/indian-express-malayalam/media/media_files/uploads/2018/05/Monsoon-arrives-in-Kerala-claims-Skymet2.jpg)
Kerala Weather: തിരുവനന്തപുരം: തെക്കുപടിഞ്ഞാറൻ കാലവർഷം കേരളത്തിൽ ശക്തിപ്പെട്ടു. കേരളത്തിലെ പല ജില്ലകളിലും അതിശക്തമായ മഴയാണ് ലഭിക്കുന്നത്. കോഴിക്കോട് വടകരയിലാണ് ശക്തമായ മഴ ലഭിച്ചത്, 30 സെന്റിമീറ്റർ. പാലക്കാട് ജില്ലയിലെ ഒറ്റപ്പാലത്ത് 29 സെന്റിമീറ്ററും വയനാട്ടിലെ വൈത്തിരിയിൽ 22 സെന്റിമീറ്ററും കണ്ണൂർ ഇരിക്കൂറിൽ 21 സെന്റിമീറ്ററും മഴ ലഭിച്ചു. തിരുവനന്തപുരം, മലപ്പുറം, ആലപ്പുഴ, പത്തനംതിട്ട, എറണാകുളം ഉൾപ്പെടെ മിക്ക ജില്ലകളിലും മഴ ശക്തമാണ്.
ഓഗസ്റ്റ് 10 മുതൽ 14 വരെയുളള 5 ദിവസം കേരളത്തിന്റെയും ലക്ഷദ്വീപിന്റെയും ഒട്ടുമിക്ക ഭാഗങ്ങളിലും ഇടിമിന്നലോടു കൂടിയ അതിശക്തമായ മഴയ്ക്ക് സാധ്യതയെന്നാണ് കാലാവസ്ഥ വകുപ്പ് റിപ്പോർട്ട്. ഈ 5 ദിവസവും മഴ ശക്തമായിരിക്കുമെന്നാണ് മുന്നറിയിപ്പ്. ഓഗസ്റ്റ് 10, 11, 12 തീയതികളിൽ മത്സ്യത്തൊഴിലാളികൾക്ക് മുന്നറിയിപ്പുണ്ട്.
ഓഗസ്റ്റ് 10 ന് ചിലയിടങ്ങളിൽ 21 സെന്റിമീറ്റർവരെ മഴ ലഭിച്ചേക്കും. ഓഗസ്റ്റ് 11, 13, 14 തീയതികളിൽ 7 മുതൽ 11 സെന്റിമീറ്ററും ചില ഇടങ്ങളിൽ 12 മുതൽ 20 സെന്റിമീറ്ററും മഴ ലഭിച്ചേക്കും. ഓഗസ്റ്റ് 12 ന് ചിലയിടങ്ങളിൽ 7 മുതൽ 11 സെന്റിമീറ്റർ മഴ ലഭിച്ചേക്കുമെന്നാണ് കാലാവസ്ഥ വകുപ്പ് പറയുന്നത്.
Kerala Floods Rain, Red Alert Live Updates: വടക്കൻ ജില്ലകളിൽ മഴ ശക്തം, പാലക്കാട് മഴ കനത്തു
അടുത്ത 24 മണിക്കൂറിനിടയിൽ കേരള തീരത്ത് മണിക്കൂറിൽ 45 മുതൽ 55 കിലോമീറ്റർ വേഗതയിൽ കാറ്റ് വീശിയടിക്കാൻ സാധ്യതയുണ്ട്. കടലും പ്രക്ഷുബ്ദമായിരിക്കും. 3.5 മുതൽ 3.8 മീറ്റർവരെ ഉയരത്തിൽ തിരമാലകൾ ഉയർന്നുപൊങ്ങാൻ സാധ്യതയുണ്ട്. അതിനാൽ മത്സ്യത്തൊഴിലാളികൾ കടലിൽ പോകരുത്.
ഓഗസ്റ്റ് 11 ന് എറണാകുളം, ഇടുക്കി, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, എന്നിവിടങ്ങളിൽ ഓറഞ്ച് അലർട്ടും (തീവ്ര മഴ), വയനാട്, കണ്ണൂർ, കാസർകോട് എന്നിവിടങ്ങളിൽ റെഡ് അലർട്ടും (അതിതീവ്ര മഴ) പ്രഖ്യാപിച്ചിട്ടുണ്ട്. ഓഗസ്റ്റ് 12 ന് ഇടുക്കി, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് എന്നിവിടങ്ങളിൽ ഓറഞ്ച് അലർട്ടും ഓഗസ്റ്റ് 13 ന് ഇടുക്കി, മലപ്പുറം, വയനാട് എന്നിവിടങ്ങളിൽ ഓറഞ്ച് അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.
Kerala Weather: കഴിഞ്ഞ 24 മണിക്കൂറിനുളളിൽ രേഖപ്പെടുത്തിയ താപനില
ആലപ്പുഴ
കൂടിയ താപനില- 29 ഡിഗ്രി സെൽഷ്യസ്
കുറഞ്ഞ താപനില-23 ഡിഗ്രി സെൽഷ്യസ്
സിയാൽ കൊച്ചി
കൂടിയ താപനില- 25 ഡിഗ്രി സെൽഷ്യസ്
കുറഞ്ഞ താപനില-21 ഡിഗ്രി സെൽഷ്യസ്
കണ്ണൂർ
കൂടിയ താപനില- 26 ഡിഗ്രി സെൽഷ്യസ്
കുറഞ്ഞ താപനില-23 ഡിഗ്രി സെൽഷ്യസ്
കരിപ്പൂർ (എപി)
കൂടിയ താപനില- 25 ഡിഗ്രി സെൽഷ്യസ്
കുറഞ്ഞ താപനില-22 ഡിഗ്രി സെൽഷ്യസ്
കൊച്ചി എപി
കൂടിയ താപനില- 27 ഡിഗ്രി സെൽഷ്യസ്
കുറഞ്ഞ താപനില-22 ഡിഗ്രി സെൽഷ്യസ്
കോട്ടയം (ആർബി)
കൂടിയ താപനില- 28 ഡിഗ്രി സെൽഷ്യസ്
കുറഞ്ഞ താപനില-22 ഡിഗ്രി സെൽഷ്യസ്
കോഴിക്കോട്
കൂടിയ താപനില- 34 ഡിഗ്രി സെൽഷ്യസ്
കുറഞ്ഞ താപനില-25 ഡിഗ്രി സെൽഷ്യസ്
പാലക്കാട്
കൂടിയ താപനില- 24 ഡിഗ്രി സെൽഷ്യസ്
കുറഞ്ഞ താപനില-22 ഡിഗ്രി സെൽഷ്യസ്
പുനലൂർ
കൂടിയ താപനില- 29 ഡിഗ്രി സെൽഷ്യസ്
കുറഞ്ഞ താപനില-21 ഡിഗ്രി സെൽഷ്യസ്
തിരുവനന്തപുരം എപി
കൂടിയ താപനില- 30 ഡിഗ്രി സെൽഷ്യസ്
കുറഞ്ഞ താപനില-22 ഡിഗ്രി സെൽഷ്യസ്
തിരുവനന്തപുരം സിറ്റി
കൂടിയ താപനില- 29 ഡിഗ്രി സെൽഷ്യസ്
കുറഞ്ഞ താപനില-22 ഡിഗ്രി സെൽഷ്യസ്
വെളളാനിക്കര
കൂടിയ താപനില- 25 ഡിഗ്രി സെൽഷ്യസ്
കുറഞ്ഞ താപനില-20 ഡിഗ്രി സെൽഷ്യസ്
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.