ലക്ഷ്വദ്വീപിലും കേരളത്തിൽ പലയിടങ്ങളിലും ശക്തമായ മഴ ലഭിച്ചു. മലപ്പുറം ജില്ലയിലെ നിലമ്പൂരിലാണ് ഏറ്റവും കൂടുതൽ മഴ ലഭിച്ചത്, 11 സെന്റീമീറ്റർ. ഇടുക്കി ജില്ലയിലും ശക്തമായ മഴയാണ് കഴിഞ്ഞ മണിക്കൂറുകളിൽ ലഭിച്ചത്. പീരുമേട് 9 സെന്റീമീറ്റർ, കോഴിക്കോട്, മഞ്ചേരി എന്നിവിടങ്ങളിൽ 8 സെന്റീമീറ്റർ, കൊയിലാണ്ടി, മാനന്തവാടി എന്നിവിടങ്ങളിൽ ഏഴ് സെന്റീമീറ്റർ എന്നിങ്ങനെയും മഴ ലഭിച്ചു.
മറ്റ് സ്ഥലങ്ങളിൽ മഴ ഇങ്ങനെ: കരിപ്പൂർ, കുഡുലു ആറ് സെന്റീമീറ്റർ. വടകര അഞ്ച് സെന്റീമീറ്റർ. ഇരുക്കൂർ, തളിപറമ്പ്, പാലക്കാട്, ഒറ്റപ്പാലം, കുപ്പടി നാല് സെന്റീമീറ്റർ, ചിറ്റൂർ, ആലത്തൂർ, പട്ടമ്പി, പെരിന്തൽമണ്ണ, അങ്ങാടിപ്പുറം മൂന്ന് സെന്റീമീറ്റർ മഴയും ലഭിച്ചു.
അടുത്ത അഞ്ച് ദിവസവും കേരളത്തിലും ലക്ഷ്വദ്വീപിലും ഇടിയോടുകൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് റിപ്പോർട്ട്. ഓഗസ്റ്റ് 6,7,8,9 തീയതികളിൽ കേരളത്തിൽ വിവിധ ജില്ലകളിൽ ‘റെഡ്’, ‘ഓറഞ്ച്’ അലേർട്ടുകൾ പ്രഖ്യാപിച്ചിട്ടുണ്ട്. ഓഗസ്റ്റ് 8 ന് ഇടുക്കി,മലപ്പുറം,കോഴിക്കോട് എന്നി ജില്ലകളിലാണ്
കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം ‘റെഡ്’ അലേർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്.
ഓഗസ്റ്റ് 6 ന് മലപ്പുറം,കോഴിക്കോട് ,കാസർഗോഡ് ജില്ലകളിലും,
ആഗസ്റ്റ് 7 ന് ആലപ്പുഴ ,എറണാകുളം ,ഇടുക്കി ,മലപ്പുറം,കോഴിക്കോട് ,കണ്ണൂർ ജില്ലകളിലും,
ആഗസ്റ്റ് 8 ന് തൃശ്ശൂർ ,കണ്ണൂർ ,കാസർഗോഡ് ജില്ലകളിലും
ആഗസ്റ്റ് 9 ന് തൃശ്ശൂർ ,മലപ്പുറം,കോഴിക്കോട് ,കാസർഗോഡ് എന്നി ജില്ലകളിലും കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
ഓഗസ്റ്റ് 7,8,9 തീയതികളിൽ തെക്ക് പടിഞ്ഞാറൻ ദിശയിൽ നിന്ന് മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റ് വീശാൻ സാധ്യതയുള്ള കേരള തീരം മേൽപറഞ്ഞ കാലയളവിൽ പ്രസ്തുത പ്രദേശങ്ങളിൽ കടലിൽ പോകരുതെന്ന് നിർദേശിക്കുന്നു.
Kerala Weather: കഴിഞ്ഞ 24 മണിക്കൂറിനുളളിൽ രേഖപ്പെടുത്തിയ താപനില
ആലപ്പുഴ
കൂടിയ താപനില- 32 ഡിഗ്രി സെൽഷ്യസ്
കുറഞ്ഞ താപനില-28 ഡിഗ്രി സെൽഷ്യസ്
സിയാൽ കൊച്ചി
കൂടിയ താപനില- 31 ഡിഗ്രി സെൽഷ്യസ്
കുറഞ്ഞ താപനില-25 ഡിഗ്രി സെൽഷ്യസ്
കണ്ണൂർ
കൂടിയ താപനില- 33 ഡിഗ്രി സെൽഷ്യസ്
കുറഞ്ഞ താപനില-22 ഡിഗ്രി സെൽഷ്യസ്
കരിപ്പൂർ (എപി)
കൂടിയ താപനില- 31 ഡിഗ്രി സെൽഷ്യസ്
കുറഞ്ഞ താപനില-22 ഡിഗ്രി സെൽഷ്യസ്
കൊച്ചി എപി
കൂടിയ താപനില- 31 ഡിഗ്രി സെൽഷ്യസ്
കുറഞ്ഞ താപനില-27 ഡിഗ്രി സെൽഷ്യസ്
കോട്ടയം (ആർബി)
കൂടിയ താപനില- 31 ഡിഗ്രി സെൽഷ്യസ്
കുറഞ്ഞ താപനില-24 ഡിഗ്രി സെൽഷ്യസ്
കോഴിക്കോട്
കൂടിയ താപനില- 32 ഡിഗ്രി സെൽഷ്യസ്
കുറഞ്ഞ താപനില-24 ഡിഗ്രി സെൽഷ്യസ്
പാലക്കാട്
കൂടിയ താപനില- 30 ഡിഗ്രി സെൽഷ്യസ്
കുറഞ്ഞ താപനില-23 ഡിഗ്രി സെൽഷ്യസ്
പുനലൂർ
കൂടിയ താപനില- 32 ഡിഗ്രി സെൽഷ്യസ്
കുറഞ്ഞ താപനില-25 ഡിഗ്രി സെൽഷ്യസ്
തിരുവനന്തപുരം എപി
കൂടിയ താപനില- 32 ഡിഗ്രി സെൽഷ്യസ്
കുറഞ്ഞ താപനില-27 ഡിഗ്രി സെൽഷ്യസ്
തിരുവനന്തപുരം സിറ്റി
കൂടിയ താപനില- 31 ഡിഗ്രി സെൽഷ്യസ്
കുറഞ്ഞ താപനില-25 ഡിഗ്രി സെൽഷ്യസ്
വെളളാനിക്കര
കൂടിയ താപനില- 31 ഡിഗ്രി സെൽഷ്യസ്
കുറഞ്ഞ താപനില-24 ഡിഗ്രി സെൽഷ്യസ്