-22 ഡിഗ്രി സെൽഷ്യസ്

കണ്ണൂർ

കൂടിയ താപനില- 29 ഡിഗ്രി സെൽഷ്യസ്
കുറഞ്ഞ താപനില-23 ഡിഗ്രി സെൽഷ്യസ്

കരിപ്പൂർ (എപി)

കൂടിയ താപനില- 28 ഡിഗ്രി സെൽഷ്യസ്
കുറഞ്ഞ താപനില-22 ഡിഗ്രി സെൽഷ്യസ്

കൊച്ചി എപി

കൂടിയ താപനില- 30 ഡിഗ്രി സെൽഷ്യസ്
കുറഞ്ഞ താപനില-23 ഡിഗ്രി സെൽഷ്യസ്

കോട്ടയം (ആർബി)

കൂടിയ താപനില- 31 ഡിഗ്രി സെൽഷ്യസ്
കുറഞ്ഞ താപനില-22 ഡിഗ്രി സെൽഷ്യസ്

കോഴിക്കോട്

കൂടിയ താപനില- 29 ഡിഗ്രി സെൽഷ്യസ്
കുറഞ്ഞ താപനില-24 ഡിഗ്രി സെൽഷ്യസ്

പാലക്കാട്

കൂടിയ താപനില- 29 ഡിഗ്രി സെൽഷ്യസ്
കുറഞ്ഞ താപനില-22 ഡിഗ്രി സെൽഷ്യസ്

പുനലൂർ

കൂടിയ താപനില- 31 ഡിഗ്രി സെൽഷ്യസ്
കുറഞ്ഞ താപനില-22 ഡിഗ്രി സെൽഷ്യസ്

തിരുവനന്തപുരം എപി

കൂടിയ താപനില- 30 ഡിഗ്രി സെൽഷ്യസ്
കുറഞ്ഞ താപനില-25 ഡിഗ്രി സെൽഷ്യസ്

തിരുവനന്തപുരം സിറ്റി

കൂടിയ താപനില- 32 ഡിഗ്രി സെൽഷ്യസ്
കുറഞ്ഞ താപനില-25 ഡിഗ്രി സെൽഷ്യസ്

വെളളാനിക്കര

കൂടിയ താപനില- 29 ഡിഗ്രി സെൽഷ്യസ്
കുറഞ്ഞ താപനില-20 ഡിഗ്രി സെൽഷ്യസ്

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook