Latest News

Kerala Weather: ഓഗസ്റ്റ് 5, 6 തീയതികളിൽ കേരളത്തിൽ അതിശക്തമായ മഴയ്ക്ക് സാധ്യതയെന്ന് മുന്നറിയിപ്പ്

Kerala Weather: മൺസൂണിലെ അവശേഷിക്കുന്ന മാസങ്ങളിൽ ശരാശരി മഴ ലഭിക്കുമെന്നാണ് കാലാവസ്ഥാ വകുപ്പ് പറയുന്നത്

rain, ie malayalam

Kerala Weather: തിരുവനന്തപുരം: തെക്കു പടിഞ്ഞാറൻ കാലവർഷം കേരളത്തിൽ ദുർബലം. ഒന്നോ രണ്ടോ ഇടങ്ങളിൽ മാത്രമാണ് ഇന്നു മഴ ലഭിച്ചത്. ലക്ഷദ്വീപിൽ മഴ പെയ്തതുമില്ല. പാലക്കാട്, ചിറ്റൂർ, പിറവം എന്നിവിടങ്ങളിൽ ഒരു സെന്റിമീറ്റർ വീതം മഴ ലഭിച്ചു.

ഓഗസ്റ്റ് 2, 3 തീയതികളിൽ കേരളത്തിലെ ചിലയിടങ്ങളിൽ മഴ ലഭിക്കുമെന്നാണ് കാലാവസ്ഥാ റിപ്പോർട്ട്. എന്നാൽ ഓഗസ്റ്റ് 4, 5, 6 തീയതികളിൽ കേരളത്തിൽ പരക്കെ മഴയ്ക്ക് സാധ്യതയെന്നാണ് റിപ്പോർട്ട്. 5, 6 തീയതികളിൽ അതിശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. ഓഗസ്റ്റ് 5 ന് 7 മുതൽ 11 സെന്റിമീറ്ററും ഓഗസ്റ്റ് 6 ന് 12 മുതൽ 20 സെന്റിമീറ്ററും മഴ ലഭിക്കുമെന്നാണ് കാലാവസ്ഥ വകുപ്പ് പറയുന്നത്.

ഓഗസ്റ്റ് 6 ന് തെക്കു പടിഞ്ഞാറൻ ദിശയിൽ മണിക്കൂറിൽ 40-50 കിലോമീറ്റർ വേഗതയിൽ കാറ്റ് വീശിയടിക്കാൻ സാധ്യതയുണ്ട്. അതിനാൽ മൽസ്യത്തൊഴിലാളികൾ കടലിൽ പോകുന്നത് ഒഴിവാക്കണം.

അതേസമയം, മൺസൂണിലെ അവശേഷിക്കുന്ന മാസങ്ങളിൽ ശരാശരി മഴ ലഭിക്കുമെന്നാണ് കാലാവസ്ഥാ വകുപ്പ് പറയുന്നത്. ഓഗസ്റ്റിലും ജൂൺ, സെപ്റ്റംബർ മാസങ്ങളിലും ശരാശരി മഴ ലഭിക്കും. ഓഗസ്റ്റിൽ മഴ ലഭ്യതയിൽ ഏറ്റക്കുറച്ചിൽ ഉണ്ടായാലും സെപ്റ്റംബറിൽ ചിലപ്പോൾ കൂടിയേക്കും.

കേരളത്തിൽ ഇത്തവണ മഴയുടെ അളവ് ഗണ്യമായി കുറഞ്ഞിട്ടുണ്ട്. മഴക്കാലത്ത് സാധാരണ ലഭിക്കുന്നതിൽനിന്നും 31 ശതമാനം മഴയുടെ കുറവാണ് ഉണ്ടായിരിക്കുന്നത്. 1343 മില്ലിമീറ്റർ മഴ ലഭിക്കുമെന്ന് പ്രതീക്ഷിച്ചുവെങ്കിലും 930 മില്ലിമീറ്റർ മാത്രമാണ് ലഭിച്ചത്. കോഴിക്കോട് ജില്ലയിൽ മാത്രമാണ് ഇത്തവണ ഭേദപ്പെട്ട മഴ ലഭിച്ചത്.

