Kerala Weather: തെക്ക് പടിഞ്ഞാറൻ കാലവർഷം ശക്തിപ്രാപിച്ചതോടെ കേരളത്തിൽ കനത്ത മഴ തുടരുകയാണ്. അതേസമയം ലക്ഷ്വദ്വീപിൽ മഴ ലഭിക്കുന്നില്ല. കോഴിക്കോട് ജില്ലയിലെ വടകരയിലാണ് ഏറ്റവും കൂടുതൽ മഴ ലഭിച്ചത്, 21 സെന്റീമീറ്റർ. കേരളത്തിലെ മറ്റ് സ്ഥലങ്ങളിൽ ലഭിച്ച മഴയുടെ അളവ് ഇങ്ങനെ, കൊടുങ്ങല്ലൂർ – 19സെമീ, എനമെക്കൽ – 17 സെമീ, സിയാൽ കൊച്ചി, ഇരിങ്ങാലക്കുട – 15 സെമീ, പെരിന്തൽമണ്ണ – 14 സെമീ. കരിപ്പൂർ, അങ്ങാടിപ്പുറം, മഞ്ചേരി, പൊന്നാനി, ഒറ്റപ്പാലം, ചാലക്കുടി – 13 സെമീ.

ഓഗസ്റ്റ് 11 മുതൽ 15 വരെയുളള 5 ദിവസം കേരളത്തിന്റെയും ലക്ഷദ്വീപിന്റെയും ഒട്ടുമിക്ക ഭാഗങ്ങളിലും ഇടിമിന്നലോടു കൂടിയ അതിശക്തമായ മഴയ്ക്ക് സാധ്യതയെന്നാണ് കാലാവസ്ഥ വകുപ്പ് റിപ്പോർട്ട്. ഈ 5 ദിവസവും മഴ ശക്തമായിരിക്കുമെന്നാണ് മുന്നറിയിപ്പ്. ഓഗസ്റ്റ് 11, 12 തീയതികളിൽ മത്സ്യത്തൊഴിലാളികൾക്ക് മുന്നറിയിപ്പുണ്ട്.

അടുത്ത 24 മണിക്കൂറിനിടയിൽ കേരള തീരത്ത് മണിക്കൂറിൽ 45 മുതൽ 55 കിലോമീറ്റർ വേഗതയിൽ കാറ്റ് വീശിയടിക്കാൻ സാധ്യതയുണ്ട്. കടലും പ്രക്ഷുബ്ദമായിരിക്കും. 3.5 മുതൽ 3.8 മീറ്റർവരെ ഉയരത്തിൽ തിരമാലകൾ ഉയർന്നുപൊങ്ങാൻ സാധ്യതയുണ്ട്. അതിനാൽ മത്സ്യത്തൊഴിലാളികൾ കടലിൽ പോകരുത്.

Kerala Weather: കഴിഞ്ഞ 24 മണിക്കൂറിനുളളിൽ രേഖപ്പെടുത്തിയ താപനില

ആലപ്പുഴ

കൂടിയ താപനില- 26 ഡിഗ്രി സെൽഷ്യസ്
കുറഞ്ഞ താപനില-23 ഡിഗ്രി സെൽഷ്യസ്

സിയാൽ കൊച്ചി

കൂടിയ താപനില- 25 ഡിഗ്രി സെൽഷ്യസ്
കുറഞ്ഞ താപനില-21 ഡിഗ്രി സെൽഷ്യസ്

കണ്ണൂർ

കൂടിയ താപനില- 25 ഡിഗ്രി സെൽഷ്യസ്
കുറഞ്ഞ താപനില-22 ഡിഗ്രി സെൽഷ്യസ്

കരിപ്പൂർ (എപി)

കൂടിയ താപനില- 24 ഡിഗ്രി സെൽഷ്യസ്
കുറഞ്ഞ താപനില-21 ഡിഗ്രി സെൽഷ്യസ്

കൊച്ചി എപി

കൂടിയ താപനില- 25 ഡിഗ്രി സെൽഷ്യസ്
കുറഞ്ഞ താപനില-22 ഡിഗ്രി സെൽഷ്യസ്

കോട്ടയം (ആർബി)

കൂടിയ താപനില- 26 ഡിഗ്രി സെൽഷ്യസ്
കുറഞ്ഞ താപനില-21 ഡിഗ്രി സെൽഷ്യസ്

കോഴിക്കോട്

കൂടിയ താപനില- 34 ഡിഗ്രി സെൽഷ്യസ്
കുറഞ്ഞ താപനില-25 ഡിഗ്രി സെൽഷ്യസ്

പാലക്കാട്

കൂടിയ താപനില- 24 ഡിഗ്രി സെൽഷ്യസ്
കുറഞ്ഞ താപനില-22 ഡിഗ്രി സെൽഷ്യസ്

പുനലൂർ

കൂടിയ താപനില- 29 ഡിഗ്രി സെൽഷ്യസ്
കുറഞ്ഞ താപനില-21 ഡിഗ്രി സെൽഷ്യസ്

തിരുവനന്തപുരം എപി

കൂടിയ താപനില- 30 ഡിഗ്രി സെൽഷ്യസ്
കുറഞ്ഞ താപനില-22 ഡിഗ്രി സെൽഷ്യസ്

തിരുവനന്തപുരം സിറ്റി

കൂടിയ താപനില- 29 ഡിഗ്രി സെൽഷ്യസ്
കുറഞ്ഞ താപനില-22 ഡിഗ്രി സെൽഷ്യസ്

വെളളാനിക്കര

കൂടിയ താപനില- 25 ഡിഗ്രി സെൽഷ്യസ്
കുറഞ്ഞ താപനില-20 ഡിഗ്രി സെൽഷ്യസ്

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook