Heavy rain in Kerala, Weather Forecast Live: തിരുവനന്തപുരം: കേരളത്തിൽ മഴ ശക്തിപ്രാപിക്കുന്നു. ജൂലൈ 18 ന് ഇടുക്കി, മലപ്പുറം എന്നീ ജില്ലകളിലും ജൂലൈ 19 ന് ഇടുക്കി, മലപ്പുറം, വയനാട്, കണ്ണൂര്‍ എന്നീ ജില്ലകളിലും, ജൂലൈ 20 ന് ഇടുക്കി, എറണാകുളം, തൃശൂര്‍, മലപ്പുറം എന്നീ ജില്ലകളിലും കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം ‘റെഡ്’ അലര്‍ട്ട് പ്രഖ്യാപിച്ചു. റെഡ് അലര്‍ട്ട് പ്രഖ്യാപിക്കപ്പെട്ട ജില്ലകളില്‍ അതിതീവ്ര മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. ജാഗ്രത പാലിക്കാനും ക്യാമ്പുകൾ തയ്യാറാക്കുന്നതുൾപ്പെടെയുളള മുന്നൊരുക്കത്തിനുമാണ് നിർദേശം.
ജൂലൈ 19 വരെ തെക്ക് പടിഞ്ഞാറൻ അറബിക്കടൽ, മധ്യ പടിഞ്ഞാറൻ അറബിക്കടൽ എന്നീ സമുദ്ര ഭാഗങ്ങളിൽ തെക്ക് പടിഞ്ഞാറൻ ദിശയിൽ നിന്ന് മണിക്കൂറിൽ 40 മുതൽ 50 വരെ കിലോമീറ്റർ വേഗതയിൽ ശക്തമായ കാറ്റ് വീശാൻ സാധ്യതയുണ്ട്. ഇവിടങ്ങളിൽ കടൽ പ്രക്ഷുബ്ധമോ അതിപ്രക്ഷുബ്ധമോ ആവാൻ സാധ്യതയുണ്ട്. അതിനാൽ ഈ സമുദ്ര ഭാഗങ്ങളിൽ മേൽപറഞ്ഞ കാലയളവിൽ മൽസ്യ ബന്ധനത്തിന് പോകരുതെന്ന് മൽസ്യബന്ധന തൊഴിലാളികൾക്ക് നിർദേശം നൽകിയിട്ടുണ്ട്.
കേരള തീരത്ത് ശക്തമായ കാറ്റിന് സാധ്യത. കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. മത്സ്യതൊഴിലാളികള്‍ ജാഗ്രത പാലിക്കുക. കടലില്‍ പോകരുതെന്ന് മത്സ്യതൊഴിലാളികള്‍ക്ക് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയുടെ മുന്നറിയിപ്പ്. കേരള, ലക്ഷദ്വീപ്, മാലിദ്വീപ് തീരങ്ങളില്‍ ശക്തമായ കാറ്റ് വീശാന്‍ സാധ്യതയുണ്ട്. കടല്‍ പ്രക്ഷുബ്ധമോ അതിപ്രക്ഷുബ്ധമോ ആകാന്‍ സാധ്യത. മത്സ്യബന്ധന തൊഴിലാളികള്‍ കടലില്‍ പോകരുത്.
കോട്ടയം, ആലപ്പുഴ ജില്ലകളില്‍ കഴിഞ്ഞ രാത്രി മുതല്‍ ഭേദപ്പെട്ട മഴ ലഭിക്കുന്നു. കോട്ടയം ജില്ലയിലെ കിഴക്കന്‍ മേഖലകളില്‍ രാവിലെ മുതല്‍ നല്ല മഴ ലഭിക്കുന്നുണ്ട്. ഈ കാലവര്‍ഷത്തില്‍ ആദ്യമായാണ് ഇത്രയും മഴ ലഭിക്കുന്നത്. വടക്കന്‍ ജില്ലകളില്‍ കഴിഞ്ഞ രാത്രി മുതല്‍ ഒറ്റപ്പെട്ട മഴ പെയ്യുന്നുണ്ട്. ഞായറാഴ്ച വരെ കനത്ത മഴ ലഭിക്കുമെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്.
ഇടുക്കി ജില്ലയിൽ ഒറ്റപ്പെട്ട മഴ. തൊടുുിഴയിൽ ശക്തമായ മഴയാണ് കഴിഞ്ഞ മണിക്കൂറുകളിൽ പെയ്തുകൊണ്ടിരിക്കുന്നത്. എന്നാൽ ജില്ലയുടെ മറ്റ് പ്രധാന കേന്ദ്രങ്ങളായ നെടുങ്കണ്ടം, കുമളി എന്നിവിടങ്ങളിൽ മഴയില്ല.
ഒരു ഇടവേളയ്ക്ക് ശേഷം സംസ്ഥാനത്ത് വീണ്ടും കാലവർഷം ശക്തിപ്രാപിക്കുകയാണ്. കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ ശക്തമായ മഴ പെയ്തുകൊണ്ടിരിക്കുന്നു. മഴയുമായി ബന്ധപ്പെട്ട് സംസ്ഥാനത്തുണ്ടാകുന്ന സംഭവവികാസങ്ങൾ തത്സമയം വായനക്കാരിലെത്തിക്കുന്നു.