Kerala Weather: കഴിഞ്ഞ 24 മണിക്കൂറിനുളളിൽ രേഖപ്പെടുത്തിയ താപനില

ആലപ്പുഴ

കൂടിയ താപനില- 34 ഡിഗ്രി സെൽഷ്യസ്
കുറഞ്ഞ താപനില-27 ഡിഗ്രി സെൽഷ്യസ്

സിയാൽ കൊച്ചി

കൂടിയ താപനില- 33 ഡിഗ്രി സെൽഷ്യസ്
കുറഞ്ഞ താപനില-23 ഡിഗ്രി സെൽഷ്യസ്

കണ്ണൂർ

കൂടിയ താപനില- 32 ഡിഗ്രി സെൽഷ്യസ്
കുറഞ്ഞ താപനില-26 ഡിഗ്രി സെൽഷ്യസ്

കരിപ്പൂർ (എപി)

കൂടിയ താപനില- 31 ഡിഗ്രി സെൽഷ്യസ്
കുറഞ്ഞ താപനില-24 ഡിഗ്രി സെൽഷ്യസ്

കൊച്ചി എപി

കൂടിയ താപനില- 31 ഡിഗ്രി സെൽഷ്യസ്
കുറഞ്ഞ താപനില-26 ഡിഗ്രി സെൽഷ്യസ്

കോട്ടയം (ആർബി)

കൂടിയ താപനില- 34 ഡിഗ്രി സെൽഷ്യസ്
കുറഞ്ഞ താപനില-25 ഡിഗ്രി സെൽഷ്യസ്

കോഴിക്കോട്

കൂടിയ താപനില- 33 ഡിഗ്രി സെൽഷ്യസ്
കുറഞ്ഞ താപനില-27 ഡിഗ്രി സെൽഷ്യസ്

പാലക്കാട്

കൂടിയ താപനില- 32 ഡിഗ്രി സെൽഷ്യസ്
കുറഞ്ഞ താപനില-25 ഡിഗ്രി സെൽഷ്യസ്

പുനലൂർ

കൂടിയ താപനില- 33 ഡിഗ്രി സെൽഷ്യസ്
കുറഞ്ഞ താപനില-25 ഡിഗ്രി സെൽഷ്യസ്

തിരുവനന്തപുരം എപി

കൂടിയ താപനില- 32 ഡിഗ്രി സെൽഷ്യസ്
കുറഞ്ഞ താപനില-27 ഡിഗ്രി സെൽഷ്യസ്

തിരുവനന്തപുരം സിറ്റി

കൂടിയ താപനില- 31 ഡിഗ്രി സെൽഷ്യസ്
കുറഞ്ഞ താപനില-26 ഡിഗ്രി സെൽഷ്യസ്

വെളളാനിക്കര

കൂടിയ താപനില- 32 ഡിഗ്രി സെൽഷ്യസ്
കുറഞ്ഞ താപനില-23 ഡിഗ്രി സെൽഷ്യസ്

Get the latest Malayalam news and Weather news here. You can also read all the Weather news by following us on Twitter, Facebook and Telegram.

Web Title: Kerala weather report 2019 august 02 thiruvanthapuram kochi palakkd kozhikode

Next Story
Kerala Weather: മഴയുടെ അളവ് കുറഞ്ഞു, കേരളത്തിൽ കാലവർഷം ദുർബലംKerala weather, കാലാവസ്ഥ, Kerala weather report, may 16 weather, കേരളത്തിലെ കാലാവസ്ഥ, weather thiruvananthapuram, കാലാവസ്ഥ തിരുവനന്തപുരം, weather kochi, കാലാവസ്ഥ കൊച്ചി, weather palakkad, കാലാവസ്ഥ പാലക്കാട്, weather kozhikode, കാലാവസ്ഥ കോഴിക്കോട്, weather thrissur, കാലാവസ്ഥ തൃശൂർ, ie malayalam, ഐഇ മലയാളം
The moderation of comments is automated and not cleared manually by malayalam.indianexpress.com