Kerala Weather:തിരുവനന്തപുരം: തെക്ക് പടിഞ്ഞാറന്‍ മണ്‍സൂണ്‍ കേരളത്തില്‍ തുടരുന്നു. ഇന്ന് സംസ്ഥാനത്ത് പലയിടത്തും ശക്തമായ മഴ ലഭിച്ചു. പാലക്കാട് ജില്ലയിലെ ഒറ്റപ്പാലത്ത് ഇന്ന് 15 സെന്റീ മീറ്റര്‍ മഴയാണ് ലഭിച്ചത്. മലപ്പുറം ജില്ലയിലെ പെരിന്തല്‍മണ്ണ, വയനാട് ജില്ലയിലെ മാനന്തവാടി എന്നിവിടങ്ങളില്‍ പത്ത് സെന്റീ മീറ്റര്‍ മഴ ലഭിച്ചു.

നാളെ ഒന്‍പത് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഈ ജില്ലകളില്‍ ശക്തമായ മഴയ്ക്കുള്ള സാധ്യതയുണ്ട്. ആലപ്പുഴ, എറണാകുളം, ഇടുക്കി, തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് എന്നീ ജില്ലകളിലാണ് യെല്ലോ അലർട്ട്. കേരളത്തിലും ലക്ഷദ്വീപിലും നാളെ ഇടിമിന്നലോടു കൂടിയ മഴ ലഭിക്കാന്‍ സാധ്യതയുള്ളതായി കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

Read Also: ജോലിക്ക് എത്തുന്നവരെ തടയരുത്, ഓഫീസുകള്‍ക്ക് സംരക്ഷണം: മുത്തൂറ്റ് സമരത്തില്‍ കോടതി ഇടപെടല്‍

സെപ്റ്റംബർ ആറ് വരെ സംസ്ഥാനത്തും ലക്ഷദ്വീപിലും ഇടിയോടുകൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് റിപ്പോർട്ടിൽ പറയുന്നു. ശക്തമായ മഴയ്ക്ക് മുന്നറിയിപ്പും നൽകിയിട്ടുണ്ട്. ഈ ദിവസങ്ങളിൽ ഏഴ് മുതൽ 11 സെന്റിമീറ്റർ മഴ ലഭിച്ചേക്കും.

തെക്കുപടിഞ്ഞാറൻ ദിശയിൽ നിന്ന് 45-55 കിലോമീറ്റർ വേഗതയിൽ ശക്തമായ കാറ്റ് വീശിയേക്കും. തെക്ക് പടിഞ്ഞാറൻ അറേബ്യൻ കടലിൽ 4.0 മീറ്റർ ഉയരത്തിൽ ഉയർന്ന തിരമാലകളുണ്ടാകും. തെക്ക്-കിഴക്ക് ദിശയിൽ നിന്ന് 45-55 കിലോമീറ്റർ വേഗതയിൽ തെക്ക്-കിഴക്ക്, മധ്യ ബംഗാൾ ഉൾക്കടലിൽ കാറ്റ് വീശാൻ സാധ്യതയുണ്ട്. മത്സ്യത്തൊഴിലാളികൾ ഈ ഭാഗങ്ങളിൽ മത്സ്യബന്ധനത്തിന് പോകരുത്.

Kerala Weather: കഴിഞ്ഞ 24 മണിക്കൂറിനുളളിൽ രേഖപ്പെടുത്തിയ താപനില

ആലപ്പുഴ

കൂടിയ താപനില- 31 ഡിഗ്രി സെൽഷ്യസ്

കുറഞ്ഞ താപനില-25 ഡിഗ്രി സെൽഷ്യസ്

സിയാൽ കൊച്ചി

കൂടിയ താപനില- 31 ഡിഗ്രി സെൽഷ്യസ്

കുറഞ്ഞ താപനില-23 ഡിഗ്രി സെൽഷ്യസ്

കണ്ണൂർ

കൂടിയ താപനില- 29 ഡിഗ്രി സെൽഷ്യസ്

കുറഞ്ഞ താപനില-23 ഡിഗ്രി സെൽഷ്യസ്

കരിപ്പൂർ (എപി)

കൂടിയ താപനില- 29 ഡിഗ്രി സെൽഷ്യസ്

കുറഞ്ഞ താപനില-22 ഡിഗ്രി സെൽഷ്യസ്

കൊച്ചി എപി

കൂടിയ താപനില- 30 ഡിഗ്രി സെൽഷ്യസ്

കുറഞ്ഞ താപനില-26 ഡിഗ്രി സെൽഷ്യസ്

കോട്ടയം (ആർബി)

കൂടിയ താപനില- 30 ഡിഗ്രി സെൽഷ്യസ്

കുറഞ്ഞ താപനില-23 ഡിഗ്രി സെൽഷ്യസ്

കോഴിക്കോട്

കൂടിയ താപനില- 30 ഡിഗ്രി സെൽഷ്യസ്

കുറഞ്ഞ താപനില-24 ഡിഗ്രി സെൽഷ്യസ്

പാലക്കാട്

കൂടിയ താപനില- 27 ഡിഗ്രി സെൽഷ്യസ്

കുറഞ്ഞ താപനില-23 ഡിഗ്രി സെൽഷ്യസ്

പുനലൂർ

കൂടിയ താപനില- 30 ഡിഗ്രി സെൽഷ്യസ്

കുറഞ്ഞ താപനില-22 ഡിഗ്രി സെൽഷ്യസ്

തിരുവനന്തപുരം എപി

കൂടിയ താപനില- 31 ഡിഗ്രി സെൽഷ്യസ്

കുറഞ്ഞ താപനില-23 ഡിഗ്രി സെൽഷ്യസ്

തിരുവനന്തപുരം സിറ്റി

കൂടിയ താപനില- 31 ഡിഗ്രി സെൽഷ്യസ്

കുറഞ്ഞ താപനില-24 ഡിഗ്രി സെൽഷ്യസ്

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook