Kerala Weather: മഴയുടെ അളവ് കുറഞ്ഞു, കേരളത്തിൽ കാലവർഷം ദുർബലം

Kerala Weather: ഓഗസ്റ്റ് 4, 5 തീയതികളിൽ അതിശശക്തമായ മഴയ്ക്ക് സാധ്യതയെന്നാണ് മുന്നറിയിപ്പ്

Kerala weather, കാലാവസ്ഥ, Kerala weather report, may 16 weather, കേരളത്തിലെ കാലാവസ്ഥ, weather thiruvananthapuram, കാലാവസ്ഥ തിരുവനന്തപുരം, weather kochi, കാലാവസ്ഥ കൊച്ചി, weather palakkad, കാലാവസ്ഥ പാലക്കാട്, weather kozhikode, കാലാവസ്ഥ കോഴിക്കോട്, weather thrissur, കാലാവസ്ഥ തൃശൂർ, ie malayalam, ഐഇ മലയാളം

Kerala Weather: തിരുവനന്തപുരം: തെക്കു പടിഞ്ഞാറൻ കാലവർഷം കേരളത്തിൽ ദുർബലമായി തന്നെ തുടരുന്നു. ഇന്നു ഏതാനും സ്ഥലങ്ങളിൽ മഴ ലഭിച്ചു. ലക്ഷദ്വീപിൽ മഴ പെയ്തില്ല. കണ്ണൂർ ഇരിക്കൂറിൽ 2 സെന്റിമീറ്ററും പാലക്കാടിലെ കൊല്ലങ്കോട്, കോഴിക്കോടിലെ കൊയിലാണ്ടി എന്നിവിടങ്ങളിൽ 1 സെന്റിമീറ്റർ വീതവും മഴ ലഭിച്ചു.

ഓഗസ്റ്റ് 1, 2 തീയതികളിൽ കേരളത്തിലെ ഏതാനും ഇടങ്ങളിലും 3, 4, 5 തീയതികളിൽ നിരവധി പ്രദേശങ്ങളിലും ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യതയെന്നാണ് കാലാവസ്ഥ വകുപ്പ് റിപ്പോർട്ട്. ഓഗസ്റ്റ് 4, 5 തീയതികളിൽ അതിശശക്തമായ മഴയ്ക്ക് സാധ്യതയെന്നാണ് മുന്നറിയിപ്പ്. ഈ ദിവസങ്ങളിൽ ഒന്നു രണ്ടു ഇടങ്ങളിൽ 7 മുതൽ 11 സെന്റിമീറ്റർവരെ മഴ ലഭിച്ചേക്കും.

ഓഗസ്റ്റ് ഒന്നിനും അഞ്ചിനും ഇടയ്ക്ക് തെക്കുപടിഞ്ഞാറൻ ദിശയിൽ നിന്നുള്ള ശക്തമായ കാറ്റ് തെക്കുപടിഞ്ഞാറൻ, മധ്യ, വടക്കൻ അറേബ്യൻ കടലുകളിൽ 40-50 കിലോമീറ്റർ വേഗത കൈവരിക്കും. മത്സ്യത്തൊഴിലാളികൾ ഈ തീയതികളിൽ ഈ ഭാഗങ്ങളിൽ മീൻ പിടിക്കാൻ പോകുന്നത് ഒഴിവാക്കണം.

Kerala Weather: കഴിഞ്ഞ 24 മണിക്കൂറിനുളളിൽ രേഖപ്പെടുത്തിയ താപനില

ആലപ്പുഴ

കൂടിയ താപനില- 33 ഡിഗ്രി സെൽഷ്യസ്
കുറഞ്ഞ താപനില-27 ഡിഗ്രി സെൽഷ്യസ്

സിയാൽ കൊച്ചി

കൂടിയ താപനില- 32 ഡിഗ്രി സെൽഷ്യസ്
കുറഞ്ഞ താപനില-24 ഡിഗ്രി സെൽഷ്യസ്

കണ്ണൂർ

കൂടിയ താപനില- 32 ഡിഗ്രി സെൽഷ്യസ്
കുറഞ്ഞ താപനില-27 ഡിഗ്രി സെൽഷ്യസ്

കരിപ്പൂർ (എപി)

കൂടിയ താപനില- 31 ഡിഗ്രി സെൽഷ്യസ്
കുറഞ്ഞ താപനില-24 ഡിഗ്രി സെൽഷ്യസ്

കൊച്ചി എപി

കൂടിയ താപനില- 31 ഡിഗ്രി സെൽഷ്യസ്
കുറഞ്ഞ താപനില-25 ഡിഗ്രി സെൽഷ്യസ്

കോട്ടയം (ആർബി)

കൂടിയ താപനില- 34 ഡിഗ്രി സെൽഷ്യസ്
കുറഞ്ഞ താപനില-24 ഡിഗ്രി സെൽഷ്യസ്

കോഴിക്കോട്

കൂടിയ താപനില- 34 ഡിഗ്രി സെൽഷ്യസ്
കുറഞ്ഞ താപനില-25 ഡിഗ്രി സെൽഷ്യസ്

പാലക്കാട്

കൂടിയ താപനില- 32 ഡിഗ്രി സെൽഷ്യസ്
കുറഞ്ഞ താപനില-25 ഡിഗ്രി സെൽഷ്യസ്

പുനലൂർ

കൂടിയ താപനില- 34 ഡിഗ്രി സെൽഷ്യസ്
കുറഞ്ഞ താപനില-24 ഡിഗ്രി സെൽഷ്യസ്

തിരുവനന്തപുരം എപി

കൂടിയ താപനില- 31 ഡിഗ്രി സെൽഷ്യസ്
കുറഞ്ഞ താപനില-26 ഡിഗ്രി സെൽഷ്യസ്

തിരുവനന്തപുരം സിറ്റി

കൂടിയ താപനില- 33 ഡിഗ്രി സെൽഷ്യസ്
കുറഞ്ഞ താപനില-26 ഡിഗ്രി സെൽഷ്യസ്

വെളളാനിക്കര

കൂടിയ താപനില- 32 ഡിഗ്രി സെൽഷ്യസ്
കുറഞ്ഞ താപനില-23 ഡിഗ്രി സെൽഷ്യസ്

Get the latest Malayalam news and Weather news here. You can also read all the Weather news by following us on Twitter, Facebook and Telegram.

Web Title: Kerala weather report 2019 august 01 thiruvanthapuram kochi palakkd kozhikode

Next Story
Kerala Weather: കേരളത്തിൽ ഓഗസ്റ്റ് നാലിന് അതിശക്തമായ മഴയ്ക്ക് സാധ്യതrain, monsoon, ie malayalam
The moderation of comments is automated and not cleared manually by malayalam.indianexpress.com