Kerala Weather: വരും ദിവസങ്ങളിലും ഇടിമിന്നലോടുകൂടിയ ശക്തമായ മഴ

Kerala Weather: നാളെ (ഓഗസ്റ്റ് 23) ആലപ്പുഴ, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്

Mumbai, Rain, water, flood, monsoon,

Kerala Weather: തിരുവനന്തപുരം: തെക്കു പടിഞ്ഞാറൻ കാലവർഷം കേരളത്തിൽ ശക്തം. ഒട്ടുമിക്ക ഇടങ്ങളിലും ശക്തമായ മഴ ലഭിച്ചു. മലപ്പുറം പൊന്നാനിയിലാണ് ഏറ്റവും കൂടുതൽ മഴ ലഭിച്ചത്, 8 സെന്റിമീറ്റർ. കാസർകോട് കുടുലുവിൽ 6 സെന്റിമീറ്ററും തൃശൂർ ചാലക്കുടിയിലും പാലക്കാട് തൃത്താലയിലും 5 സെന്റിമീറ്റർ വീതം മഴ ലഭിച്ചു.

ഓഗസ്റ്റ് 22 മുതൽ 26 വരെയുളള ദിവസങ്ങളിൽ കേരളത്തിൽ അതിശക്തമായ മഴയ്ക്ക് സാധ്യതയെന്നാണ് കാലാവസ്ഥ മുന്നറിയിപ്പ്. ഈ ദിവസങ്ങളിൽ കേരളത്തിലെ ഒട്ടുമിക്ക ഇടങ്ങളിലും ഇടിമിന്നലോടുകൂടിയ ശക്തമായ മഴ ലഭിച്ചേക്കും. ചില ഇടങ്ങളിൽ 7 മുതൽ 11 സെന്റിമീറ്റർവരെ മഴ ലഭിച്ചേക്കും.

നാളെ (ഓഗസ്റ്റ് 23) ആലപ്പുഴ, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. 24-ാം തീയതി എറണാകുളം, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

പടിഞ്ഞാറു ദിശയിൽ മണിക്കൂറിൽ 45-55 കിലോമീറ്റർ വേഗതയിൽ കേരള, കർണാടക തീരത്ത് ശക്തമായ കാറ്റ് വീശിയടിക്കാൻ സാധ്യതയുണ്ട്. കടലും പ്രക്ഷുബ്ദമായിരിക്കും. പൊഴിയൂർ മുതൽ കാസർകോട് വരെയുളള കേരള തീരത്ത് 2.7 മുതൽ 3.2 മീറ്റർവരെ ഉയരത്തിൽ തിരമാലകൾ ഉയർന്നു പൊങ്ങിയേക്കും. മത്സ്യത്തൊഴിലാളികൾ കടലിൽ പോകരുത്.

Kerala Weather: കഴിഞ്ഞ 24 മണിക്കൂറിനുളളിൽ രേഖപ്പെടുത്തിയ താപനില

ആലപ്പുഴ

കൂടിയ താപനില- 34 ഡിഗ്രി സെൽഷ്യസ്
കുറഞ്ഞ താപനില-23 ഡിഗ്രി സെൽഷ്യസ്

സിയാൽ കൊച്ചി

കൂടിയ താപനില- 31 ഡിഗ്രി സെൽഷ്യസ്
കുറഞ്ഞ താപനില-22 ഡിഗ്രി സെൽഷ്യസ്

കണ്ണൂർ

കൂടിയ താപനില- 30 ഡിഗ്രി സെൽഷ്യസ്
കുറഞ്ഞ താപനില-24 ഡിഗ്രി സെൽഷ്യസ്

കരിപ്പൂർ (എപി)

കൂടിയ താപനില- 29 ഡിഗ്രി സെൽഷ്യസ്
കുറഞ്ഞ താപനില-23 ഡിഗ്രി സെൽഷ്യസ്

കൊച്ചി എപി

കൂടിയ താപനില- 29 ഡിഗ്രി സെൽഷ്യസ്
കുറഞ്ഞ താപനില-23 ഡിഗ്രി സെൽഷ്യസ്

കോട്ടയം (ആർബി)

കൂടിയ താപനില- 29 ഡിഗ്രി സെൽഷ്യസ്
കുറഞ്ഞ താപനില-22 ഡിഗ്രി സെൽഷ്യസ്

കോഴിക്കോട്

കൂടിയ താപനില- 31 ഡിഗ്രി സെൽഷ്യസ്
കുറഞ്ഞ താപനില-24 ഡിഗ്രി സെൽഷ്യസ്

പാലക്കാട്

കൂടിയ താപനില- 29 ഡിഗ്രി സെൽഷ്യസ്
കുറഞ്ഞ താപനില-24 ഡിഗ്രി സെൽഷ്യസ്

പുനലൂർ

കൂടിയ താപനില- 31 ഡിഗ്രി സെൽഷ്യസ്
കുറഞ്ഞ താപനില-23 ഡിഗ്രി സെൽഷ്യസ്

തിരുവനന്തപുരം എപി

കൂടിയ താപനില- 31 ഡിഗ്രി സെൽഷ്യസ്
കുറഞ്ഞ താപനില-24 ഡിഗ്രി സെൽഷ്യസ്

തിരുവനന്തപുരം സിറ്റി

കൂടിയ താപനില- 31 ഡിഗ്രി സെൽഷ്യസ്
കുറഞ്ഞ താപനില-24 ഡിഗ്രി സെൽഷ്യസ്

വെളളാനിക്കര

കൂടിയ താപനില- 30 ഡിഗ്രി സെൽഷ്യസ്
കുറഞ്ഞ താപനില-22 ഡിഗ്രി സെൽഷ്യസ്

Get the latest Malayalam news and Weather news here. You can also read all the Weather news by following us on Twitter, Facebook and Telegram.

Web Title: Kerala weather report 2019 august 22 thiruvanthapuram kochi palakkad kozhikode

Next Story
Kerala Weather: നാളെ അതിശക്തമായ മഴ, ഇടുക്കിയിലും തൃശൂരിലും ഓറഞ്ച് അലർട്ട്rain, ie malayalam
The moderation of comments is automated and not cleared manually by malayalam.indianexpress.com